1 GBP = 97.50 INR                       

BREAKING NEWS

രാജമാണിക്യം പോയപ്പോള്‍ അതിവിശ്വസ്തനെ എംഡിയാക്കി; സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ ഇഷ്ടക്കാരനെ ഐടി ഇന്‍ഫ്രാസ്ട്രക്ടറില്‍ ഉന്നത തസ്തികയില്‍ എത്തിച്ചു; നാട്ടുകാരിയെ കമ്പനി സെക്രട്ടറിയാക്കി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച് ആനുകൂല്യങ്ങളും വാഹനവും; മറ്റൊരു ഉദ്യോഗസ്ഥയുടെ രാജികത്ത് കീറിയെറിഞ്ഞ് ഒന്നേ കാല്‍ ലക്ഷമായി ശമ്പളം ഉയര്‍ത്തി; കാര്യസ്ഥന്റെ മകനും ബന്ധുവും ഡ്രൈവര്‍; ഇഷ്ടക്കാര്‍ക്ക് ഐടി വകുപ്പില്‍ ലാവണം ശിവശങ്കര്‍ ഒരുക്കിയത് കുതന്ത്രങ്ങളിലൂടെ; സ്വപ്നാ സുരേഷിന് താവളം നല്‍കിയതും ഡയറക്ടര്‍ ജയശങ്കര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം. സ്വര്‍ണക്കള്ളകടത്തു കേസില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്ഡ സെക്രട്ടറി ശിവശങ്കര്‍ ഐ എ എസ് തന്റെ ഇഷ്ടക്കാരെ തിരുകി കയറ്റാനും അവര്‍ക്ക് സരുക്ഷിത താവളമൊരുക്കാനുമുള്ള സങ്കേതമായാണ് കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിനെ കണ്ടിരുന്നത്. ശിവശങ്കറിന്റെയും കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദിന്റെയും ഇഷ്ടക്കാരെ ഇവിടെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും എല്ലാം വിസ്മൃതിയിലാകും.

ഇവരുടെ ഇഷ്ടക്കാരുള്‍പ്പെടെയുള്ള 18 ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ഇപ്പോള്‍ ഐ ടി സെക്രട്ടറിയുടെ ഓഫീസില്‍ എത്തിക്കഴിഞ്ഞു. ശിവശങ്കരന്റെ താല്പര്യത്തില്‍ എത്തപ്പെട്ട ഫയല്‍ വിവാദമായ സാഹചര്യത്തില്‍ ഇനി മുന്നോട്ടു നീങ്ങില്ലന്നാണ് അറിയുന്നത്. സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ എക്‌സിക്യൂട്ടിവായിരുന്ന യുവാവിനെ പഠിച്ച പണി പതിനെട്ടും പയറ്റിയാണ് കെ എസ് ഐ ടി എല്ലില്‍ എത്തിച്ചത്. സാധാരണ ഗതിയില്‍ നിലവിലെ ഉദ്യാഗസ്ഥരുടെ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ പുതുക്കി നല്കുകയാണ് ഇവിടെ പതിവ്. എന്നാല്‍ എക്‌സിക്യൂട്ടിവ് ഫിനാന്‍സ് തസ്തികയിലെ യുവതിയുടെ കരാര്‍ കാലാവധി 2017ല്‍ അവസാനിച്ചപ്പോള്‍ പുതുക്കേണ്ടതില്ലന്നു പുതിയ അപേക്ഷ ക്ഷണിക്കാനും കമ്പിനി ചെയര്‍മാന്‍ കൂടിയായ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചു.

അതിന്‍ പ്രകാരം അപേക്ഷ ക്ഷണിച്ചു. സാധാരണ ഗതിയില്‍ എഴുത്തു പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും അഭിമുഖവും നടത്തേണ്ട തസ്തികയ്ക്ക് ഇന്റര്‍വ്യൂ മാത്രം മതിയെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചു. വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡ് തിയ്യതി നിശ്ചയിച്ച ശേഷം നാലു പ്രാവിശ്യം മാറ്റിവെച്ച ശേഷമാണ് നടത്തിയത്. റിസള്‍ട്ട് വന്നപ്പോള്‍ ഒന്നാം റാങ്ക് നിലിവില്‍ അവിടെ ജോലി ചെയ്തിരുന്ന യുവതിക്കായിരുന്നു. രണ്ടാം റാങ്ക് ശിവശങ്കര്‍ ഐ എ എസ്‌ന്റെയും ജയശങ്കര്‍ പ്രസാദിന്റെയും ഇഷ്ടക്കാരനായ യുവാവിനും. അന്ന് പുറത്തു നിന്നുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡില്‍ നടത്തിയ സമ്മര്‍ദ്ദം ഫലം കാണാത്തതു കാരണമാണ് ഇഷ്ടക്കാരനെ ഒന്നാമത് എത്തിക്കാന്‍ കഴിയാതെ പോയത് .

അതുകൊണ്ട് തന്നെ അന്ന് ചെയര്‍മാനായ ശിവശങ്കറിന്റെ ഒറ്റ നിര്‍ബന്ധത്തില്‍ ആ റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടു. ഒന്നാം റാങ്കുകാരി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. ഈ സമയം കമ്പിനിയുടെ എം ഡി രാജമാണിക്യം ഐ എ എസായിരുന്നുവെങ്കിലും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ശിവശങ്കര്‍ ഐ എ എസ് നേരിട്ടായിരുന്നു. രാജമാണിക്യം പഠനത്തിനായി യു കെ യിലേക്ക് പോയതോടെ ശിവശങ്കര്‍ തന്നെ അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡയറ്ടര്‍ ആയ ജയശങ്കര്‍ പ്രസാദിനെ ഇവിടെ എംഡി യായി നിയമിച്ചു. ഏതു സര്‍ക്കാര്‍ ഭരിച്ചാലും നിര്‍ണായക ചുമതലകളില്‍ എത്തപ്പെടുന്ന ജയശങ്കര്‍ പ്രസാദ് എല്‍ ഡി എഫിനും യുഡിഎഫിനും ഒരേ പോലെ പ്രിയപ്പെട്ടവനാണ്.

ജയശങ്കര്‍ പ്രസാദ് ചുമതലയേറ്റ ഉടന്‍ സ്റ്റാര്‍ട്ട് അപ് മിഷനിലെ അക്കൗണ്ട് എക്‌സിക്യൂട്ടീവും ഇവരുടെ സന്തത സഹചാരിയുമായ യുവാവിനെ ഫിനാന്‍സ് എക്‌സിക്യൂട്ടിവായി കെ എസ് ഐ ടി എല്ലില്‍ നിയമിച്ചു. നേരത്തെ നടത്തിയ നിയമന നീക്കം പാളിയപ്പോഴാണ് ഇഷ്ടക്കാരനെ വളഞ്ഞ വഴിയിലൂടെ കമ്പിനിയില്‍ എത്തിച്ചത് . സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവോ അനുമതിയോ വാങ്ങാതെയായിരുന്നു നിയമനം. വെറും 20000 രുപ കണ്‍സോളിഡറ്റ് പേ ആയി ശമ്പളം വാങ്ങിയിരുന്ന യുവാവിന് ഇവിടെ 45000രൂപയ്ക്ക് മുകളിലായി ശമ്പളം. നിയമ പ്രകാരം ഡെപ്യൂട്ടേഷനോ കരാര്‍ തസ്തികയിലോ പരസ്യം നല്കി അഭിമുഖവും എഴുത്തു പരീക്ഷയും നടത്തി നിയമിക്കേണ്ട നിര്‍ണായക തസ്തികയിലാണ് ചെയര്‍മാനും എം ഡിയും കൂടി ഒത്തു കളിച്ച് സ്വന്തം വീട്ടില്‍ ജോലിക്ക് ആളെ നിയമിക്കും പോലെ നിയമനം നടത്തിയിരിക്കുന്നത്.

കൂടാതെ ഇതേ ജീവനക്കാരന് വേണ്ടത്ര യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ലാതിരുന്നിട്ടു കൂടി 90000 രൂപ ശമ്പളത്തില്‍ ഇപ്പോള്‍ ഡെപ്യൂട്ടി മാനേജര്‍ ഫിനാന്‍സായി നിയമിക്കാന്‍ ചരടുവലി തുടങ്ങി കഴിഞ്ഞു. ഇതിന്റെ നടപടി ക്രമങ്ങള്‍ നടന്നു വരുന്നു. ഇക്കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ അതീവ രഹസ്യമായാണ് ഫയലുകള്‍ നീക്കിയത് . ഇതു കൂടാതെ കെ എസ് ഐ ടി എല്ലിലെ കമ്പിനി സെക്രട്ടറി ശ്രീചിത്രയില്‍ ഉന്നത ജോലി ലഭിച്ചു പോയതിനെ തുടര്‍ന്ന് ഒഴിവു വന്ന തസ്തികയില്‍ ശിവശങ്കര്‍ ഐ എസ് എസ് നിയമിച്ചത് സ്വന്തം നാട്ടുകാരിയെ. നടപടിക്രമങ്ങളുടെ ഭാഗമായി അഭിമുഖം ഒക്കെ നടന്നുവെങ്കിലും പങ്കെടുത്തവരെല്ലാം ശരാശരിക്കും താഴെയായിരുന്നുവെന്ന് അന്ന് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഒരു അംഗം ഓര്‍ക്കുന്നു. എന്നാല്‍ ചെയര്‍മാന്റെ പ്രത്യേക താല്പര്യത്തില്‍ അഭിമുഖത്തിന് വന്ന നിലവിലെ കമ്പിനി സെക്രട്ടറിക്ക് അന്‍പതു ശതമാനത്തിന് മേല്‍ മാര്‍ക്ക് നല്കുകയായിരുന്നു.

മാര്‍ക്കു മാത്രമല്ല നിയമിക്കപ്പെട്ടശേഷം ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ഇരുപത് ശതമാനം ശമ്പളം വര്‍ദ്ധനവ്, യാത്രക്കായി ഇന്നോവ കാര്‍ ഇത്രയും അനുവദിക്കപ്പെട്ടു. സര്‍ക്കാര്‍ നിയമ പ്രകാരം ചെയര്‍മാനും എം.ഡിക്കും മാത്രം വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ള ഓഫീസിലാണ് നിലവിലെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്. ഇതിന് പുറമെ കമ്പിനി സെക്രട്ടറിക്ക് വീണ്ടുെ ശമ്പളം കൂട്ടി. ഇതൊക്കെ ബോര്‍ഡില്‍ ചെയര്‍മാന്‍ അനുവദിക്കുന്ന പ്രത്യേക അജണ്ടയായി വിഷയം അവതരിപ്പിച്ചാണ് അനുവദിച്ചു നല്കിയതെന്ന് അറിയുന്നു. കമ്പിനി സെക്രട്ടറിക്ക് ഫിനാന്‍സ് അറിയില്ല എന്ന പരിമിതി പുറത്തറിയാതിരിക്കാനും വിവാദം ഒഴിവാക്കാനും ഒരു പടി കൂടി കടന്നായിരുന്നു ചെയര്‍മാന്റെ ഇടപെടല്‍. ചീഫ് ഫിനാന്‍സ് ഓഫീസറുടെ തസ്തിക സൃഷ്ടിച്ചാണ് നാട്ടുകാരിയെ ചെയര്‍മാന്‍ രക്ഷപ്പെടുത്തിയത്.

ഇന്‍ഫോ പാര്‍ക്കില്‍ നിന്നും 80000 രൂപ ശമ്പളത്തില്‍ കെ എസ് ഐ ടി എല്ലില്‍ സീനിയര്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ആയി വന്ന യുവതി രാജിവെച്ച് പോയപ്പോള്‍ രാജി കത്ത് കീറി കളഞ്ഞ് ഒന്നേകാല്‍ ലക്ഷം രൂപ നല്കി ഡിജിഎം റാങ്കില്‍ നിയമനം നല്കിയതും ശിവശങ്കറിന്റെ ഇടപെടലിലാണ്. രാജിവെച്ച് പോയി ഒരു മാസം കഴിഞ്ഞാണ് രാജി കത്ത് കീറി കളഞ്ഞ് നിയമനം നല്കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ഇങ്ങനെ ഇഷ്ടക്കാര്‍ക്ക് എന്തും വാരിക്കോരി നല്കിയിരുന്ന ശിവശങ്കര്‍ സ്വപ്ന സുരേഷിന് ഇവിടെ താവളം ഒരുക്കിയപ്പോഴും ആര്‍ക്കും എതിര്‍പ്പു തോന്നിയില്ല. കാറും ലക്ഷം രൂപ ശമ്പളവും നല്കി നിയമിക്കപ്പെട്ടുവെങ്കിലും സ്വപ്നയുടെ വരവും പോക്കും പോലും ആരും അറിയാറില്ലയായിരുന്നു.സ്വപ്നയ്ക്ക് ഓഫീസില്‍ അടുപ്പം എംഡി ജയശങ്കര്‍ പ്രസാദിനോടു മാത്രമായിരുന്നു. ചില വൈകുന്നേരങ്ങളില്‍ ഓഫീസില്‍ വെച്ച് തന്നെ ശിവശങ്കറും ജയശങ്കര്‍ പ്രസാദും സ്വപ്നയും ഓഫീസില്‍ വെച്ച് കണ്ടിരുന്നു .... മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ പലപ്പോഴും ഓഫീസ് അടച്ചു പോകേണ്ട കീഴ്ജീവനക്കാര്‍ക്ക് അസ്വസ്ഥതയായി മാറിയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഇതു കൂടാതെ ശിവശങ്കര്‍ ഐ എ എസ് തന്റെ ഡ്രൈവര്‍മായി നിയമിച്ചത് കാര്യസ്ഥന്റെ മകനെയും ബന്ധുവിനെയുമാണ്. രണ്ടു പേര്‍ക്കും ശമ്പളം നല്കിയിരുന്നത് കെഎസ്‌ഐടിഎല്ലില്‍ നിന്നു തന്നെയാണ്. അതേ സമയം ഐ ടി സെക്രട്ടറി എന്നനിലയില്‍ പ്രവര്‍ത്തിച്ചു വന്ന ശിവശങ്കര്‍ ഐ എ എസിന് ഡിപ്പാര്‍ട്ടുമെന്റ് തല വാഹനം ഉണ്ടായിട്ടും കെ എസ് ഐ ടി ഐ എല്‍ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഈയിടെ ടാറ്റാ ടിഗോറ ഇലക്ട്രിക് കാര്‍ വാങ്ങി നല്കി. 15 ലക്ഷത്തോളം രൂപ വില വരുന്ന കാര്‍ വാങ്ങിയത് ക്വട്ടേഷന്‍ ക്ഷണിക്കാതെയാണന്നാണ് ആക്ഷേപം, ഇതിന് പുറമെ ഒരു ഇന്നോവ വാഹനം കൂടി പ്രതിമാസം 50000 ത്തോളം രൂപ നല്കി കരാര്‍ വ്യവസ്ഥയില്‍ എടുത്ത് ശിവശങ്കറിന് നല്കിയിട്ടുണ്ട്.അഞ്ച് വര്‍ഷം മുന്‍പ് വരെ എംഡിക്ക് മാത്രം വാഹനം അനുവദിച്ചിരുന്ന ഈ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ മാത്രം എട്ടു ആഡംബര വാഹനങ്ങള്‍ ഓടുന്നുണ്ട്. എം ഡി ക്ക് പുറമെ കമ്പിനി സെക്രട്ടറി, ജനറല്‍ മാനേജര്‍, എന്നിവര്‍ക്കും വാഹനങ്ങള്‍ അനുവദിച്ചു. ഇതില്‍ കെ ഫോണിന്റെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട വാഹനമാണ് ശിവശങ്കര്‍ ഐ എ എസിന്റെ താല്‍പര്യം പ്രകാരം സ്വപ്ന സുരേഷിന് വിട്ടു കൊടുത്തത്. ഈ വാഹനം സ്വപ്ന സ്വര്‍ണ കടത്തിന് ഉപയോഗിച്ചതായാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം .
വെറും പ്രോജക്ട് മാനേജരായ യുവതിക്ക് ആഡംബര വണ്ടി അനുവദിക്കുന്നത് വിവദാമാകുമെന്ന് അന്ന് ഇവിടെത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ശിവശങ്കര്‍ ഐ എ എസിനോടു പറഞ്ഞുവെങ്കിലും അദ്ദേഹം ചെവികൊണ്ടില്ലന്നാണ് അറിയുന്നത്.

ഇതിന് പുറമെ സൈറ്റ് ഇന്‍സ്‌പെക്ഷ്‌നു മൂന്നു വാഹനങ്ങള്‍ വേറെ. ഇതില്‍ കമ്പിനി സെക്രട്ടറി വാഹനം ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം വന്നുവെങ്കിലും നടപടി ഉണ്ടായില്ല. ചട്ടങ്ങള്‍ മറികന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ വകവെയ്ക്കാതെയും കൂട്ടതോടെ ആഡംബര വാഹനങ്ങള്‍ ഹയര്‍ ചെയ്തത് സംബന്ധിച്ച അഴിമതി ആരോപണവും ഉയര്‍ന്നു കേള്‍ക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നട്ടം തിരിയുമ്പോഴാണ് ഈ ധൂര്‍ത്തൊക്കെയും നടന്നിരിക്കുന്നത്. ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പിനിയുടെ ഓഫീസ് ഭരണ സൗകര്യത്തിനായാണ് തിരുവനന്തപുരം നഗരത്തിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ പറയുന്നു. നഗരത്തിലേക്ക് മാറ്റുമ്പോള്‍ ആദ്യം പ്രവര്‍ത്തിച്ചത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പഴയ നാഷണല്‍ ഗെയിംസ്ിന്റെ ഓഫീസ് പ്രവര്‍ത്തിച്ച സ്ഥലത്ത്.4000ത്തോളം സ്‌ക്വയര്‍ഫീറ്റ് ഓഫീസിന് വാടക 40000 രൂപയ്ക്കകത്തേ ആയിരുന്നുള്ളു. എന്നാല്‍ പിന്നീടാണ് കള്ളക്കളി നടന്നത്. ഓഫീസ് മാറ്റാന്‍ ഒരു കാരണവും ഇല്ലങ്കിലും പൊടുന്നനെ സെക്രട്ടറിയേറ്റിലെ സമര ഗേറ്റിന് അടുത്തായി ഓഫീസ് മാറ്റി. വാടക ഫ്സ്റ്റ് ഫ്‌ളോറിന് 157301 , സെക്കന്റ് ഫ്‌ളോറിന് 186282 അങ്ങനെ ആകെ പ്രതിമാസ വാടക 3,43583 രൂപ യായി ഉയര്‍ന്നു. വെറു 40,000 രൂപയില്‍ പ്രവര്‍ത്തിച്ച ഓഫീസാണ് ഒറ്റടയിക്ക് മൂന്നര ലക്ഷം രൂപ പ്രതിമാസ വാടക നല്കുന്ന നിലയിലേക്ക് മാറിയത്.

അതേ സമയം സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ അഭിമുഖീകരിക്കുമ്പോള്‍ തന്നെയാണ് പ്രമുഖ കരാര്‍ കമ്പിനികള്‍ക്ക് വേണ്ടി ഐ ടി ഇന്‍ഫ്രാസ്‌ടെക്ചര്‍ ചെയര്‍മാന്‍ കൂടിയായിരുന്ന ശിവശങ്കര്‍ ഐ എ എസ് ഇടപെട്ടതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ടെക്‌നോസിറ്റിക്ക് വേണ്ടിയുള്ള 100കോടിയുടെ പ്രോജകട് ചെയ്യുന്ന കമ്പിനിക്ക് വേണ്ടി പല വട്ടം ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടതായണ് ആക്ഷേപം. ഫയലുകള്‍ വേഗത്തിലാക്കാനും ബില്ലുകള്‍ കിഫ്ബിക്ക് തിടുക്കത്തില്‍ കൈമാറാനുമായി സമ്മര്‍ദ്ദമുണ്ടായി എന്നാണ ്വിവരം. കരാര്‍ പ്രകാരം ഒന്നര വര്‍ഷം മുന്‍പ് പണി പൂര്‍ത്തിയാക്കേണ്ട കമ്പിനി ഇതു വരെ പണി പൂര്‍ത്തിയാക്കിയിട്ടില്ല എന്നിട്ടും കമ്പിനിക്കെതിരെ നടപടി എടുക്കാനോ നോട്ടീസയക്കാനോ പോലും കെ എസ് ഐ ടി ഐ എല്‍ തയ്യാറായിട്ടില്ല.മറ്റൊരു പ്രമുഖ കമ്പിനിയില്‍ കെ എസ് ഐ ടി ഐ എല്ലിലെ ഉന്നതന് ഓഹരി പങ്കാളിത്തം ഉണ്ടെന്നും സൂചനയുണ്ട്. ഈ കമ്പിനിക്കു വേണ്ടിയും മുന്‍ ഐ ടി സെക്രട്ടറി ഇടപെടാറുണ്ടെന്നാണ് ആക്ഷേപം. ഇങ്ങനെ നാലിലധികം കമ്പിനികളുടെ കോടിക്കണക്കിന് രൂപയുടെ ബില്ലുകള്‍ വേഗത്തിലാക്കാനാണ് ഉന്നത ഇടപെടല്‍ നടന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category