1 GBP = 97.50 INR                       

BREAKING NEWS

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 19കാരിയെ കറക്കി വീഴ്ത്തിയത് സുന്ദരനും സമ്പന്നനുമായ 26കാരനാണെന്ന് വിശ്വസിപ്പിച്ച്; ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയത് വീടിനടുത്ത സ്ഥലമായ മല്ലപ്പള്ളി വരെ പോയി വരാമെന്ന് പറഞ്ഞ്: ഒടുവില്‍ കുന്നംകുളത്തെത്തിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചത് അഞ്ച് ദിവസം: കുന്നംകുളം പൊലീസും മല്ലപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ 39കാരന്‍ അറസ്റ്റില്‍

Britishmalayali
kz´wteJI³

മല്ലപ്പള്ളി: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 39കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയെ ബൈക്കില്‍ തൃശ്ശൂര്‍ കുന്നംകുളത്തെത്തിച്ച് അഞ്ചുദിവസം പീഡിപ്പിച്ച കേസില്‍ പട്ടാമ്പി നാഗലശ്ശേരി നെല്ലിക്കാതിരി കല്ലടോത്ത് ലത്തീഫ് സെയ്തുമുഹമ്മദി(39)നെയാണ് കീഴ്വായ്പൂര് പൊലീസ് ഇന്‍സ്പെക്ടര്‍ സി.ടി.സഞ്ജയ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ കുന്നംകുളത്തുള്ള ഒരു വാടക വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് ഇയാളുടെ ചതിയില്‍പ്പെട്ടത്. ഷെയര്‍ചാറ്റിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ സുന്ദരനും സമ്പന്നനുമായ ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്. അവിവാഹിതനാണെന്നും 26 വയസ്സേയുള്ളൂവെന്നും ബിസിനസ് നടത്തുകയാണെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. ഇയാളെ നേരില്‍ കണ്ടിട്ടില്ലെങ്കിലും പെണ്‍കുട്ടി ഇയാള്‍ പറഞ്ഞതെല്ലാം വിശ്വാസത്തില്‍ എടുക്കുക ആയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനെന്ന വ്യാജേന കുന്നംകുളത്തുനിന്ന് ജൂലായ് ആറിന് ബൈക്കില്‍ പെണ്‍കുട്ടിയുടെ നാട്ടിലെത്തി.

ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് സംസാരിച്ചത്. ്തിനാല്‍ തന്നെ പെണ്‍കുട്ടിക്ക് മുഖവും വ്യക്തായില്ല. തുടര്‍ന്ന് അടുത്ത സ്ഥലമായ മല്ലപ്പള്ളിവരെ പോകാമെന്നുപറഞ്ഞാണ് വണ്ടിയില്‍ കയറ്റിയത്. എന്നാല്‍, കോട്ടയത്തേക്കും തുടര്‍ന്ന് കുന്നംകുളത്തേക്കും ഇയാള്‍ പെണ്‍കുട്ടിയുമായി ബൈക്ക് ഓടിച്ചു പോയി. ഇടയ്ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ വാങ്ങി സിം കാര്‍ഡ് നശിപ്പിച്ചു. ഫോണ്‍വഴിമാത്രം ബന്ധമുണ്ടായിരുന്ന പ്രതി ഹെല്‍മെറ്റുെവച്ചാണ് വണ്ടിയോടിച്ചിരുന്നത്.

പിന്നീട് കുന്നംകുളത്തെ കുറ്റിക്കാട്ടിനുള്ളിലുള്ള വാടക കെട്ടിടത്തിലെത്തിച്ചു. തുടര്‍ന്ന് ഹെല്‍മറ്റ് മാറ്റിയപ്പോഴാണ് പെണ്‍കുട്ടിക്ക് ചതി പറ്റിയതായി മനസ്സിലായത്. ആളെ നേരില്‍ കണ്ട പെണ്‍കുട്ടി പേടിച്ച് കരഞ്ഞെങ്കിലും ഇയാള്‍ മുറിയില്‍ പൂട്ടിയിട്ടു. ആരും തിരക്കിവരാതിരിക്കാന്‍, വീട്ടിലേക്കും കീഴ്വായ്പൂര് പൊലീസ്സ്‌റ്റേഷനിലേക്കും ലത്തീഫിന്റെ ഫോണില്‍നിന്ന് വിളിപ്പിച്ച് നാളെ വരുമെന്നറിയിച്ചു. ഭീഷണിപ്പെടുത്തിയാണിത് ചെയ്യിച്ചത്. ഇയാള്‍ പുറത്തുപോകുന്ന സമയത്ത് വാതില്‍ പൂട്ടുമായിരുന്നു. ഇടയ്ക്ക് സൗകര്യം ലഭിച്ചപ്പോള്‍, ചതിയില്‍പ്പെട്ട കാര്യവും രക്ഷപ്പെടുത്തണമെന്നും അമ്മാവന് പെണ്‍കുട്ടി സന്ദേശമയച്ചു. പിന്നീട് പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍ഡില്‍ കൊണ്ടുവിടാമെന്നും ബസില്‍ക്കയറി വീട്ടില്‍ പോകാനും ലത്തീഫ് നിര്‍ദേശിച്ചു. ഭാര്യയുടെ അക്കൗണ്ട് നമ്പര്‍ കൊടുത്ത് അതിലേക്ക് 2000 രൂപ ഇടാന്‍ വീട്ടുകാരോട് ആവശ്യപ്പെടാനും പറഞ്ഞു.

കോവിഡ് കണ്ടെയ്‌ന്മെന്റ് സോണായിരുന്ന കുന്നംകുളം ചൊവ്വന്നൂരില്‍, മല്ലപ്പള്ളി രജിസ്ട്രേഷനിലുള്ള രണ്ട് സ്വകാര്യവാഹനത്തിലെത്തി പെണ്‍കുട്ടിയെ തിരക്കി മഫ്ടിയില്‍ കറങ്ങിയ കീഴ്വായ്പൂര് പൊലീസിനെക്കണ്ട് അവിടെ നാട്ടുകാര്‍ക്ക് സംശയമായി. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കുന്നംകുളം പൊലീസെത്തി വണ്ടി തടഞ്ഞു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ, താമസിക്കുന്ന സ്ഥലം കണ്ടെത്തി. പിടികൂടിയപ്പോള്‍, വിദേശത്തുനിന്ന് വന്നയാള്‍ക്കൊപ്പം കഴിഞ്ഞിട്ടുണ്ടെന്നും കോവിഡ് ബാധിതനെന്നും പറഞ്ഞ് ലത്തീഫ് പൊലീസുകാരുടെമേല്‍ തുപ്പി. വലപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍, രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് തെളിഞ്ഞു.

സുല്‍ത്താന്‍ എന്നപേരില്‍ ഫേസ്ബുക്ക്, ഷെയര്‍ചാറ്റ് അക്കൗണ്ട് ഉള്ള ഇയാള്‍ സുന്ദരനും സമ്പന്നനുമാണെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. ടിക്ടോക്കില്‍ അയ്യായിരത്തോളം ഫോളോവേഴ്സുമുണ്ട്. പാലക്കാട് ജില്ലയിലെ രണ്ട് പൊലീസ്സ്‌റ്റേഷനിലായി നാല് ക്രിമിനല്‍ കേസില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തിരുവല്ല ഡിവൈ.എസ്പി. ടി.രാജപ്പന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ എസ്ഐ.മാരായ സുരേഷ്, ഷിബു, സി.പി.ഒ.മാരായ ജോണ്‍സി സാമുവേല്‍, അരുണ്‍, പ്രേംജിത്ത്, മനോജ്, ഡബ്ല്യു.സി.പി.ഒ.ജോയ്‌സ് എന്നിവരും പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category