1 GBP = 97.50 INR                       

BREAKING NEWS

സെക്ഷന്‍ 43 ഇ അനുസരിച്ച് തെറ്റു ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതര്‍ തെളിയിച്ചാലേ ജാമ്യത്തിനുള്ള സാധ്യതയുള്ളൂ; സെക്ഷന്‍ 44 പ്രകാരം സാക്ഷികളെ ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും പ്രവൃത്തിയുണ്ടായാല്‍ പ്രതിസന്ധി കൂടും; 2009-ല്‍ കൊച്ചിയിലെത്തിയ എന്‍ഐഎ. സംസ്ഥാനത്ത് അന്വേഷിച്ചത് അമ്പതോളം കേസുകള്‍. മിക്കവാറും എല്ലാ കേസിലും ജാമ്യം കിട്ടാതെ തടവില്‍ പാര്‍ത്ത് പ്രതികള്‍ക്ക വിചാരണയും; സ്വപ്നാ സുരേഷും കൂട്ടാളികള്‍ക്കും ജയില്‍ മോചനത്തിന് വര്‍ഷങ്ങള്‍ എടുക്കും; ശിവശങ്കറും ഭയക്കുന്നത് ഈ വകുപ്പുകളെ

Britishmalayali
kz´wteJI³

കൊച്ചി: യു.എ.പി.എ. നിയമപ്രകാരം കേസെടുത്തതോടെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പായി. കസ്റ്റംസ് കേസില്‍ പിഴ അടച്ച് രക്ഷപ്പെടാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. അനിശ്ചിതകാലം ജയില്‍ വാസവും ഉണ്ടാകും. ഐഎഎസുകാരനായ ശിവശങ്കര്‍ കേസില്‍ ഉള്‍പ്പെട്ടാലും ഈ ഗതി വരും. ഇതാണ് എന്‍ ഐ എ അന്വേഷണത്തിലൂടെ സ്വര്‍ണ്ണ കടത്ത് കേസില്‍ ഉണ്ടാകുന്നത്. എന്‍.ഐ.എ. അന്വേഷിച്ച ഭൂരിപക്ഷം കേസുകളിലും പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കിയെന്നതും ചരിത്രം. ഈ ഗണത്തില്‍ ഇടംപിടിക്കുകയാണ് കോണ്‍സുലേറ്റ് പാഴ്‌സല്‍ സ്വര്‍ണക്കേസ്. ഇതും പ്രതികളെ ഭീതിയിലാക്കും.

2009-ല്‍ കൊച്ചിയിലെത്തിയ എന്‍.ഐ.എ. സംസ്ഥാനത്ത് ഇതുവരെ അന്വേഷിച്ചത് അമ്പതോളം കേസുകള്‍. ഏറ്റെടുത്ത എല്ലാ കേസിലും ബഹുഭൂരിപക്ഷം പ്രതികളും വിചാരണത്തടവുകാരായിരുന്നു. ജാമ്യം കിട്ടാതെ തടവില്‍ പാര്‍ത്താണ് പ്രതികള്‍ വിചാരണ നേരിട്ടത്. സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപിനുമെതിരെ കഴിയുന്നത്ര വേഗം കുറ്റപത്രം നല്‍കും. അതുകൊണ്ട് തന്നെ ഇവരുടെ പുറത്തിറങ്ങല്‍ അനിശ്ചിതമായി നീങ്ങും. ജീവപര്യന്തം തടവ് കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണക്കാലത്തും ജാമ്യം കിട്ടില്ല. സുപ്രീംകോടതിയും പ്രതികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ കഴിയില്ല. സാധാരണ ക്രിമിനല്‍ കേസുകളില്‍ ആദ്യ റിമാന്‍ഡ് കാലാവധിയായ 14 ദിവസത്തിനുള്ളിലാണു പ്രതികളെ അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കുക. യുഎപിഎ കേസുകളില്‍ പ്രതികളെ എപ്പോള്‍ വേണമെങ്കിലും അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ വാങ്ങാം. അതുകൊണ്ട് തന്നെ ദീര്‍ഘമായ ചോദ്യം ചെയ്യലും ഉണ്ടാകും

അഞ്ചുവര്‍ഷംമുതല്‍ ജീവപര്യന്തംവരെയാണ് യു.എ.പി.എ. കേസുകളില്‍ പരമാവധി ശിക്ഷ. ശിക്ഷിക്കപ്പെട്ടാല്‍ പരോള്‍പോലും ലഭിക്കില്ല. ഇതിനായി പരോള്‍ ചട്ടങ്ങളില്‍പ്പോലും മാറ്റം വരുത്തിയിരുന്നു. 14 വര്‍ഷത്തിനുശേഷം സര്‍ക്കാരിന് ശിക്ഷയില്‍ ഇളവുനല്‍കാമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, യു.എ.പി.എ. കേസില്‍ ഇത്തരമൊരു പരിഗണന സാധാരണ ലഭിക്കാറില്ല. സെക്ഷന്‍ 43 ഇ അനുസരിച്ച് തെറ്റു ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതര്‍ തെളിയിച്ചാലേ ജാമ്യത്തിനുള്ള സാധ്യതയുള്ളൂ. സെക്ഷന്‍ 44 അനുസരിച്ച് കേസിലെ സാക്ഷികളെ ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും പ്രവൃത്തിയുണ്ടായാല്‍ പ്രതിസന്ധികൂടും.

നിയമവിരുദ്ധപ്രവര്‍ത്തന നിരോധനനിയമം (യു.എ.പി.എ.) നിലവില്‍വരുന്നത് 1967-ലാണ്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുകയാണ് ലക്ഷ്യം. പോട്ട ആക്ട്, ടാഡ നിയമം എന്നിവയിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പലഘട്ടങ്ങളായി നിയമം ഭേദഗതിചെയ്തു. 2004-ലെ ഭേദഗതിയിലൂടെയാണ് പോട്ട ആക്ടിലെ വ്യവസ്ഥകളും യു.എ.പി.എ.യില്‍ ഉള്‍പ്പെടുത്തിയത്. മുംബൈ ബോംബ് സ്ഫോടനത്തിന് പിന്നാലെ 2008-ലും നിയമം ഭേദഗതിചെയ്തു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ യു.എ.പി.എ.യുടെ ഭാഗമായത് 2012-ലെ ഭേദഗതി പ്രകാരമാണ്. 2019-ലെ ഭേദഗതിയിലൂടെ വ്യക്തികളുടെ ദേശവിരുദ്ധപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായി. ഇതെല്ലാം തിരുവനന്തപുരത്തെ കേസ് എന്‍ ഐ എ ഏല്‍പ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി.

2006-ല്‍ രജിസ്റ്റര്‍ ചെയ്ത പാനായിക്കുളം സിമി ക്യാമ്പ് കേസായിരുന്നു കൊച്ചിയില്‍ എന്‍.ഐ.ഐ. ആദ്യം അന്വേഷിച്ചത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് പ്രത്യേക സംഘവും അന്വേഷിച്ച കേസ് 2010-ലാണ് എന്‍.ഐ.എ. ഏറ്റെടുത്തത്. വിചാരണയ്‌ക്കൊടുവില്‍ എന്‍.ഐ.എ. പ്രത്യേക കോടതി അഞ്ചുപ്രതികളെ എട്ടുവര്‍ഷം തടവിനു ശിക്ഷിച്ചു. 12 പേരെ വെറുതേ വിട്ടു. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിടുകയായിരുന്നു. വാഗമണ്‍ സിമി ക്യാമ്പ് കേസും ദേശീയ അന്വേഷണ ഏജന്‍സിക്ക് തിളക്കമേകി. മുപ്പതോളം പേരായിരുന്നു പ്രതിപ്പട്ടികയില്‍. പത്തോളം പേരെ എന്‍.ഐ.എ. കോടതി എട്ടുവര്‍ഷത്തേക്കു ശിക്ഷിച്ചു.

കോഴിക്കോട് ബസ് സ്റ്റാന്‍ഡ് ഇരട്ടസ്‌ഫോടനക്കേസില്‍ തടിയന്റവിടെ നസീര്‍ അടക്കമുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ നസീറിനും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ് ഉറപ്പാക്കാനും എന്‍.ഐ.എ. അന്വേഷണത്തിനായി. തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ തീവ്രവാദസ്വഭാവമുള്ള കേസ് ഒടുവില്‍ അന്വേഷിച്ചതും എന്‍.ഐ.എ. ആയിരുന്നു. കേസില്‍ എട്ടുപേരെ എട്ടുവര്‍ഷത്തേക്കു ശിക്ഷിച്ചു.

കണ്ണൂര്‍ നാറാത്ത് എന്‍.ഡി.എഫ്. ഓഫീസില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഏഴുവര്‍ഷം തടവാണ് എന്‍.ഐ.എ. കോടതി വിധിച്ചത്. പ്രതികളുടെ അപ്പീലില്‍ യു.എ.പി.എ. നിലനില്‍ക്കില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി ആയുധ നിരോധന വകുപ്പു മാത്രം നിലനിര്‍ത്തി ശിക്ഷാകാലാവധി കുറച്ചു. ഏജന്‍സി അന്വേഷിച്ചവയില്‍ ഐ.എസുമായി ബന്ധപ്പെട്ട ഒറ്റക്കേസില്‍ മാത്രമാണ് ഇതുവരെ ജാമ്യം അനുവദിച്ചതെന്നതും ശ്രദ്ധേയം.

2018-ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിനു തുടര്‍ച്ചയായി കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്താന്‍ ഐ.എസ്. പദ്ധതിയുണ്ടെന്ന് ആരോപിച്ച് എന്‍.ഐ.എ. നേരിട്ട് എടുത്ത കേസിലാണിത്. 2019 ജൂണ്‍ 14 ന് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ ഷെയ്ക്ക് ഹിദായത്തുള്ളയ്ക്കാണ് കഴിഞ്ഞ ഒമ്പതിന് എന്‍.ഐ.എ. കോടതി ജാമ്യം അനുവദിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category