1 GBP = 97.50 INR                       

BREAKING NEWS

ഭര്‍ത്താവിനേയും മക്കളേയും കൊച്ചിയില്‍ എത്തിച്ചത് എന്‍ ഐ എ തന്നെ; പ്രതികളുമായുള്ള വാഹനങ്ങള്‍ വാളയാര്‍ ചെക്പോസ്റ്റ് കടന്നു 15 മിനിറ്റിനു ശേഷം സ്വപ്നയുടെ കുടുംബവുമായുള്ള കാര്‍ അതിര്‍ത്തിയിലെത്തി; കൊച്ചിയില്‍ എത്തി സ്വപ്നയെ കണ്ട ശേഷം കുടുംബം പോയത് സുരക്ഷിത കേന്ദ്രത്തില്‍; പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും എന്‍ ഐ എയും; കൊറോണ ക്വാറന്റൈന്‍ കാലം കഴിഞ്ഞാല്‍ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം

Britishmalayali
kz´wteJI³

കൊച്ചി: സ്വപ്നാ സുരേഷിന്റെ ഭര്‍ത്താവ് ജയശങ്കറും രണ്ട് മക്കളും ഇപ്പോഴുള്ളത് പൊലീസ് സംരക്ഷണയില്‍. ബംഗളൂരുവില്‍ നിന്ന് ഇവരേയും എന്‍ ഐ എ കൊച്ചയില്‍ എത്തിച്ചിരുന്നു. കൊച്ചിയില്‍ വച്ചാണ് ഇവര്‍ക്ക് പൊലീസ് സുരക്ഷ എന്‍ഐഎ ഉറപ്പാക്കിയത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊണ്ട് എന്‍ഐഎ സംഘം സഞ്ചരിച്ച വാഹനങ്ങള്‍ക്കു പിന്നില്‍ മറ്റൊരു കാറിലാണു സ്വപ്നയുടെ ഭര്‍ത്താവും 2 മക്കളും കേരള അതിര്‍ത്തിയിലെത്തിയത്. ഇവരെ പൊലീസ് കൊച്ചിയിലെത്തിച്ചു.

പ്രതികളുമായുള്ള വാഹനങ്ങള്‍ വാളയാര്‍ ചെക്പോസ്റ്റ് കടന്നു 15 മിനിറ്റിനു ശേഷമാണ് സ്വപ്നയുടെ കുടുംബവുമായുള്ള കാര്‍ അതിര്‍ത്തിയിലെത്തിയത്. അവിടെ അധികൃതര്‍ തടഞ്ഞെങ്കിലും വിവരം പറഞ്ഞതോടെ കടത്തിവിട്ടു. വാളയാറില്‍നിന്ന് എന്‍ഐഎ സംഘത്തിന് അകമ്പടി നല്‍കിയ പൊലീസ് തന്നെ ഇവരെ വാഹനവ്യൂഹത്തിനൊപ്പമെത്താന്‍ സഹായിച്ചു. കടവന്ത്രയിലെ എന്‍ഐഎ ഓഫിസിലെത്തിയ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ഇവര്‍ എന്‍ ഐ എ ഓഫീസിലെത്തി സ്വപ്നാ സുരേഷിനെ കണ്ടെത്തുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് സ്വപ്ന വിട്ടതു മുതല്‍ കുടുംബവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും കടത്തില്‍ പങ്കില്ലെന്നാണ് കസ്റ്റംസിന്റേയും എന്‍ ഐ എയുടേയും വിലയിരുത്തല്‍.

ബംഗളൂരുവില്‍ നിന്ന് വന്നതു കൊണ്ട് ഇവര്‍ക്കും കൊറോണ നിരീക്ഷണം അനിവാര്യമാണ്. അതുകൊണ്ടാണ് ഇവര്‍ക്ക് പ്രത്യേക കേന്ദ്രം ഏര്‍പ്പെടുത്തുന്നത്. ക്വാറന്റൈന്‍ കാലം കഴിഞ്ഞാല്‍ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാനാകും. മകളുടെ സോഷ്യല്‍ മീഡിയയിലെ ഫോണ്‍ വിളിയാണ് സ്വപ്നയെ കുടുക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കുടുംബത്തിന് സുരക്ഷ കൂട്ടുന്നത്. അതിനിടെ, കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം, ഒളിവില്‍ കഴിയുമ്പോഴും സന്ദീപ് നായര്‍ വിളിച്ചിരുന്നതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എല്ലാ കുറ്റവും തന്റെ പേരില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും സന്ദീപ് പറഞ്ഞതായി അമ്മ പറഞ്ഞു. ആഡംബരകാര്‍ വാങ്ങിയതിലും വര്‍ക്ക്‌ഷോപ്പ് തുടങ്ങിയതിലും കടമുണ്ടെന്നും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അമ്മ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് ഫൈസല്‍ ഫരീദ് ദുബായില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കസ്റ്റംസ് തന്നെ ബന്ധപ്പെട്ടിട്ടില്ല. തന്റെ സുഹൃത്തിനോട് വിവരങ്ങള്‍ തിരക്കിയതായി അറിഞ്ഞുവെന്നും ഫൈസല്‍ പറഞ്ഞു. എന്നാല്‍ സുഹൃത്തുവഴി ഫൈസലിന്റെ മൊഴിയെടുത്തുവെന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നത് സ്വപ്ന സുരേഷിനാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാളായ സരിത്തിന്റെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാണ്. സ്വര്‍ണം എവിടെ നിന്നുമാണ് വരുന്നതെന്നും ആര്‍ക്കാണ് അത് നല്‍കുന്നത് എന്നെല്ലാമുള്ള കാര്യങ്ങള്‍ അറിയാവുന്നത് സ്വപ്നയ്ക്കാണെന്നാണ് സരിത്ത് പറയുന്നത്. ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്ത് സ്വപ്നയെ സംബോധന ചെയ്തത്.

മാത്രമല്ല, സര്‍ണക്കടത്തിലെ ഇടപാടുകാരനും മുസ്ലിം ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്നും പറയപ്പെടുന്ന റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും ഇയാള്‍ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് സരിത്ത് ഇങ്ങനെ മൊഴി നല്‍കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category