1 GBP = 97.50 INR                       

BREAKING NEWS

ജൂലൈ ആറിന് രാത്രി ഏഴിന് ശിവശങ്കര്‍ സെക്രട്ടറിയേറ്റിന് അടുത്ത ഫ്ളാറ്റില്‍നിന്ന് പൊലീസ് വാഹനത്തില്‍ പോയത് എങ്ങോട്ട്? ഔദ്യോഗിക വാഹനം ഒഴിവാക്കിയുള്ള യാത്രയില്‍ നിറയുന്നത് ദുരൂഹത മാത്രം; സ്വര്‍ണ്ണ കടത്തു സംഘവുമായി ഐഎഎസുകാരനുള്ളത് അടുത്ത ബന്ധം; കേസ് ഒതുക്കാനും പ്രശ്ന പരിഹാരത്തിനും മുമ്പില്‍ നിന്നതും മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ; കരുതലോടെ നീങ്ങാന്‍ ദേശീയ സുരക്ഷാ ഏജന്‍സി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജൂലൈ ആറിന് രാത്രി ഏഴിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഫ്ളാറ്റില്‍നിന്ന് പൊലീസ് വാഹനത്തില്‍ പോയതില്‍ നിറയുന്നത് ദുരൂഹത. മാസങ്ങളായി അര്‍ധരാത്രി സെക്രട്ടേറിയറ്റിനടുത്ത ഫ്ളാറ്റില്‍ എത്തിയിരുന്ന ശിവശങ്കര്‍ ജൂലൈ ആറിനാണ് അവസാനമായി വന്നത്. സെക്യൂരിറ്റി ജീവനക്കാരനാണ് കസ്റ്റംസിന് ഈ മൊഴി നല്‍കിയത്. അന്ന് വൈകീട്ട് പൊലീസ് വാഹനത്തില്‍ അവിടെനിന്ന് പോയശേഷം മടങ്ങിയെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ജൂലൈ അഞ്ചിനാണ് വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് പിടിച്ചതും സരിത്ത് അറസ്റ്റിലാകുന്നതും. തുടര്‍ന്നാണ് സ്വപ്ന സുരേഷിന്റെ പങ്കും ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അവരുടെ ബന്ധവും പുറത്തുവന്നത്. പിറ്റേന്ന് വിഷയം സജീവ ചര്‍ച്ചയായി. അന്ന് രാത്രിയാണ് ശിവശങ്കര്‍ ഫ്ളാറ്റില്‍നിന്ന് പോയത്. ഏഴിന് ശിവശങ്കറെ പദവികളില്‍നിന്ന് മാറ്റുകയുംചെയ്തു. ജൂലൈ നാലിന് തന്നെ സ്വപ്നയും കുടുംബവും അമ്പലംമുക്കിലെ ഫ്ളാറ്റില്‍നിന്ന് സ്ഥലം വിട്ടിരുന്നു.

അതിനുശേഷം തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ കഴിഞ്ഞ ശേഷമാണ് എറണാകുളത്തേക്ക് കടന്നത്. എന്നാണ് എറണാകുളത്തേക്ക് പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് മുമ്പ് തന്നെ ശിവശങ്കര്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പൊലീസ് വാഹനത്തില്‍ പോയത് എങ്ങോട്ടാണെന്നത് ദുരൂഹത ഉയര്‍ത്തുന്നുവെന്ന് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് ഇത്. ഏഴിന് ശേഷമായിരുന്നു സ്വപ്നയുടെ തിരുവനന്തപുരത്ത് നിന്നുള്ള യാത്രയെന്നും സൂചനയുണ്ട്.

സ്വപ്നാ സുരേഷിന്റെ പേര് ചര്‍ച്ചയായപ്പോള്‍ തന്നെ ശിവശങ്കര്‍ സംശയ നിഴലിലായിരുന്നു. അതുകൊണ്ടാണ് അജ്ഞാതമായ പൊലീസ് വാഹനത്തിലെ യാത്രയും സംശയ നിഴലിലാകുന്നത്. ശിവശങ്കറിന് സ്വര്‍ണക്കടത്ത് സംഘവുമായി നല്ല ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ശിവശങ്കറില്‍ നിന്ന് മൊഴിയെടുക്കും. ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റില്‍ വച്ചാണ് പ്രതികള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയത്.

സ്വപ്ന സുരേഷിനു പുറമെ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളായ സന്ദീപ് നായരുമായും സരിത്തുമായും ശിവശങ്കറിനുണ്ടായിരുന്ന അടുത്ത പരിചയം വ്യക്തമാക്കുന്ന തെളിവുകളും കസ്റ്റംസിന് ലഭിച്ചു. ഫ്ളാറ്റിലെ സന്ദര്‍ശക, വാഹന രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ശിവശങ്കര്‍ ഉള്‍പ്പെടെ നാലുപേരും പലയിടങ്ങളില്‍ ഒത്തുചേര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ ഔദ്യോഗിക പദവി സ്വര്‍ണക്കടത്ത് സംഘം വ്യക്തിപരമായ പല കാര്യങ്ങള്‍ക്കും വിനിയോഗിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.

ഈ രേഖകളും തെളിവുകളും ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിന്റെ പദവി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചോ എന്നതുള്‍പ്പെടെ കാര്യങ്ങള്‍ എന്‍ ഐ എ പരിശോധിക്കും. സ്വപ്ന സുരേഷ് ഉള്‍പ്പെട്ട പൊലീസ്, ക്രൈംബ്രാഞ്ച് കേസുകള്‍ തീര്‍പ്പാക്കാനും വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശിവശങ്കര്‍ ഇടപെട്ടതായുള്ള തെളിവുകളും പുറത്തുവരുന്നുണ്ട്.

എയര്‍ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സ്വപ്നക്കുവേണ്ടി സംസാരിച്ചത് ശിവശങ്കറാണെന്നാണ് സൂചന. ശിവശങ്കറിനു പുറമെ പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായങ്ങളും പല ഘട്ടങ്ങളിലും പ്രതികള്‍ തേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികളുടെ ഫോണ്‍ കാള്‍ രേഖകള്‍ വിശദമായി പരിശോധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category