1 GBP = 97.30 INR                       

BREAKING NEWS

ഓണ്‍ലൈനിലും നഴ്സിംഗ് പഠിക്കാം; പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍; നഴ്സിംഗ് ക്ഷാമത്തെ നേരിടാനുള്ള പുതിയ നീക്കം മലയാളി കെയറര്‍മാരെ സഹായിക്കുമോ?

Britishmalayali
kz´wteJI³

ടുത്ത വര്‍ഷം മുതല്‍ നഴ്സിംഗ് പരിശീലനം ഓണ്‍ലൈന്‍ വഴിയും നടപ്പാക്കുമെന്ന് ഹെല്‍ത്ത് എജൂക്കേഷന്‍ ഇംഗ്ലണ്ട് (എച്ച് ഇ ഇ ) അറിയിച്ചു. പരമ്പരാഗത പരിശീലന രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി, കുടുംബകാര്യങ്ങള്‍ നോക്കുവാനും, കെയറര്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യുവാനും സമയം ലഭിക്കുന്ന തരത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. നഴ്സിംഗ് പാസായി ബ്രിട്ടനിലെത്തിയും ആശ്രിത വിസയിലെത്തിയും കെയറര്‍മാരായി ജോലിചെയ്യുന്ന നിരവധി മലയാളികള്‍ക്ക് ഈ കോഴ്സ് ഉപകാരപ്രദമാകും.

ഇത്തരത്തില്‍ സമയത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച നടത്തിയതിനാല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഉണ്ടാകുമെന്നാണ് എച്ച് ഇ ഇകരുതുന്നത്. വിവിധ പശ്ചാത്തലത്തിലുള്ള അനേകം പേര്‍ക്ക് ഇതുവഴി ഡിഗ്രി നേടാനും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം നഴ്സായി ജോലിയില്‍ പ്രവേശിക്കുവാനും ഇത് അവസരം നല്‍കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

ഈ കോഴ്സിലെ തീയറി ഭാഗം ഓണ്‍ലൈന്‍ ആയി പഠിപ്പിക്കുമ്പോള്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍ എം സി) നിര്‍ദ്ദേശിക്കുന്ന 2,300മണിക്കൂര്‍ ക്ലിനിക്കല്‍ പ്ലേസ്സ്മെന്റ് ഇവര്‍ ചെയ്യേണ്ടതായി വരും. ഓപ്പണ്‍ യൂണിവേഴ്സിറ്റി & മിഡില്‍സെക്സ് യൂണിവേഴ്സിറ്റി, ഓപ്പണ്‍ യൂണിവേഴ്സിറ്റി & യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, കവന്ററി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഹഡര്‍ഷീല്‍ഡ്, യൂണിവേഴ്സിറ്റി ഓഫ് സണ്ടര്‍ലാന്‍ഡ്, യൂണിവേഴ്സിറ്റി ഓഫ് ഗ്ലൊസസ്റ്റര്‍ഷയര്‍, ബിര്‍മ്മിംഗ്ഹാം യൂണിവേഴ്സിറ്റി എന്നിവരായിരിക്കും ഈ കോഴ്സ് നടത്തുക. ഈ വര്‍ഷം തന്നെ അപേക്ഷകള്‍ സ്വീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. 2021 ജനുവരിയില്‍ ആദ്യ ബാച്ച് ആരംഭിക്കും.

നഴ്സിംഗ് പഠന രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉതകുന്ന ഒരു പദ്ധതിയാണിതെന്ന് എച്ച് ഇ ഇ ഡയറക്ടര്‍ ഓഫ് ഇന്നോവേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍, പാട്രിക് മിറ്റ്ച്ചല്‍ പറയുന്നു. കോവിഡ് കാലത്ത് നഴ്സുമാരുടെ അപര്യാപ്തത വലിയ ചര്‍ച്ചാ വിഷയമായിരുന്നു. അത് മറികടക്കുക എന്നതുകൂടി ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

തീയറി ക്ലാസ്സുകള്‍ ഓണ്‍ലൈനായി പഠിപ്പിക്കുമ്പോള്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകളും അതുപോലെ കോഴ്സിനു ശേഷമുള്ള തൊഴില്‍ പരിശീലനവും എന്‍ എച്ച് എസ് ആശുപത്രികളിലായിരിക്കും നടത്തുക. ഈ വര്‍ഷത്തെ വസന്തകാലാരംഭത്തില്‍ തന്നെ കോഴ്സിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category