1 GBP = 97.50 INR                       

BREAKING NEWS

അനൂപ് കുരുവിള ജോണ്‍ എന്‍ഐഎയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ പോയത് പൊലീസ് അക്കാദമിയിലേക്ക്; ഡിഐജി ആയപ്പോള്‍ കൊടുത്തത് തീവ്രവാദ വിരുദ്ധ സേന; സത്യസന്ധനായ ശങ്കര്‍ റെഡ്ഡിയുടെ സീറ്റ് റോഡ് സുരക്ഷാ കമ്മിഷണറുടേത്; സന്തോഷിനെ കോഴിക്കോട് നിന്ന് തന്നെ നാടുകടത്തി; സോജനും നേരിട്ടത് ഒതുക്കല്‍; രക്ഷപ്പെട്ടത് ഷൗക്കത്തലി മാത്രം; ടിപി കേസിന് തുമ്പുണ്ടാക്കി പുലിവാല് പിടിച്ചവരുടെ കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് പിന്നിട് സംഭവിച്ചത്? സ്വര്‍ണ്ണ കടത്ത് കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയതു കൊടി സുനിയെ പൊക്കിയ കെപി ഷൗക്കത്തലിയാണ്. ഷൗക്കത്തലി എന്‍ ഐ എയില്‍ തുടരുന്നതു കൊണ്ടാണ് അദ്ദേഹത്തിന് നിര്‍ണ്ണായക ചുതമലകള്‍ കിട്ടുന്നത്. ടിപി കേസ് അന്വേഷിച്ച ബാക്കി പൊലീസ് ഉദ്യോഗസ്ഥരെല്ലാം അപ്രധാന കസേരകളിലാണ് ഇപ്പോള്‍. സംസ്ഥാന പൊലീസില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് ഷൗക്കത്തലിക്ക് എന്‍ ഐ എയില്‍ തുടരേണ്ടി രുന്നത്.

ടിപി കേസ് അന്വേഷിച്ച 4 ഡിവൈഎസ്പിമാരും ഇടത് സര്‍ക്കാര്‍ എത്തിയതോടെ ക്രമസമാധാന ചുമതലകളില്‍ നിന്ന് പുറത്തായി. ടിപി കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കിയ അനൂപ് കുരുവിള ജോണ്‍ കുറ്റപത്രം തയാറാക്കിയതിനു പിന്നാലെ എന്‍ഐഎയിലേക്കു പോയി. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും പൊലീസ് അക്കാദമയിലേക്ക് അയച്ചു. ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ക്രമസമാധാന വിഭാഗത്തില്‍ പരിഗണിക്കാതെ തീവ്രവാദ വിരുദ്ധ സേനയിലാണു നിയമിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച അന്വേഷകരില്‍ ഒരാളാണ് അനൂപ് കുരുവിള ജോണ്‍.

ഡിവൈഎസ്പിയായിരിക്കെ ടിപി കേസ് അന്വേഷിച്ച കെ.വി. സന്തോഷ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്ത് എത്തി. അപ്രധാന തസ്തികയായ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കമന്‍ഡാന്റായി. പിന്നീടു ക്രൈംബ്രാഞ്ചിലേക്കു മാറ്റി. എസ്പി ജോസി ചെറിയാനെ ഏതാനും സുപ്രധാന കേസുകള്‍ ഏല്‍പ്പിച്ചെങ്കിലും നാടായ കോഴിക്കോട്ട് അടുപ്പിച്ചില്ല. എസ്പി എം.ജെ. സോജനെയും ക്രമസമാധാന വിഭാഗത്തിലേക്ക് അടുപ്പിച്ചില്ല. അങ്ങനെ ടിപി കേസില്‍ അന്വേഷണത്തിന് എത്തിയവരെല്ലാം ഇപ്പോള്‍ പലവഴിക്കാണ്.

ടിപി വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ഡിജിപി എന്‍.ശങ്കര്‍ റെഡ്ഡിയെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലും പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലുമായി 4 വര്‍ഷം ഒതുക്കി. ഒരു മാസം മുന്‍പു സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ നിയമിച്ചതു റോഡ് സുരക്ഷാ കമ്മിഷണറായി. അങ്ങനെ ഡിജിപി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയുടെ കഷ്ടകാലം തുടരുന്നു. കേരളാ പൊലീസിലെ സത്യസന്ധനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ശങ്കര്‍ റെഡ്ഡി. ഇങ്ങനെ ടിപി കേസിലെ അന്വേഷകര്‍ ഒതുക്കപ്പെടുമ്പോഴാണ് സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് ഷൗക്കത്തലി എത്തുന്നത്.

ടിപി കേസ് പോലെ കള്ളക്കടത്തു കേസും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഏറെ നിര്‍ണ്ണായകമാണ്. ഇതിലേക്കാണ് ടിപി കേസിലെ ഘാതകരെ തളച്ച ശങ്കര്‍ റെഡ്ഡി എത്തുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍, മുഖ്യപ്രതികളെ സാഹസികമായി പിടികൂടിയ മിടുമിടുക്കന്‍. സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയ ടിപി കൊലാപതകത്തില്‍ പി.മോഹനനും, പി.കെ.കുഞ്ഞനന്തനും അടക്കമുള്ളവര്‍ പിടിയിലായതും മുടക്കോഴി മലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ പോയി ഒളിവില്‍ കഴിഞ്ഞിരുന്ന കൊടി സുനിയെ പൊക്കിയതും എല്ലാം ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു.

ടിപി കേസ് അന്വേഷണത്തിന് ശേഷം ഷൗക്കത്തലി ഡപ്യൂട്ടേഷന്‍ വാങ്ങി ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് കൂടുമാറി. അവിടെയും തിളങ്ങുന്ന നേട്ടങ്ങള്‍. പാരീസ് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട്, പാരീസിലേക്ക് പോയ സംഘത്തിന്റെ നായകനായിരുന്നു ഷൗക്കത്ത് അലി. ആരെയും കൂസാത്ത് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ണൂരിലെ സിപിഎം നേതാക്കളുടെ കണ്ണിലെ കരടാണ്. തലശേരി ഡിവൈ.എസ്പിയായിരുന്ന കാലം മുതല്‍ക്കെ ഷൗക്കത്ത് അലി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികളെ തേടി തലശേരി സിപിഎം ഏരിയ കമ്മറ്റി ഓഫീസിലെത്തി. നിങ്ങള്‍ക്ക് സ്റ്റേഷന്‍ ആക്രമിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസിലും കയറാമെന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് ചാനലുകളില്‍ പ്രചരിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലും ഷൗക്കത്തലിയുടെ സാന്നിധ്യം അന്വേഷണത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ നിര്‍ണായകമാകും.

1995 ലെ കേരളപൊലീസ് എസ്‌ഐ ബാച്ചിലെൂടെയാണ് ഷൗക്കത്ത് അലി കേരള പൊലീസിന്റെ ഭാഗമാകുന്നത്. 2014 ല്‍ തലശ്ശേരി ഡി.വൈ.എസ്പി ആയിരിക്കെയാണ് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. നിലവില്‍ എന്‍.ഐ.എ കൊച്ചി യൂണിറ്റിലെ എ.എസ്പിയാണ് ഷൗക്കത്ത് അലി. 1995ലെ പരീക്ഷയില്‍ ഷൗക്കത്തലിക്ക് ഒന്നാം റാങ്കായിരുന്നു. ഈ പരീക്ഷയില്‍ മൂന്നാം റാങ്കുകാരനായിരുന്നു ടിപി കേസില്‍ മറ്റൊരു അന്വേഷകനായിരുന്ന കെവി സന്തോഷ്.

2015 നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാന്‍ ഷൗക്കത്തലി ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരാണ് പാരീസിലെത്തിയത്. ഐസിസിന്റെ കേരളത്തിലെ വേരുകള്‍ കണ്ടെത്തിയത് ഷൗക്കത്തലിയായിരുന്നു. ഐസിസിന്റെ മലയാളി ഗ്രൂപ്പുകളില്‍ തുമ്പുണ്ടാക്കിയത് തലശ്ശേരി ഡിവൈഎസ്പിയായിരുന്ന ഷൗക്കത്തലിയാണ്. കുറ്റാന്വേഷകനെന്ന നിലയില്‍ ടിപി വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഷൗക്കത്തലിയുടെ കരുതലോടെയുള്ള നീക്കമാണ് കനകമലയിലെ ഐസിസ് ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും നിരവധി അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. ഈ അന്വേഷണ മികവാണ് ഷൗക്കത്തിലെ പാരീസിലെത്തിക്കുന്നത്. ഐസിസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രം കേരളമാണ്. മലബാര്‍ കേന്ദ്രീകരിച്ച് നിരവധി സംഘങ്ങളുണ്ട്. ഇവരെ കണ്ടെത്തുകയായിരുന്നു എന്‍ഐഎയുടെ പ്രധാന ലക്ഷ്യം.

ഐഎസ് അനുഭാവികള്‍ ടെലഗ്രാമില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത് വ്യക്തമായ പദ്ധതികളോടെയായിരുന്നു. സമീര്‍ അലിയെന്ന വ്യാജപേരുള്ള കണ്ണൂര്‍ സ്വദേശി മന്‍സീദായിരുന്നു സംഘത്തലവന്‍. ഈ ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെട്ട എന്‍.ഐ.എ തന്ത്രപൂര്‍വ്വം അപേക്ഷ നല്‍കി പങ്കാളിയാവുകയായിരുന്നു. കേരളത്തിലെ ഇസ്ലാമിലെ തീവ്രസ്വഭാവം പുലര്‍ത്തുന്ന സംഘടനകളെയും ആളുകളെയും വ്യക്തമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ അടുത്തറിയാവുന്ന ഷൗക്കത്തലിയുടെ ഇടപെടലുകളില്‍ സമീര്‍ അലിയെന്ന മന്‍സീദായ്ക്ക് ഒരു സംശയവും തോന്നിയില്ല. അങ്ങനെയാണ് കനകമലയിലെ റെയ്ഡ് യാഥാര്‍ത്ഥ്യമായത്. മലയുടെ പ്രത്യേകതകള്‍ നന്നായി അറിയാവുന്ന ഷൗക്കത്തലി കരുതലോടെ മുന്നില്‍ നിന്നപ്പോള്‍ തീവ്രവാദികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ലാതെയായി. കേരളാ പൊലീസിലെ മികച്ച അന്വേഷകനെന്ന് പേരെടുത്ത ഷൗക്കത്തലി, ടിപി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് എന്‍ഐഎയില്‍ എത്തിയത്.

1995 കേരളാ പൊലീസ് എസ്‌ഐ. ബാച്ചില്‍ ഒന്നാം റാങ്കുകാരനാണ് എ.പി. ഷൗക്കത്തലി. കുറ്റാന്വേഷണത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കുടുക്കാനുള്ള തന്ത്രങ്ങള്‍ ഷൗക്കത്തിലിക്ക് വശമുണ്ട്. ഇത് തന്നെയാണ് കനകമലയിലും തെളിഞ്ഞു നിന്നത്. കേരള പൊലീസില്‍ സീനിയര്‍ ഡിവൈ.എസ്പി.യായ ഷൗക്കത്തലി അഡീഷണല്‍ സൂപ്രണ്ട് തസ്തികയിലാണ് എന്‍ഐഎയില്‍ എത്തിയത്. ഇതിനിടെയില്‍ എസ് പിയായി സംസ്ഥാന സര്‍ക്കാര്‍ പ്രെമോഷന്‍ നല്‍കി. ഇതോടെ എന്‍ഐഎയിലും എസ് പിയായി. ഷൗക്കത്തലി നേരത്തെ ഐ.എസ്‌ഐ.ടിയില്‍ (ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീം) ഡിവൈ.എസ്പിയായി പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷമാണു തലശേരി ഡിവൈ.എസ്പിയായത്.

2012 ജൂലൈ 14ന് മുടക്കോഴിമലയില്‍ വച്ച് ടി.പി. വധക്കേസ് കൊലയാളി സംഘാംഗങ്ങളെ സൈലന്റ് നൈറ്റ് ഓപ്പറേഷനിലൂടെ പിടികൂടിയതില്‍ ഷൗക്കത്തലിയുടെ പങ്കു നിര്‍ണായകമാണ്. ടിപി കേസില്‍ പ്രതികളെ പിടികൂടാനുള്ള ചുമതലയായിരുന്നു ഷൗക്കത്തലിക്കുണ്ടായിരുന്നത്. കൊടി സുനിയെയും സംഘത്തെയും മുടക്കോഴി മലയില്‍ അര്‍ധരാത്രിയെത്തി സാഹസികമായി പിടികൂടിയത് ഷൗക്കത്തലിയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച വാള്‍ കിണറ്റിലിട്ട ലംബു പ്രദീപനെ കുടുക്കിയത്, കൊലയാളി സംഘാംഗമായ ടി.കെ. രജീഷിനെ തിരഞ്ഞ് മുംബൈയിലേക്കുള്ള യാത്ര, ടി.പി. കേസില്‍ കോളിളക്കം സൃഷ്ടിച്ചുനടന്ന പി. മോഹനന്റെ അറസ്റ്റ് എന്നിവയും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു ഷൗക്കത്തലി. അതുകൊണ്ട് തന്നെയാണ് കേരളാ പൊലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എന്‍ ഐ എയിലേക്ക് പോകാന്‍ ഷൗക്കത്തലിയെ പ്രേരിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category