1 GBP = 97.50 INR                       

BREAKING NEWS

നിങ്ങള്‍ നാട്ടില്‍ കുടുങ്ങി പ്പോയ യുകെ മലയാളിയാ ണോ? എങ്കില്‍ 15 മുതല്‍ 10 ദിവസം ലണ്ടനിലേക്ക് പറക്കാം; മുംബൈയിലോ ഡല്‍ഹിയിലോ ചെന്നാല്‍ തിരികെ എത്താന്‍ അവസരം ഒരുങ്ങുന്നു

Britishmalayali
kz´wteJI³

ന്ത്യയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയുടെ പുതുക്കിയ സമയവിവരങ്ങള്‍ 2020 ജൂലായ് 12ന് എയര്‍ ഇന്ത്യ പുറത്തുവിട്ടു. കണക്ഷന്‍ ഫ്ളൈറ്റുകളുടെ ഒരു ലിസ്റ്റാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഈ ഫ്ളൈറ്റുകളുടെ ലക്ഷ്യസ്ഥാനത്തുനിന്നും നിങ്ങള്‍ക്ക് ലണ്ടനിലേക്ക് പറക്കാന്‍ സാധിക്കും.

കേരളത്തില്‍ കുടുങ്ങിപ്പോയ യു കെ മലയാളികള്‍ക്ക് തിരികെ യു കെയിലെത്താന്‍ ഇതൊരു സുവര്‍ണ്ണാവസരമാണ്. മുംബൈയില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ ആയിരിക്കും വിമാന സര്‍വ്വീസ് ആരംഭിക്കുക. എയര്‍ ഇന്ത്യയുടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ജൂലായ് മാസത്തിലെ മിക്ക ദിവസങ്ങളിലും മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ലണ്ടനിലെത്തിച്ചേരുന്ന വിമാനങ്ങള്‍ ഉണ്ട്. എയര്‍ ഇന്ത്യയുടെ പോര്‍ട്ടലില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാന്‍ ട്രാവല്‍ ഏജന്റുമാരുണ്ട്. അവര്‍ ഈ പോര്‍ട്ടലില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്ത് തരും.

ഈയടുത്ത് ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും ലണ്ടനിലെത്തിയ ഒരു മലയാളി പറയുന്നത് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ ഒരു സീറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ടിക്കറ്റെടുക്കാന്‍ മുതിര്‍ന്നത് എന്നാണ്. പല ട്രാവല്‍ ഏജന്റുമാരും, എയര്‍ ഇന്ത്യ പോര്‍ട്ടലില്‍ നിന്നും ടിക്കറ്റെടുത്ത് നല്‍കുന്നുണ്ടെന്ന് മനസ്സിലാക്കി അവരുമായി ബന്ധപ്പെട്ടപ്പോഴാണ് അറിയുന്നത് അവര്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്നുണ്ടെന്ന്.

അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയുടെ പോര്‍ട്ടലില്‍ നിന്നും നേരിട്ട് ടിക്കറ്റെടുക്കാന്‍ തീരുമാനിച്ച ആ വ്യക്തിക്ക് അപ്പോള്‍ മുതല്‍ തന്നെ പ്രശ്നങ്ങളും ആരംഭിച്ചു എന്ന് പറയുന്നു. എയര്‍ ഇന്ത്യയുമായി ബന്ധപ്പെടാന്‍ വിളിച്ച ഒരു കോളിന് മാത്രം 3000 രൂപ ചിലവായി എന്നാണ് ഇയാള്‍ പറഞ്ഞത്. അത്രനേരം അവര്‍ ഫോണ്‍ ഹോള്‍ഡില്‍ ഇട്ടുവത്രെ. പിന്നെയും ഏറെ കടമ്പകള്‍ ഉണ്ടായി. കാര്‍ഡില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കാത്തതും മറ്റുമായി ഏറെ പ്രശ്നങ്ങള്‍ നേരിട്ട ശേഷമാണ് ടിക്കറ്റുകള്‍ ലഭിച്ചതെന്നും ആ വ്യക്തി പറയുന്നു.

എന്നാല്‍ ടിക്കറ്റുകള്‍ കിട്ടിയതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് യാത്ര തുടരാന്‍ കഴിയില്ല. ഒട്ടനേകം സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഡിഎംഒയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റൈന്‍ റിലീസ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ സേതു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വെബ്സൈറ്റില്‍ നിന്നും പ്രിന്റ് ഔട്ട് എടുത്തത്, ബോര്‍ഡിംഗ് പാസ് എന്നിവയും യാത്ര തുടരുവാന്‍ ആവശ്യമാണ്. എയര്‍ ഇന്ത്യയുമായി സംസാരിച്ച് യാത്രയ്ക്ക് ആവശ്യമായ മറ്റ് രേഖകളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category