1 GBP = 97.50 INR                       

BREAKING NEWS

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ സുപ്രധാന വിധി; ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബത്തിനുള്ള അവകാശം ശരിവെച്ച് സുപ്രീംകോടതി; ഭരണച്ചുമതല താല്‍ക്കാലിക സമിതിക്കെന്ന് ഉത്തരവ്; ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണ സമിതി തുടരും; നിര്‍ണായക വിധി തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ അപ്പീലിന്മേല്‍; ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാകില്ല; ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഭരണസമിതിക്ക് തീരുമാനിക്കാം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ സുപ്രധാന വിധി. ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബത്തിനുള്ള അവകാശം ശരിവെച്ച് കൊണ്ടു സുപ്രീംകോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ ഭരണച്ചുമതല താല്‍ക്കാലിക സമിതിക്കാണെന്നും തല്‍ക്കാലം ഇത് തന്നെ തുടരമെന്നും കോടതി ഉത്തരവിട്ടു ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ അപ്പീലിലാണു വിധി.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം. സമിതിയില്‍ അഹിന്ദുക്കള്‍ പാടില്ലെന്നും സുപ്രിംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ബി നിലവറ തുറക്കുന്നത് അടക്കമുള്ള കാര്യത്തില്‍ തീരുമാനം പുതിയ ഭരണസമിതി കൈക്കൊള്ളും.

വനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പുതിയ ഭരണ സമിതി രൂപീകരിക്കും വരെ താല്‍ക്കാലിക സമിതിക്ക് ഭരണച്ചുമതല നിര്‍വഹിക്കാം. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാന്‍ വ്യവസ്ഥയില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു 2011 ല്‍ ഹൈക്കോടതി വിധിച്ചത്. ട്രസ്റ്റോ സമിതിയോ രൂപീകരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് അനുഷ്ഠാനങ്ങള്‍ ആചാരപ്രകാരം നടത്തണം. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെയും പിന്മുറക്കാരെയും 'പത്മനാഭദാസന്‍' എന്ന നിലയില്‍ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിര്‍മ്മിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കള്‍ ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും കാണാന്‍ അവസരമൊരുക്കണമെന്നും ഹൈക്കോടതി അന്ന് ഉത്തരവിട്ടിരുന്നു. പുതിയ സുപ്രീംകോടതി ഉത്തരവോടെ ഹൈക്കോടതി വിധ അസാധുവായി.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം നിലവിലുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നാണ് ഹൈക്കോടതി അന്ന് അഭിപ്രായപ്പെട്ടത്. മതേതര സര്‍ക്കാരിനു ക്ഷേത്ര നടത്തിപ്പു സാധ്യമല്ലാത്തതിനാല്‍ ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ ട്രസ്റ്റോ നിയമാനുസൃത സമിതിയോ സ്ഥാപിച്ചു ഭരണം നടത്തണം. ക്ഷേത്രം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വകയാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി വിധിച്ചു.

ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ച് ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പടിവിച്ച വിധി. ക്ഷേത്രത്തിലെ വിവിധ നിലവറകളില്‍ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി.എന്‍.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ല എന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാല്‍ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് (വിഗ്രഹത്തിന്) അവകാശ പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.

പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ ഭാഗം ആകുന്നതും ആയി ബന്ധപ്പെട്ട ഉടമ്പടിയില്‍ പത്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിച്ചിട്ടുണ്ടെന്ന് കോടതിയില്‍ രാജകുടുംബം ചൂണ്ടിക്കാട്ടി. കവനന്റിന്റെ അടിസ്ഥാനത്തില്‍ ആണ് 1950 ലെ ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമം നിലവില്‍ വരുന്നത്. ഒരു ദേവസ്വം ബോര്‍ഡിന്റെയും അധികാര നിയന്ത്രണത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പത്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങള്‍ എന്നും തിരുവിതാംകൂര്‍ രാജകുടുംബം കോടതിയില്‍ വാദിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിനായി കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണ സമിതി രൂപീകരിക്കണം എന്നാണ് ക്ഷേത്രം ട്രസ്റ്റി രാമ വര്‍മ്മ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. അധ്യക്ഷനെ നിയമിക്കേണ്ട ചുമതല കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആകണം. ഓരോ അംഗങ്ങളെ വീതം ക്ഷേത്രം ട്രസ്റ്റി, കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് നോമിനേറ്റ് ചെയ്യാം. അഞ്ചാമത്തെ അംഗം ക്ഷേത്രം തന്ത്രി ആയിരിക്കണമെന്നും രാമവര്‍മ്മ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രാമവര്‍മ്മയുടെ ഈ അഭിപ്രായത്തോട് രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പൂര്‍ണ്ണമായും യോജിച്ചിരുന്നില്ല എന്നാണ് സൂചന.

8 അംഗ ഭരണസമിതി രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയത്. 'പത്മാനാഭ ദാസന്‍' ഭരണ സമിതിയില്‍ അംഗം ആയിരിക്കും എന്ന് സര്‍ക്കാര്‍ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നോമിനേറ്റ് ചെയ്യും. ഇതില്‍ ഒരു വനിതയും, പട്ടിക ജാതി / പട്ടിക വിഭാഗത്തില്‍ നിന്നുള്ള ഒരു അംഗവും ഉണ്ടാകും. ദേവസ്വത്തിലെ ഒരു ജീവനക്കാരനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നോമിനേറ്റ് ചെയ്യും. മുഖ്യതന്ത്രി എക്‌സ് - ഒഫീഷ്യോ മെമ്പര്‍ ആകും. തൊട്ട് കൂടായ്മയില്‍ വിശ്വസിക്കുന്നവരെയും ഹിന്ദുമത വിശ്വാസികള്‍ അല്ലാത്തവരെയും ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാരെയും നോമിനേറ്റ് ചെയ്യില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകള്‍ ആണ്. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ, എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവ ആണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്. എ നിലവറയില്‍ കണക്കെടുത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്‌നങ്ങള്‍, സ്വര്‍ണവിഗ്രഹങ്ങള്‍ എന്നിവ എ നിലവറയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ശയനമൂര്‍ത്തി വിഗ്രഹത്തിന്റെ തലയുടെ ഭാഗത്താണ് എ എന്ന ശ്രീപണ്ടാരം നിലവറയും ബി എന്ന മഹാഭാരതക്കോണത്ത് നിലവറയും സ്ഥിതിചെയ്യുന്നത്. അഗസ്ത്യമുനിയുടെ സമാധി സങ്കല്‍പം ഉള്ളയിടം കൂടിയാണ് ഇവിടം എന്ന് രാജകുടുംബം പറയുന്നു. രണ്ടു തട്ടുകളായാണ് ബി നിലവറയുള്ളത്. അടച്ചിരിക്കുന്നത് കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ച്. ഇതു തുറക്കാന്‍ നിലവില്‍ സംവിധാനമില്ല എന്നാണ് രാജകുടുംബത്തിന്റെ വാദം. നിലവറ തുറക്കണമെങ്കില്‍ വാതിലുകള്‍ തകര്‍ക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകള്‍ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. ആചാരപരമായ കാരണങ്ങളാല്‍ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നു.

എന്നാല്‍ നേരത്തെ ഏഴുതവണ ബി നിലവറ തുറന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയിരുന്ന വിനോദ് റായ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബി നിലവറയിലെ അമൂല്യ വെള്ളി ശേഖരത്തില്‍ നിന്നെടുത്താണ് ക്ഷേത്രത്തിലെ, തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിപൂശിയതെന്ന വാദം രാജകുടുംബം നിഷേധിച്ചിട്ടുണ്ട്. ബി നിലവറ വിവിധ ഘട്ടങ്ങളില്‍ തുറന്നിട്ടുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category