1 GBP = 97.50 INR                       

BREAKING NEWS

സ്വപ്നയുടെയും സന്ദീപിന്റെയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്; ഇരുവരേയും എന്‍ഐഎ കസ്റ്റഡിയില്‍ ഏറ്റു വാങ്ങും; ഡിപ്ലോമാറ്റിക് ബാഗേജ് കേസില്‍ സ്വപ്നയേയും സന്ദീപിനെയും എന്‍ഐഎ തിങ്കള്‍ മുതല്‍ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങും: ഭീകര പ്രവര്‍ത്തനങ്ങളുമായി ഇരുവര്‍ക്കുമുള്ള ബന്ധത്തിലേക്കും അന്വേഷണം നീളും

Britishmalayali
kz´wteJI³

കൊച്ചി: ഡിപ്ലോമാറ്റിക് ബേഗ്ജ് വഴിയുള്ള സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് ഫലം നെഗറ്റീവ്. ഇരുവര്‍ക്കും കോവിഡ് ഇല്ലെന്ന് വ്യക്തമായതോടെ എന്‍ഐഐ തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്ന ഇരുവരേയും പത്ത് ദിവസത്തേക്കായിരിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുക.

ഞായറാഴ്ച രാവിലെ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെത്തിക്കും വഴി ആലുവ ആശുപത്രിയില്‍വച്ചാണ് ഇവരുടെ സാംപിളുകള്‍ ശേഖരിച്ചത്.രാത്രിയോടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നപ്പോള്‍ ഇരുവര്‍ക്കും നെഗറ്റീവ് ആവുകയായിരുന്നു. മൂന്ന് ദിവസത്തെ റിമാന്‍ഡില്‍ വിട്ടതിനാല്‍ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയര്‍ സെന്ററുകളിലാണ് ഇപ്പോഴുള്ളത്. ഇന്ന് രാവിലെ ഇരുവരേയും കോടതിയില്‍ ഹാജരാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യും. കടത്തിയ സ്വര്‍ണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നും എന്‍ഐഎ അന്വേഷിക്കും.

എന്‍ഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കോടതിയില്‍ കേസ് പരിഗണിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തില്‍ ഇരുവരെയും മൂന്ന് ദിവസത്തെ റിമാന്‍ഡിലാണു വിട്ടത്. സ്വപ്നയുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റിവായത് എന്‍ഐഎയ്ക്കും ആശ്വാസം നല്‍കുന്നു. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. തിങ്കള്‍ മുതല്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ കടത്തിയ സ്വര്‍ണം ഉപയോഗിച്ചതായി കരുതുന്നു. ഇക്കാര്യത്തില്‍ ഇരുവരുടെയും ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ വ്യക്തമാക്കി.


കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്ളാറ്റില്‍വച്ചാണ് എന്‍ഐഎ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. ഞായറാഴ്ച വൈകിട്ടോടെ ഇവരെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. നിയമനടപടികള്‍ക്ക് സ്വപ്നയ്ക്കായി അഭിഭാഷകയെയും ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേക മജിസ്‌ട്രേറ്റ് പി കൃഷ്ണകുമാര്‍ മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്ന് സ്വപ്ന വ്യക്തമാക്കി. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് മറുപടി പറഞ്ഞത്. മനസ്സു ശാന്തമാക്കാന്‍ മെഡിറ്റേഷന്‍ സൗകര്യം വേണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. സ്വപ്ന ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ പ്രത്യേക അഭിഭാഷകയാണ് സ്വപ്നക്ക് വേണ്ടി കോടതിയില്‍ എത്തിയത്. അഡ്വ. വിജയം ആയിരുന്നു സ്വപ്നയ്ക്ക് വേണ്ടി ഹാജരായത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസല്‍ ഫരീദ് രംഗത്തെത്തി. സ്വര്‍ണക്കടത്തില്‍ ഒരു ബന്ധവുമില്ല. തന്റെ പേര് എന്‍ഐഎയുടെ എഫ്ഐആറില്‍ വന്നതിനെപ്പറ്റി അറിയില്ല. സ്വപ്ന അടക്കമുള്ള പ്രതികളുമായി ഒരു ബന്ധവുമില്ല. എഫ്ഐആറില്‍ പറയുന്ന അല്‍ത്തസാര്‍ സ്പൈസസ് എന്ന സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

ഇന്നലെ കോടതിയില്‍ കേസിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക് കടന്നില്ലെന്ന് സ്വപ്നയുടെ അഭിഭാഷക വിജയം വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞ ശേഷ മാത്രമാണ് കൂടുതല്‍ നടപടികളിലേക്ക് കടക്കുകയുള്ളൂ. അതേസമയം കോടതിയില്‍ വെച്ച് കൂളായി കൂസലില്ലാതെ ആയിരുന്നു സന്ദീപിന്റെ നിന്നത്. സ്വപ്ന കാമറകള്‍ക്ക് പിടികൊടുക്കാതെയും മുഖം കൊടുക്കാതെയും നില്‍ക്കുകയായരുന്നു. നേരത്തെ സ്വപ്നയുടെ ഭര്‍ത്താവും മകളും എന്‍.ഐ.എ ഓഫിസില്‍ എത്തിയിരുന്നു. സ്വപ്നയ്ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ ഉറപ്പാക്കാനായിരുന്നു ഇവര്‍ എത്തിയത്. എന്നാല്‍, നേരത്തെ വക്കാലത്ത് ഏല്‍പ്പിച്ച അഭിഭാഷകന് ഇന്ന് കോടതിയില്‍ എത്താന്‍ സാധിച്ചില്ല. അതുകൊണ്ടാണ് ഇന്നലെ സര്‍ക്കാര്‍ അഭിഭാഷക ഹാജരാകാന്‍ എത്തിയതും.

സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ തിങ്കളാഴ്ച മുതല്‍ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെടുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെടുന്നു. പ്രതികള്‍ക്ക് മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് ഇന്നലെ അനുവദിച്ചത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category