1 GBP = 97.50 INR                       

BREAKING NEWS

താന്‍ മരണക്കിടക്കയിലാണെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ്, തൊട്ടുപിന്നാലെ മരണവാര്‍ത്ത; ബോളിവുഡ് നടി ദിവ്യ ചൗക്‌സേയുടെ വിയോഗത്തില്‍ വേദനയോടെ ആരാധകര്‍

Britishmalayali
kz´wteJI³

ഭോപ്പാല്‍: ബോളിവുഡ് നടിയും ഗായികയുമായി ദിവ്യ ചൗക്സേ അന്തരിച്ചു. 28 വയസായിരുന്നു. ഒന്നര വര്‍ഷമായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു അവര്‍. ഞായറാഴ്ച രാവിലെ സ്വന്തം നാടായ ഭോപ്പാലില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംവിധായകന്‍ മന്‍ജോയ് മുഖര്‍ജിയാണ് മരണവാര്‍ത്ത അറിയിച്ചത്.

ഒന്നര വര്‍ഷമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം രോഗം ഭേദമായെങ്കിലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വരികയായിരുന്നു. ഈ തവണ കാന്‍സറിനെ മറികടക്കാന്‍ അവള്‍ക്കായില്ല- ദിവ്യയുടെ മരണ വിവരം അറിയിച്ചുകൊണ്ട് മന്‍ജോയ് കുറിച്ചു. ദിവ്യ ആദ്യമായി അഭിനയിച്ച ഹേ അപ്ന ദില്‍ തോ അവാരയുടെ സംവിധായകനാണ് മന്‍ജോയ്.

താന്‍ മരണക്കിടക്കയിലാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ദിവ്യ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആരാധകരെ കണ്ണീരില്‍ ആഴ്ത്തുകയാണ് താരത്തിന്റെ അവസാന വാക്കുകള്‍. മാസങ്ങളായി താന്‍ കടന്നു പോയ വേദനകളെക്കുറിച്ചും ദിവ്യ കുറിച്ചിട്ടുണ്ട്. വേദനകളില്ലാത്ത മറ്റൊരു ജീവിതം തനിക്കായി കാത്തിരിപ്പുണ്ടാകും എന്നും ദിവ്യ കുറിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category