1 GBP = 97.30 INR                       

BREAKING NEWS

നീണ്ട യാത്രകളില്‍ കാര്‍ മാറിമാറി ഓടിക്കാറുണ്ടോ? അപകടം ഉണ്ടായാല്‍ പക്ഷെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ല; നിങ്ങളുടെ കാര്‍ മറ്റൊരാള്‍ ഓടിച്ചാല്‍ സംഭവിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

രു ദീര്‍ഘദൂര യാത്രക്കിടയില്‍ കാര്‍ മാറിമാറി ഓടിച്ചാല്‍ ഇന്‍ഷുറന്‍സ് പോളിസി അസാധുവാകുമെന്നാണ് ഒരു ഇന്‍ഷുറന്‍സ് വിദഗ്ദന്‍ പറയുന്നത്. ഒരാള്‍ക്ക് വിശ്രമിക്കുവാനായി, ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ മറ്റൊരാള്‍ കാര്‍ ഓടിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ കാര്‍ ഓടിച്ച് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെടാം. കാര്‍ ഉടമയുടെ ഇന്‍ഷുറന്‍സ് വിശദാംശങ്ങളില്‍ അപകടമുണ്ടായപ്പോള്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവറുടെ പേരില്ലെങ്കില്‍ അത് ഇന്‍ഷുറന്‍സ് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കപ്പെടും.

അതിനാല്‍ തന്നെ, ഒരു ദീര്‍ഘദൂര യാത്രയ്ക്ക് പോകാന്‍ ഒരുങ്ങുന്നതിന് മുന്‍പ് തന്നെ, ആ യാത്രയില്‍ കാര്‍ ഓടിക്കുവാന്‍ സാധ്യതയുള്ളവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തണമെന്നാണ് കാര്‍പാര്‍ട്സ് 4 ലെസ്സിലെ വിദഗ്ദര്‍ പറയുന്നത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിങ്ങളുടെ വാഹനമോടിക്കുന്നതില്‍ നിയമ തടസ്സങ്ങള്‍ ഒന്നുമില്ലെങ്കിലും അതുമൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ലെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ തന്നെ അപകടമുണ്ടായാല്‍ കാര്‍ ഉടമകള്‍ക്ക് ഒരുപക്ഷെ വലിയൊരു തുക തന്നെ റിപ്പയറിംഗിനും മറ്റുമായി ചലവിടേണ്ടതായി വരും.

ദീര്‍ഘദൂര യാത്രകള്‍ എപ്പോഴും ഡ്രൈവര്‍മാര്‍ക്ക് ക്ലേശകരമാണ്. അതുകൊണ്ട് തന്നെ മാറിമാറി കാര്‍ ഓടിക്കുവാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍, കാര്‍ ഓടിക്കുവാന്‍ സാധ്യതയുള്ള മറ്റുള്ളവരുടെ പേരുകളും ഇന്‍ഷുറന്‍സ് പോളിസിയില്‍ ഡ്രൈവര്‍മാരുടെ പേരുകളായി ചേര്‍ക്കുവാനാണ് ഇവര്‍ ഉപദേശിക്കുന്നത്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മറ്റ് വാഹനങ്ങള്‍ കൂടി ഓടിക്കുവാനുള്ള അനുവാദം അവരുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉണ്ടാകാം. അത് പക്ഷെ അപകടത്തില്‍ പെട്ട കാറിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി ലഭ്യമാകില്ല. നിങ്ങളുടെ കാറിന്റെ ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നത് ആ പോളിസിയില്‍ പേര് നല്‍കിയിട്ടുള്ള ഡ്രൈവര്‍മാര്‍ ഓടിക്കുമ്പോള്‍ മാത്രമായിരിക്കും.

നേരത്തെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ മറ്റുള്ളവരുടെ കാറുകള്‍ ഓടിക്കുവാന്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കവറേജ് നല്‍കിയിരുന്നു. അതായത്, മറ്റൊരാള്‍ക്ക് നിങ്ങളുടെ കാര്‍ ഓടിക്കാനാകുമെങ്കിലും, അപ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല. അഗ്‌നിബാധ, മോഷണം എന്നിവയിലും മൂന്നാമതൊരാളാണ് കാര്‍ ഓടിക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല.

നിങ്ങളുടെ പോളിസിയില്‍ ഡി ഒ സി അതായത് ഓള്‍ ഡ്രൈവേഴ്സ് എന്ന വ്യവസ്ഥ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 25 വയസ്സിന് താഴെയുള്ളവര്‍ക്ക് സാധാരണയായി ഡി ഒ സി നല്‍കാറില്ല. അതായത് മാതാപിതാക്കള്‍ക്ക് അവരുടെ മക്കളെ ഉന്‍ഷുര്‍ ചെയ്യാന്‍ സാധിക്കുകയില്ല. അതുപോലെ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരോ അല്ലെങ്കില്‍ കരാറിന് വിരുദ്ധമായി ക്ലെയിം ഉന്നയിച്ചവരോ ആയവര്‍ക്കും ഡി ഒ സി ലഭിക്കുകയില്ല. ഡി ഒ സി നല്‍കുമ്പോള്‍ മിക്ക കമ്പനികളും പോളിസിയുടമയുടെ ജോലിയും പരിഗണിക്കാറുണ്ട്, നിങ്ങളുടെ ജോലി അപകടം പിടിച്ചതാണെങ്കില്‍ ഡി ഒ സി ലഭിക്കുകയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category