1 GBP = 97.50 INR                       

BREAKING NEWS

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണമാസാചരണം ഈമാസം 16 മുതല്‍; ഓണ്‍ലൈന്‍ സംപ്രേക്ഷണം ഉണ്ടാകും

Britishmalayali
kz´wteJI³

ണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 16 വ്യാഴം, കര്‍ക്കടകം 1 മുതല്‍ രമായാമാസാചാരണത്തിന്റെ ഭാഗമായി അദ്ധ്യാത്മ രാമായണത്തിലെ പ്രസക്ത ഭാഗങ്ങള്‍ അനുഗ്രഹീത കലാകാരന്‍ ദിലീപ് വയല പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്യുവാന്‍ നിശ്ചയിച്ചിരിക്കുന്നു. നാദശ്രീ ഓര്‍ക്കസ്ട്രയിലെയും, കോട്ടയം കലാരത്‌നയിലെയും പ്രധാന ഗായകനാണ് ദിലീപ് വയല.

രാമായണ മാസാചാരണത്തിന്റെ ഭാഗമായി പ്രതിമാസ സത്സംഗങ്ങളില്‍ രാമായണ പാരായണം ഉള്‍ക്കൊള്ളിക്കാറുണ്ടെങ്കിലും യുകെയില്‍ ഇദംപ്രഥമമായാണ് രാമായണമാസാചാരണം ഇത്ര വിപുലമായി ഫേസ്ബുക്ക് സംപ്രേക്ഷണം വഴി ആചരിക്കുന്നത്. ഈമാസം 16നു വ്യാഴം രാവിലെ യുകെ സമയം ആറിന് ആരംഭിച്ചു. പിന്നീട് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് യുകെ സമയം ആറു മണിക്ക് സംപ്രേക്ഷണം തുടര്‍ന്ന് ആഗസ്റ്റ് 15 നും 16നും യുകെ സമയം വൈകിട്ട് ആറു മണിക്കുള്ള സംപ്രേക്ഷണത്തോടെ രാമായണമാസാചാരണം അവസാനിക്കുന്നതായിരിക്കും.

എല്ലാ സഹൃദയരെയും ഈ അധ്യാത്മ രാമായണപാരായണ സംപ്രേക്ഷണ പരമ്പരയിലേക്ക് സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച്  തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category