1 GBP = 97.50 INR                       

BREAKING NEWS

ചരിത്രങ്ങള്‍ രചിച്ചു കൊണ്ട് യുകെ കെസിവൈഎല്‍ ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റിവല്‍ ഈമാസം 18ന്; യുകെ ക്‌നാനായ യുവജനങ്ങള്‍ ആവേശ കൊടുമുടിയില്‍

Britishmalayali
kz´wteJI³

പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ പ്രത്യേകിച്ച് യുകെ മലയാളികളുടെ ചരിത്രത്തില്‍ ടെക്‌നോളോജിയുടെയും യുവജന കരുത്തിന്റെയും മാതൃകകള്‍ നല്‍കി കൊണ്ട് യുകെകെസിവൈഎല്‍ യൂത്ത് ഫെസ്റ്റിവല്‍ ഈമാസം 18ന് നടക്കും.

ലോക ജനത മുഴുവനും കൊവിഡ് ഭീഷണിയില്‍ തുടരുമ്പോഴും അവര്‍ക്ക് ആശ്വാസവും ആവേശവുമായി യുകെകെസിവൈഎല്‍ കൊവിഡ് വിരസതകള്‍ അകറ്റി ഓണ്‍ലൈനായി പുതിയ ടെക്‌നോളജികള്‍ സംയോജിപ്പിച്ചുകൊണ്ടു റിയല്‍ യൂത്ത് ഫെസ്റ്റിവല്‍ പോലെ തന്നെ മൂന്നു വിര്‍ച്വല്‍ സ്റ്റേജുകളിലായി ഒരു യൂത്ത് ഫെസ്റ്റിവല്‍ തന്നെ ഒരുക്കികൊണ്ടാണ് ഈ യുവജന സംഘടന വ്യത്യസ്തമാകുന്നത്.

ലോക ചരിത്രം തന്നെ മാറ്റിമറിക്കുന്നതും മാറ്റങ്ങള്‍ കൊണ്ടുവരുന്നതും മാറി ചിന്തിപ്പിക്കുന്നതും യുവജനങ്ങളുടെ പുതിയ ചിന്തകളും മുന്നേറ്റങ്ങളുമാണ്. അതിനെ അടിവരയിടുന്നതാണ് ഈ വിര്‍ച്വല്‍ യുവജനോത്സവം. ഈ വരുന്ന 18നു ശനിയാഴ്ചയാണ് യുകെകെസിവൈഎല്‍ യുവജനോത്സവം അരങ്ങേറുന്നത്. യുകെയിലെങ്ങും തന്നെ ക്‌നാനായ യുവജനങ്ങളെല്ലാം തന്നെ യൂത്ത് ഫെസ്റ്റിവലിന്റെ തയ്യാറെടുപ്പുകളിലാണ്.

രാവിലെ ഒന്‍പതു മണി മുതല്‍ മൂന്ന് വിര്‍ച്വല്‍ സ്റ്റേജിലായാണ് പരിപാടികള്‍ നടക്കുന്നത്. പരിപാടിയുടെ തത്സമയ വീഡിയോ യുകെകെസിവൈഎല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അന്ന് ലൈവ് ആയി ലഭ്യമാകും. കാണികള്‍ക്ക് ഏതു സ്റ്റേജ് വേണോ അത് അവര്‍ക്കു സെലക്ട് ചെയ്യാവുന്നതാവും. പരിപാടിയുടെ വിശദവിവരങ്ങള്‍ യുകെകെസിവൈഎല്‍ വെബ്‌സൈറ്റില്‍ (ukkcyl.co.uk) ലഭ്യമാണ്. 
 
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും സ്റ്റേ അറ്റ് ഹോം തുടങ്ങിയ നിയമങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഇനങ്ങള്‍ മാത്രമാണ് ഈ ഓണ്‍ലൈന്‍ യുവജന കലാമേളയില്‍ യുവജനങ്ങള്‍ക്കായി യുകെകെസിവൈഎല്‍ ഒരുക്കുന്നത്. എങ്ങനെയാണോ ഒരു കലാമേള റീയലായി നടക്കുന്നത്, അതുപോലെ തന്നെയാവും ഈ കലാമേളയും നടക്കുക. പക്ഷെ പങ്കെടുക്കുന്നവരും സംഘാടകരും വിധികര്‍ത്താക്കളും എല്ലാം അവരവരുടെ വീടുകളിലിരുന്നാവും പങ്കെടുക്കുക. ഒരേസമയം തന്നെ അതിന്റെ വിധികര്‍ത്താക്കള്‍ പല സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് മാര്‍ക്കിടുകയും, സംഘാടകള്‍ പല സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് ഓര്‍ഗനൈസ് ചെയ്യുകയും ചെയ്യും. ഈ ഒരു വലിയ ടെക്‌നോളജിക്കല്‍ / ഓര്‍ഗനൈസേഷനല്‍ ചലഞ്ച് ഏറ്റെടുത്ത യുകെകെസിവൈഎല്‍ കമ്മറ്റി അഭിനന്ദനം അര്‍ഹിക്കുന്നു.

സംഗീതവും, ഡാന്‍സും, ഇന്‍സ്റ്റന്റ് ക്രാഫ്റ്റ് ചലഞ്ചു മത്സരങ്ങളും ക്‌നാനായ ട്രഡീഷണല്‍ ഇനങ്ങളായ അവകാശി തലേക്കെട്ട്, മയിലാഞ്ചി മണവാട്ടി തുടങ്ങിയ മത്സരങ്ങളുമാണ് മൂന്ന് വിര്‍ച്വല്‍  സ്റ്റേജുകളിലായി യുകെകെസിവൈഎല്‍  ഒരുക്കുന്നത്.  ഈ ഒരു സംബ്രമ്പം തീര്‍ച്ചയായും ഒരു പുതുമ തന്നെയായിരിക്കും, അത് യുവജനങ്ങളുടെ കരുത്തു വിളിച്ചോതുന്നതുമായിരിക്കും.

സമ്മാനാര്‍ഹരാകുന്നവര്‍ക്കു വന്‍ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനം 100 പൗണ്ട്
രണ്ടാം സമ്മാനം 75 പൗണ്ട്
ഒന്നാം സമ്മാനം 50 പൗണ്ട്

യുകെകെസിവൈഎല്‍ പ്രസിഡന്റ് ടെനിന്‍ ജോസ് കടുതോടിന്റെയും സെക്രട്ടറി ബ്ലെയിസ് തോമസ് ചേത്തലിന്റെയും നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ വൈസ് പ്രസിഡണ്ട് സെറിന്‍ സിബി ജോസഫ്, ട്രഷറല്‍ യേശുദാസ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍ എന്നിവരുടെ ആശയമാണ് ഈ സംരഭം. 

യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലൈന്‍ ഫാ. സജി മലയില്‍ പുത്തെന്‍പുരയിലിന്റെ ശക്തമായ ആല്‍മീയ നേതൃത്വത്തില്‍ നാഷണല്‍ ഡയറക്ടേഴ്‌സായ ജോമോള്‍ സന്തോഷ്, ജോണ്‍ വെട്ടുകല്ലേല്‍ എന്നിവരുടെ ഗൈഡന്‍സില്‍ കമ്മറ്റി അംഗങ്ങള്‍ അടുക്കും ചിട്ടയോടും കൂടി ഒന്ന് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഈ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കമ്മറ്റി ഒരുക്കിയ 'തെക്കന്‍സ് 2019 ' വമ്പന്‍ വിജയവും എല്ലാ യുവജന പ്രസ്ഥാനങ്ങള്‍ക്കും മറ്റു സംഘടനകള്‍ക്കു വരെ മാതൃകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category