1 GBP = 97.50 INR                       

BREAKING NEWS

ബര്‍മിങാമിലെ കണ്‍സേര്‍ട്ട് ലീഡ്, ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം; വയലിനിലും പിയാനോയിലും രാഗസംഗീതം പൊഴിക്കാന്‍ ഫ്രയ സാജു എത്തുന്നു

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കൊവിഡ് 19ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' ല്‍ നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള 13 വയസുകാരി ഫ്രയ സാജുവാണ്. തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍  മുതല്‍ വയലിനിലും പിയാനോയിലും പരിശീലനം തുടങ്ങിയ ഫ്രയ ഇതിനോടകം നിരവധി വേദികളില്‍ പെര്‍ഫോം ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിക്കഴിഞ്ഞു. ബര്‍മിംഗ്ഹാം സെന്റ്. പോള്‍സ് സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ ഫ്രയ, 'സമര്‍പ്പണ', 'ജോയ് ടു ദി വേള്‍ഡ്' തുടങ്ങി നിരവധി ചാരിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.

വയലിനില്‍ ഗ്രേഡ് 6 ലും പിയാനോയില്‍ ഗ്രേഡ് 4 ലും എത്തി നില്‍ക്കുന്ന ഫ്രയ ലിവര്‍പൂളില്‍ വെച്ച് നടന്ന ബൈബിള്‍ കലോത്സവത്തില്‍ വയലിന്‍, പിയാനോ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി. ബര്‍മിംഗ്ഹാമിലെ സുപ്രസിദ്ധ മ്യൂസിക് സ്‌കൂള്‍ റോയല്‍ ബര്‍മിംഗ്ഹാം കണ്‍സര്‍വേറ്റൊയറും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ '88 Pianists On One Piano' എന്ന വേള്‍ഡ് റെക്കോര്‍ഡ് പെര്‍ഫോമന്‍സില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത് ഫ്രയയുടെ സംഗീത വഴികളിലെ വലിയൊരു അംഗീകാരമാണ്. 

ബര്‍മിംഗ്ഹാം ജൂണിയര്‍ സ്ട്രിങ് ഓര്‍ക്കസ്ട്രയില്‍ അംഗമായ ഈ കൊച്ചു മിടുക്കിക്ക് മാര്‍ച്ചില്‍ നടന്ന കണ്‍സേര്‍ട്ട് ലീഡ് ചെയ്യുവാനുള്ള അവസരം കിട്ടിയത് ഫ്രയയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു. വെസ്റ്റേണ്‍ മ്യൂസിക്കില്‍ പരിശീലനം തുടരുന്ന ഫ്രയ  മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ സ്വയം പഠിക്കുകയാണ്. ഇംഗ്ലീഷ് ചര്‍ച്ച് കൊയറില്‍ അംഗമായ ഫ്രയ ബര്‍മിംഗ്ഹാം കേരള വേദി അസ്സോസ്സിയേഷന്‍ സജീവാംഗങ്ങളായ സാജു - ആശ ദമ്പതികളുടെ മകളാണ്. 

യുക്മ സാംസ്‌കാരിക വേദിയുടെ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' എന്ന ലൈവ് ടാലന്റ് ഷോയില്‍ നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്കായി വിസ്മയ കാഴ്ചകളൊരുക്കുവാന്‍ എത്തുന്ന ഫ്രയ സാജുവിന് മുഴുവന്‍ കലാ സ്‌നേഹികളുടേയും പിന്തുണ ഉണ്ടാകണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category