1 GBP = 97.50 INR                       

BREAKING NEWS

കനത്ത ചൂടില്‍ കാറുകളുടെ കൂളന്റ് സിസ്റ്റം വെന്തുരുകുന്നു; സുഹൃ ത്തുക്കളുമൊത്തു യാത്രക്കിറങ്ങിയ മലയാളി യുവാവിന്റെ ബിഎംഡബ്ല്യു കാര്‍ എ45 ല്‍ അഗ്‌നിക്കിരയായി; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; കാര്‍ പൂര്‍ണമായും കത്തിയത് മൂന്നുമിനിറ്റില്‍; വേനല്‍ക്കാലത്തെ കാര്‍ തീപിടിക്കല്‍ തുടര്‍ സംഭവമാകുന്നെന്നു രക്ഷാദൗത്യ സംഘം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയില്‍ താപനില ഓരോ ദിവസവും ഉയര്‍ന്നുകൊണ്ടിരിക്കെ കാറുകള്‍ തീ പിടിക്കുന്നത് പതിവ് സംഭവമാകുന്നു. കഴിഞ്ഞ ദിവസം റഗ്ബിക്കടുത്തു മലയാളി യുവാക്കള്‍ സഞ്ചരിച്ച കാര്‍ എ45 ല്‍ തീപിടിച്ചു പൂര്‍ണമായും കത്തിനശിക്കാന്‍ കാരണം ഉയര്‍ന്ന അന്തരീക്ഷ താപനില ആണെന്ന് സൂചനയുണ്ട്. കാറിന്റെ കൂളിംഗ് സിസ്റ്റം ഓയില്‍ തീര്‍ന്നു മുന്നറിയിപ്പ് ഒന്നുമില്ലാതെ തീപിടിക്കുക ആയിരുന്നു.

കാര്‍ എം45 ല്‍ നിന്നും എ റോഡിലേക്ക് കയറിയ ഉടനെ ആയിരുന്നു അപകടം. മോട്ടോര്‍ വേയില്‍ അവസാനിക്കുന്നിടത്തു നിന്നും റൗണ്ട് എബൗട്ട് എടുത്ത് എ റോഡിലേക്ക് കയറുന്നതിനായി വേഗത കുറച്ച സമയത്തു തീപിടുത്തം ഉണ്ടായത് കാറിലെ മൂന്നു യാത്രക്കാരുടെയും ജീവന്‍ അപകടത്തില്‍ പെടാതിരിക്കാന്‍ കാരണമായി. കാര്‍ ഓടിച്ചിരുന്ന യുവാവടക്കം രണ്ടു മലയാളികളും ഒരു തെന്നിന്ത്യന്‍ വംശജനും ആയിരുന്നു യാത്രക്കാര്‍. 

കാര്‍ എ റോഡില്‍ കയറിയപ്പോള്‍ തന്നെ ബോണറ്റില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ ട്രക്ക് പാര്‍ക്കിങ്ങിന് വേണ്ടിയുള്ള ബേയില്‍ കാര്‍ ഒതുക്കുക ആയിരുന്നു. ഉടന്‍ യാത്രക്കാര്‍ ചാടി ഇറങ്ങുകയും ചെയ്തു. ഈ സമയം തന്നെ ബോണറ്റില്‍ നിന്നും തീ ആളിപ്പടരുകയും ചെയ്തിരുന്നു. കുട്ടികളും സ്ത്രീകളും കാറില്‍ ഇല്ലാതിരുന്നതും പരിക്കില്ലാതെ രക്ഷപെടാന്‍ യാത്രക്കാര്‍ക്ക് അവസരമായി. ഈ സമയം പാര്‍ക്കിംഗ് ബേയില്‍ രണ്ടു ട്രക്കുകള്‍ ഉണ്ടായിരുന്നെങ്കിലും തീ പടരാതെ നോക്കാന്‍ അതുവഴി എത്തിയ മറ്റു വാഹനങ്ങളുടെ ഇടപെടല്‍ മൂലം സാധ്യമായി.

റോഡ് ഉപയോക്താക്കള്‍ ഉടന്‍ ഫയര്‍ ഫോഴ്‌സ് സേവനം തേടിയെങ്കിലും തൊട്ടടുത്ത് സ്റ്റേഷന്‍ ഇല്ലാതിരുന്നതും കാര്‍ പൂര്‍ണമായും കത്തി നശിക്കാന്‍ കാരണമായി. ഫയര്‍ ഫോഴ്‌സ് തീ പൂര്‍ണമായും കെടുത്തിയതോടെ കൂളിംഗ് ടാങ്കിന്റെ പ്ലാസ്റ്റിക് അടപ്പ് ഉയര്‍ന്ന ചൂട് മൂലം ഉരുകി പോകുകയും കൂളിംഗ് ടാങ്കിലെ ഉയര്‍ന്ന താപം മൂലം എഞ്ചിനിലേക്കു തീ പടരുകയും ചെയ്തിരിയ്ക്കാം എന്നാണ് കരുതപ്പെടുന്നത്. വെളുത്ത ബിഎംഡബ്ല്യു സലൂണ്‍ കാറാണ് അപകടത്തിന് ഇരയായത്. 

മില്‍ട്ടണ്‍ കെയ്ന്‍ പ്രദേശത്തു നിന്നും ബിര്‍മിങാമിലേക്കു യാത്ര ചെയ്ത യുവാക്കളുടെ കാറാണ് അപകടത്തില്‍ പെട്ടത്. ഐടി കമ്പനിയില്‍ ഉയര്‍ന്ന ജോലി ചെയ്യുന്നവരാണ് യുവാക്കള്‍. ആഴ്ച അവധി ലഭിച്ച കാരണത്താല്‍ മില്‍ട്ടണ്‍ കെയ്ന്‍സില്‍ സുഹൃദ് സംഘത്തെ സന്ദര്‍ശിച്ചു മടങ്ങവേ വൈകുന്നേരം ഏഴുമണിയോടെയാണ് അപകടത്തില്‍ ഉള്‍പ്പെട്ടത്. അന്നേ ദിവസം ഈ കാര്‍ ഇരുന്നൂറു മൈലില്‍ ഏറെ ഓടിയതായും സൂചനയുണ്ട്.

അധികം പഴക്കമില്ലാത്ത കാര്‍ ആണ് അപകടത്തില്‍ കത്തിക്കരിഞ്ഞത് എന്നതും അവിശ്വസനീയമാകുകയാണ്. വെറും നാലു വര്‍ഷം പഴക്കമാണ് കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സൂചിപ്പിക്കുന്നത്. ശൈത്യകാലത്തും വേനല്‍ക്കാലത്തും യുകെയില്‍ കാറുകളുടെ പ്രത്യേക പരിചരണ രീതിയെ കുറിച്ച് കാര്യമായ അറിവ് ഉണ്ടായിരുന്നില്ലെന്നും യുവാക്കളുടെ സുഹൃത്തുക്കള്‍ തന്നെ സൂചിപ്പിക്കുന്നു. 

ഒരാഴ്ച മുന്‍പ് ഇതേ റോഡില്‍ മറ്റൊരു കാര്‍ ഇത്തരത്തില്‍ അഗ്‌നി ബാധയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ചെറുകാറായ കിയ ആണ് അന്ന് അപകടത്തില്‍ പെട്ടത്. ആ കാറിന്റെയും കൂളിംഗ് ടാങ്ക് പ്ലാസ്റ്റിക് അടപ്പു ഉയര്‍ന്ന ചൂട് മൂലം ഉരുകിയിരുന്നു. കൂളിംഗ് ടാങ്കിലെ ഓയില്‍ പൂര്‍ണമായും വറ്റിയിരുന്നു. എന്നാല്‍ തീപിടിക്കും മുന്‍പ് കാര്‍ ഓഫ് ചെയ്തു ബോണറ്റ് തുറക്കാന്‍ സ്ത്രീ ഡ്രൈവര്‍ക്കു സാധിച്ചതായി ഫയര്‍ ഫോഴ്‌സ് സൂചിപ്പിച്ചു.

യുകെയില്‍ റെക്കോര്‍ഡ് താപനില ആയ 32 ഡിഗ്രി രേഖപ്പെടുത്തിയ അന്നേ ദിവസം ഒട്ടേറെ കാറുകള്‍ക്ക് സമാനമായ തരത്തില്‍ കേടുപാടുണ്ടായതായി വിവരമുണ്ട്. കൊവിഡ് നിയന്ത്രണം മൂലം ഒട്ടേറെ വാഹന ഉപയോക്താക്കള്‍ കഴിഞ്ഞ അഞ്ചു മാസമായി വാര്‍ഷിക സര്‍വീസ് അടക്കമുള്ള നിര്‍ബന്ധ പരിശോധനകള്‍ കൂടാതെ ഉപയോഗിക്കുന്നത് മൂലം സമാന തരത്തില്‍ ഉള്ള അപകടങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും ഫയര്‍ ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. 

വരും ദിവസങ്ങളിലും താപനില ഉയരും എന്നതിനാല്‍ കാര്‍ ഉപയോക്താക്കള്‍ കൂളന്റ് ടാങ്ക് തുറന്നു പരിശോധിച്ച് ആവശ്യത്തിന് കൂളിംഗ് ഓയില്‍ ഉണ്ടെന്നു ഉറപ്പുവരുത്തണമെന്ന് പ്രധാന ബ്രേക്ക് ഡൌണ്‍ കവറേജ് കമ്പനികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മോട്ടോര്‍വേയിലും മറ്റുമാണ് അപകടം സംഭവിക്കുന്നതെങ്കില്‍ തീ പിടിച്ച കാറുമായി വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ രക്ഷപെടാന്‍ ഉള്ള സാധ്യത പോലും വിരളമായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category