1 GBP = 97.50 INR                       

BREAKING NEWS

കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമപ്രകാരവും കേസെടുക്കും; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; സ്വത്ത് കണ്ടുകെട്ടും; സ്വര്‍ണ്ണ കടത്തില്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും; സ്വപ്നാ സുരേഷിനതെിരെ ഫെമ ചുമത്താന്‍ സാധ്യത

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിനും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്കും പുറമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫിസിനാണ് അന്വേഷണ ചുമതല. കേരളത്തില്‍ പലയിടത്തായി നടന്നതും അന്വേഷണം എങ്ങുമെത്താതെയുള്ളതുമായ എല്ലാ സ്വര്‍ണക്കടത്തു കേസുകളും എന്‍ഐഎ അന്വേഷിക്കും. ഇതിനൊപ്പമാണ് ഇഡി ഇടപെടല്‍.

കുറ്റകൃത്യം തെളിഞ്ഞാല്‍ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ(ഫെമ) 8ാം വകുപ്പു പ്രകാരമാണ് നടപടിയെടുക്കുക. കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുക്കും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. സ്വത്ത് കണ്ടുകെട്ടുന്ന നടപടികളും എടുക്കും കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവും ലഭിക്കും.

ക്രിമിനല്‍ നടപടിചട്ട പ്രകാരം കോടതിയില്‍ നിന്നുള്ള അനുമതി ലഭിച്ച ശേഷമേ പ്രതികളുടെ സ്ഥലങ്ങളില്‍ അന്വേഷണം നടത്താനോ വസ്തുവകകള്‍ കണ്ടുകെട്ടാനോ കഴിയൂ. എന്നാല്‍ യുഎപിഎ പ്രകാരം ഇതിന്റെ ആവശ്യമില്ല. സ്വപ്നയുടെയും കൂട്ടു പ്രതികളുടെയും ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category