1 GBP = 97.50 INR                       

BREAKING NEWS

കേരളത്തില്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി; മരിച്ച മൂന്ന് പേരുടേയും അസുഖത്തിന്റെ ഉറവിടം വ്യക്തമല്ല: മൂവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആശങ്കയില്‍: ഈ മാസം ആദ്യം കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേര്‍ സര്‍ക്കാര്‍ പട്ടികയില്‍

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തില്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്തും ആലുവായിലും ഇടുക്കിയിലെ രാജാക്കാട്ടുമായി മരിച്ച മൂന്ന് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരെ സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല മരിച്ച മൂവരുടേയും രോഗത്തിന്റെ ഉറവിടവും വ്യക്തമല്ല. എന്നാല്‍ മരിച്ച മൂവരിലും കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആശങ്കയിലാണ്.

ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റി ചിറമ്മേല്‍ ജോയിയുടെ ഭാര്യ വത്സമ്മയെ (56) തളര്‍ന്നുവീണ് ഗുരുതരാവസ്ഥയിലാണ് ആലുവയിലെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള സ്രവപരിശോധനയിലാണു കോവിഡ് കണ്ടെത്തിയത്. പത്തനംതിട്ട പൗവത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ് രാജാക്കാട്ടു വാച്ച് റിപ്പയറിങ് കട നടത്തുകയാണ്. മകന്‍ ബിബിന്‍ എന്‍ആര്‍ സിറ്റിയില്‍ ഓട്ടോ ഡ്രൈവറാണ്. മറ്റു മക്കള്‍: ബിന്‍സി, ബിജോ. മരുമകന്‍: പ്രവീണ്‍.

കൊല്ലം വാളത്തുംഗല്‍ സരിഗയില്‍ കെഎസ്ഇബി റിട്ട. സൂപ്രണ്ട് എം.ത്യാഗരാജന്‍ ആചാരി (74) കഴിഞ്ഞ 6 മുതല്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. എന്നാല്‍ എങ്ങിനെയാണ് അസുഖം ബാധിച്ചതെന്ന് വ്യക്തമല്ല. ഭാര്യ: ഹരിപ്രിയ (റിട്ട: അദ്ധ്യാപിക). മക്കള്‍: ഷൈജു, ഷീജ, ഷീബ. മരുമക്കള്‍: സിനി, ഹരി, രഞ്ജിത്.

കൊല്ലം പള്ളിമണ്‍ ഇളവൂര്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയമ്മയുടെ (75) മൃതദേഹം വെള്ളിയാഴ്ച രാവിലെയാണു തൊട്ടിക്കരയിലെ തോട്ടില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്കു പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയ ശേഷം കാണാതാകുകയായിരുന്നു. മക്കള്‍: ഷാജി, സജീവ്, രാജീവന്‍, വിമല. മരുമക്കള്‍: ലത, ലീല, സുശീല, സുരേഷ്.

അതേസമയം ഈ മാസം ആദ്യം തൃശൂരിലും ആലപ്പുഴയിലും മരിച്ച രണ്ട് പെരെ സര്‍ക്കാരിന്റെ കോവിഡ് കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചാം തിയതി മരിച്ച തൃശൂര്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി കിഴക്കേ പരയ്ക്കാട് വടക്കേപുരയ്ക്കല്‍ വല്‍സല (63), 7നു മരിച്ച ആലപ്പുഴ പുളിങ്കുന്ന് കോണത്തുവാക്കല്‍ച്ചിറ ബാബു (52) എന്നിവരെയാണു സര്‍ക്കാരിന്റെ കണക്കില്‍ ഇന്നലെ ഉള്‍പ്പെടുത്തിയത്. ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 31 ആയി. വല്‍സലയുടെ ഭര്‍ത്താവ് വിശ്വംഭരന്‍. മക്കള്‍: സന്ധ്യ, സിന്ധു. മരുമക്കള്‍: വത്സന്‍, രവി. ബാബുവിന്റെ ഭാര്യ: അമ്പിളി, മക്കള്‍: ആര്യ, അഞ്ജലി, അഞ്ജന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category