1 GBP = 97.50 INR                       

BREAKING NEWS

പട്ടിണിക്കിട്ട് കൊല്ലുമെന്നായപ്പോള്‍ പൊട്ടിത്തെറിച്ചതിന് പൂന്തുറക്കാരെ മുഴുവന്‍ കുറ്റപ്പെടുത്തിയവര്‍ ഈ കാഴ്ച കാണുക; ആരോഗ്യ പ്രവര്‍ത്തകരെ പൂന്തുറക്കാര്‍ സ്വീകരിച്ചത് പുഷ്പ വൃഷ്ടി നടത്തി; നാടു മുഴുവന്‍ കൊറോണ പടരുമ്പോള്‍ കരുതലോടെ മത്സ്യ തൊഴിലാളികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നല്‍കി സ്വീകരിച്ചും പൂന്തുറയിലെ ജനങ്ങള്‍. കൊറോണ സൂപ്പര്‍ സ്പ്രെഡിനെ തുടര്‍ന്ന് കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പൂന്തുറയില്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിനെതിരെ മന്ത്രിമാര്‍ അടക്കം പ്രതിഷേധം രേഖപ്പെടുത്തി.

എന്നാല്‍ ഇന്നലെ പൂന്തുറയിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ പുഷ്പ വൃഷ്ടി നടത്തിയും ബൊക്ക നല്‍കിയുമാണ് നാട്ടുകാര്‍ സ്വീകരിച്ചത്. സാമൂഹിക അകലം പാലിച്ച് നിന്ന് ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നത്. പൂന്തുറയില്‍ ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കൊറോണയെ നേരിടാന്‍ കരുതലോടെ നീങ്ങുകയാണ് പൂന്തുറ നിവാസികള്‍.

ഞായറാഴ്ച പൂന്തൂറ േമഖലയില്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകരാണ് ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയത്. ആയുഷ് സെന്ററില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരെ പൂന്തൂറ സെന്റ് തോമസ് പള്ളി വികാരി ഫാ. ബെബിന്‍സണിന്റെ നേതൃത്വത്തിലാണ് ബൊക്കെ നല്‍കി സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സ്വീകരണം നല്‍കിയതു കണ്ടപ്പോള്‍ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. 'ഇന്നു രാവിലെ സമൂഹമാധ്യമങ്ങളിലും ടിവി ചാനലുകളിലും മനോഹരമായ ഒരു ദൃശ്യം കണ്ടു. പൂന്തുറ നിവാസികള്‍ പൂക്കള്‍ വിതറി ആരോഗ്യ പ്രവര്‍ത്തകരെ വരവേല്‍ക്കുന്ന കാഴ്ചയായിരുന്നു അത്. ആഹ്ലാദവും ആശ്വാസവും തോന്നുന്ന കാഴ്ചയായിരുന്നു അത്...'മുഖ്യമന്ത്രി വ്യക്തമാക്കി.

സൂപ്പര്‍ സ്പ്രെഡിനെത്തുടര്‍ന്ന് കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തന്‍തോപ്പ് വാര്‍ഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തുടക്കംതൊട്ടു തന്നെ മികച്ച രീതിയില്‍ സഹകരിച്ചു വന്നവരായിരുന്നു. ചില ദുഷ്ടശക്തികള്‍ തെറ്റിദ്ധാരണ പരത്തി ആ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാന്‍ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞു പൂര്‍ണ മനസ്സോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനുമൊപ്പം നില്‍ക്കുകയാണ് ജനങ്ങള്‍ ചെയ്തിരിക്കുന്നത്.

സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും തയാറായ എല്ലാ പൂന്തുറ നിവാസികളോടും നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തില്‍ നിങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരുണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ പൂന്തുറയില്‍ അതിക്രമം ഉണ്ടായെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ലോകത്ത് ഒരിടത്തും നടക്കാത്ത വിധത്തിലുള്ള ചില സമീപനമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നേരെയുണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സമൂഹമാധ്യമത്തിലും വ്യക്തമാക്കിയിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category