1 GBP = 97.50 INR                       

BREAKING NEWS

റാന്നി സെന്റ് തോമസ് കോളജിന്റെ സ്ഥാപകരില്‍ ഒരാള്‍; കേരളാ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന പ്രവര്‍ത്തകന്‍; അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ജേക്കബ് സ്റ്റീഫന്റെ സംസ്‌ക്കാരം ഇന്ന് റാന്നി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയില്‍ നടക്കും

Britishmalayali
kz´wteJI³

റാന്നി: അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വളഞ്ഞംതുരുത്തില്‍ ജേക്കബ് സ്റ്റീഫന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. നീലംപേരൂര്‍ പാറേല്‍ പരേതയായ സാറാമ്മയാണ് ഭാര്യ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3ന് റാന്നി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയില്‍ നടക്കും. അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്ന അദ്ദേഹം റാന്നി സെന്റ് തോമസ് കോളജിന്റെ സ്ഥാപകരില്‍ ഒരാളാണ്.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത കാലം മുതല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസിലെത്തി. സംസ്ഥാന കമ്മിറ്റി അംഗം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സെക്രട്ടേറിയറ്റ് അംഗം, ഉന്നതാധികാര സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ ഭാഗമായി.

റഷ്യന്‍ പാത്രിയാര്‍ക്കീസില്‍നിന്ന് ഓര്‍ഡര്‍ ഓഫ് സെന്റ് വ്ലാഡ്മിര്‍ പദവിയും അന്ത്യോക്യ പാത്രിയാര്‍ക്കീസില്‍നിന്ന് ഷെവലിയര്‍ പദവിയും ലഭിച്ചു. 1980ല്‍ കേരളവും മാഹിയും ഉള്‍പ്പെട്ടിരുന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ 324 ഇ ഡിസ്ട്രിക്ട് ഗവര്‍ണറായി. മൂന്നു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

കല്ലേറ്റുങ്കര സില്‍വര്‍ പ്ലൈവുഡ് മില്‍സിന്റെ സ്ഥാപക മാനേജിങ് പാര്‍ട്ണറാണ്. ക്‌നാനായ അസോസിയേഷന്‍ അംഗം, ക്‌നാനായ സമുദായ സെക്രട്ടറി, മലങ്കര മാനേജിങ് കമ്മിറ്റി അംഗം, റൂള്‍സ് കമ്മിറ്റി അംഗം, 'എസെസ്സാ' മാസികയുടെ ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: കുഞ്ഞൂഞ്ഞമ്മ, മറിയാമ്മക്കുട്ടി, രവി ജേക്കബ് (എംഡി, ട്രൈന്‍ ഹോള്‍ഡിങ്സ്), ഐഷ. മരുമക്കള്‍: കെ.കെ.തോമസ് അമ്പൂരാന്‍ (ഫെഡറല്‍ ബാങ്ക്), രജീന ജേക്കബ് താമരപ്പള്ളി, പരേതരായ എം.സി.ഏബ്രഹാം മേപ്പാരത്തില്‍, പ്രഫ. കെ.സി.കുര്യാക്കോസ് കുന്നിരിക്കല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category