1 GBP = 97.50 INR                       

BREAKING NEWS

സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഉന്നതരായ പ്രതികളെ കണ്ടെത്താനുള്ളതിനാല്‍ പ്രതികളെ സുരക്ഷിതമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണം; നയതന്ത്ര ചാനല്‍വഴി 15 കോടിയുടെ സ്വര്‍ണം കടത്തിയ സംഭവത്തിനു പിന്നിലെ വന്‍ ഗൂഢാലോചന പുറത്തുവരാനുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി; സ്വപ്നാ സുരേഷിന്റെ അറസ്റ്റിന് പിന്നാലെ വമ്പന്മാരും കുടുങ്ങും; സ്വര്‍ണ്ണ കടത്തില്‍ കസ്റ്റംസിനെ വിളിച്ചവരെല്ലാം നിരീക്ഷണത്തില്‍; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണം കടത്തിയതിന്റെ പ്രതിഫലം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി എന്‍ഐഎയുടെ രണ്ടാം എഫ്ഐആര്‍. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും ശ്രമം നടന്നു. നേരത്തേ സാധാരണ വിമാനങ്ങളിലായിരുന്നു കടത്ത്. ലോക്ഡൗണിനു ശേഷം ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ കടത്തിയതാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാന്‍ കാരണം. യുഎപിഎ 16,17,18 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ സ്വപ്നാ സുരേഷും സരിതും സന്ദീപ് നായരും കൂടുതല്‍ കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായി. കേസില്‍ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കാപ്പ് സ്വദേശി കെ.ടി. റമീസിനെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഉന്നതരായ പ്രതികളെ കണ്ടെത്താനുള്ളതിനാല്‍ പ്രതികളെ സുരക്ഷിതമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് എന്‍ഐഎ സംഘം കോടതിയില്‍ ബോധിപ്പിച്ചു. ഇത് കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. ഉന്നതര്‍ കേസില്‍ പിടിയിലാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കമുള്ളവരുടെ പങ്ക് എന്‍ഐഎ ഗൗരവത്തോടെ കാണുന്നുവെന്നതിന് തെളിവാണ് ഇത്. രാജ്യരക്ഷയെ ബാധിക്കുന്ന അതീവഗുരുതര സ്വഭാവമുള്ള കേസില്‍ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കേണ്ടതിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ എം.ശിവശങ്കറിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുമെന്നു സൂചന. സ്വര്‍ണക്കടത്തു പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണു നടപടിക്കൊരുങ്ങുന്നത്. വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചേക്കും. അദ്ദേഹം സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായും സര്‍ക്കാരിനു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍വഴി 15 കോടിയുടെ സ്വര്‍ണം കടത്തിയ സംഭവത്തിനു പിന്നിലെ വന്‍ ഗൂഢാലോചന പുറത്തുവരാനുണ്ടെന്ന് എന്‍.ഐ.എ. പറയുന്നു. അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ എറണാകുളം പ്രത്യേക കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്. സ്വര്‍ണത്തിന്റെയും ഇതിനു പിന്നിലെ പണമിടപാടും സംബന്ധിച്ച് വിശദ അന്വേഷണം നടത്തിയാല്‍ മാത്രമേ കുറ്റകൃത്യത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയൂ. ഇതുവരെ ശേഖരിച്ച തെളിവുകള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. അപേക്ഷ വിശദമായി പരിഗണിക്കുന്നതിനാണ് കോടതി ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സരിത്ത്, മലപ്പുറത്തുനിന്ന് ഞായറാഴ്ച പുലര്‍ച്ച അറസ്റ്റ് ചെയ്ത റമീസ് എന്നിവരെ എന്‍.ഐ.എ സംഘം ചോദ്യംചെയ്തു. എന്‍.ഐ.എ എ.എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റംസിന്റെ ഓഫിസിലെത്തി ചോദ്യം ചെയ്തത്. റമീസിന് സ്വര്‍ണക്കടത്തിലുള്ള പങ്ക്, ഒളിവിലുള്ള ഫാസില്‍ ഫരീദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്നിവ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. റമീസിനെ കസ്റ്റംസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ കുരുക്കു മുറുക്കി അന്വേഷണസംഘം മുമ്പോട്ട് പോവുകയാണ്. സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരനെന്ന് കരുതുന്നയാളെ കസ്റ്റംസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന. ഇയാളുടെ വിശദാംശം പുറത്തുവിട്ടിട്ടില്ല. മുഖ്യകണ്ണികളിലൊരാളായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിനെ ശനിയാഴ്ച രാത്രി പൊലീസ് സഹായത്തോടെ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വപ്ന പുറത്തെത്തിച്ച സ്വര്‍ണം വിതരണം ചെയ്തത് റമീസാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ഇതോടെ കേസില്‍ കസ്റ്റംസും എന്‍.ഐ.എ.യും കൂടി അറസ്റ്റുചെയ്ത പ്രതികളുടെ എണ്ണം അഞ്ചായി.

കഴിഞ്ഞദിവസം ബെംഗളൂരുവില്‍നിന്ന് എന്‍.ഐ.എ. പിടികൂടിയ സ്വപ്നയെയും സന്ദീപിനെയും കൊച്ചിയിലെ എന്‍.ഐ.എ. കോടതി മൂന്നുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ കോവിഡ് സെന്ററിലേക്ക് മാറ്റി. കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ. നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന സുരേഷിനെ തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റിയപ്പോള്‍ സന്ദീപ് നായരെ കറുകുറ്റിയിലെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവില്‍നിന്ന് പിടികൂടിയ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഞായറാഴ്ച രാവിലെയാണ് എന്‍.ഐ.എ. സംഘം യാത്രതിരിച്ചത്. ഉച്ചയ്ക്കു രണ്ടുമണിക്ക് കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസിലെത്തി. യാത്രയ്ക്കിടയില്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കലും നടത്തിയ ശേഷമാണ് ഇരുവരേയും എന്‍.ഐ.എ. കൊച്ചി ഓഫീസിലെത്തിച്ചത്. അവിടെനിന്ന് 4.15-ന് ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി.

എന്‍.ഐ.എ. കോടതി പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ എന്‍.ഐ.എ. ഓഫീസില്‍നിന്ന് കോടതിയിലെത്തിച്ചത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചരയോടെ ജഡ്ജി മടങ്ങിയെങ്കിലും സന്ദീപ്, ബി.പി.ക്കുള്ള മരുന്ന് ആവശ്യപ്പെട്ടതിനാല്‍ അതും എത്തിച്ചുനല്‍കിയ ശേഷമാണ് ഇവരെ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോയത്.

സ്വപ്ന സുരേഷിന്റെ സുരക്ഷാചുമതല പൊലീസിന് കൈമാറിയാണ് എന്‍.ഐ.എ സംഘം കൊച്ചിയിലേക്ക് മടങ്ങിയത്. തൃശൂരില്‍ അമ്പിളിക്കല കോവിഡ് കെയര്‍ സെന്ററില്‍ വനിത പൊലീസ് ഉള്‍പ്പെടെ 20 അംഗ സേനയാണ് സുരക്ഷാചുമതലയിലുള്ളത്. സെന്ററിന് പുറത്ത് മുഴുവന്‍ സമയ നിരീക്ഷണ വാഹനവുമുണ്ട്. അതിനിടെ, എന്‍.ഐ.എ ഓഫിസില്‍ സ്വപ്നയെ കാണാന്‍ ഭര്‍ത്താവ് ജയശങ്കറും മക്കളും എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category