1 GBP = 97.30 INR                       

BREAKING NEWS

രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അഭയം തേടി ജീവിതം മുമ്പോട്ട് നീക്കുന്നു; ഒരു സ്ഥിരം പ്രസിഡന്റിനെ പോലും നിയമിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്; രാജസ്ഥാനിലും അമിത് ഷായുടെ ഇടപെടല്‍ തുടങ്ങിയതോടെ സച്ചിന്‍ പൈലറ്റും കളം മാറി ചവിട്ടിയെന്ന് സൂചന; ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിറകെ പൈലറ്റും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചനകള്‍ പുറത്തു വന്നിട്ടും ഹൈക്കമാന്റ് അനങ്ങുന്നില്ല; കോണ്‍ഗ്രസില്‍ പ്രതിസന്ധി

Britishmalayali
kz´wteJI³

 


 
ന്യൂഡല്‍ഹി: ഗോവ.. കര്‍ണ്ണാടക.. മധ്യപ്രദേശ്.. ഇനി രാജസ്ഥാന്‍. രാഷ്ട്രീയ അട്ടിമറിക്ക് രാജസ്ഥാനിലും കളം നിറയുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പകയ്ക്കുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടെ രാജസ്ഥാനില്‍ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും യോഗം സ്വവസതിയില്‍ വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതിരോധത്തിന് ഒരുങ്ങുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎല്‍എമാരും ഞായറാഴ്ച രാത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തില്ല. സച്ചിന്‍ പൈലറ്റ് ബിജെപി ക്യാമ്പിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

നാഥനില്ലാ കളരിയായി കോണ്‍ഗ്രസ് മാറുകയാണ്. കോണ്‍ഗ്രസിന്റെ താല്‍കാലിക പ്രസിഡന്റാണ് സോണിയാ ഗാന്ധി. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നുള്ള താല്‍കാലിക സംവിധാനം. ഇത്രയും നാളായിട്ടും പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ട്വിറ്ററിലെ രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിന അപ്പുറം പാര്‍ട്ടിയെ ചലനാത്മകമാക്കാന്‍ രാഹുലും ശ്രമിക്കുന്നില്ല. ഇതാണ് രാജസ്ഥാനിലെ പ്രതിസന്ധിക്ക് കാരണം. മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി അധികാരം നേടിയത് ജോതിരാധിത്യ സിന്ധ്യയെ അടര്‍ത്തിയെടുത്താണ്. സമാന നീക്കം ഇപ്പോള്‍ രാജസ്ഥാനിലും. ജനകീയനായ സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ എത്തിയാല്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാകും.

തനിക്ക് 30 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് സച്ചിന്‍ വ്യക്തമാക്കിയതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തുറന്ന പോരിനുതന്നെയാണു കളമൊരുങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചത്തെ കോണ്‍ഗ്രസ് യോഗത്തിലും സച്ചിന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സച്ചിന്‍ നയിക്കുന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു പ്രസ്താവന വന്നത്. ഗെലോട്ട് സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമായതായും സന്ദേശത്തില്‍ പറയുന്നു. ഇതോടെ രാജസ്ഥാനില്‍ തിങ്കളാഴ്ച രാഷ്ട്രീയ വഴിത്തിരിവുകള്‍ക്കാണ് സാധ്യത തെളിയുന്നത്. എന്നാല്‍ സച്ചിന്‍ പൈലറ്റിനൊപ്പം 15ല്‍ താഴെ എംഎല്‍എമാരേയുള്ളൂവെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. അതുകൊണ്ട് തന്നെ വെല്ലുവിളിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാണ് സച്ചിന്‍ പൈലറ്റ്. സച്ചിന്‍ പൈലറ്റിനെ രണ്ടു ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്ന് അവിനാശ് പാണ്ഡെ വ്യക്തമാക്കി. ഒട്ടേറെ സന്ദേശങ്ങള്‍ അയച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. രാജസ്ഥാനിലെ സര്‍ക്കാരിന് നിലവില്‍ ഭീഷണികളൊന്നുമില്ലെന്നും പാണ്ഡെ പറഞ്ഞു.

ഞായറാഴ്ച രാത്രിയിലെ യോഗത്തിനു മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ റവന്യൂമന്ത്രി ഹരീഷ് ചൗധരി, തൊഴില്‍ മന്ത്രി ടിക്കാറാം ജല്ലി, ആരോഗ്യ മന്ത്രി രഘു ശര്‍മ തുടങ്ങിയവര്‍ ഗെലോട്ടിനെ വസതിയിലെത്തി കണ്ടിരുന്നു. അതിനിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ സച്ചിനു പിന്തുണയുമായി രംഗത്തെത്തി. തനിക്കു സംഭവിച്ചതു പോലെ രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇടപെട്ട് സച്ചിന്‍ പൈലറ്റിനെ ഒതുക്കുകയും ഉപദ്രവിക്കുകയുമാണ്. കോണ്‍ഗ്രസില്‍ കഴിവിനും സാമര്‍ഥ്യത്തിനും യാതൊരു സ്ഥാനവുമില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു. സിന്ധ്യയുടെ സഹായത്തോടെയാണ് ബിജെപി സച്ചിന്‍ പൈലറ്റിനെ വലവീശി പിടിക്കുന്നതെന്നാണ് സൂചന.

കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുകാണിച്ച് പൊലീസ് സച്ചിന്‍ പൈലറ്റിന് കഴിഞ്ഞ ദിവസം നോട്ടിസയച്ചിരുന്നു. ഇതിന്മേല്‍ അദ്ദേഹം അസ്വസ്ഥനാണെന്നും തുടര്‍നടപടികള്‍ക്കായി ഡല്‍ഹിയില്‍ ക്യാംപ് ചെയ്യുകയാണെന്നും അണികള്‍ പറഞ്ഞു. സ്പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്(എസ്ഒജി) അയച്ച നോട്ടിസില്‍ എപ്പോള്‍ സച്ചിന്റെ മൊഴിയെടുക്കാനാകുമെന്നാണു ചോദിച്ചിരുന്നത്. ഇതേ നോട്ടിസ് ഗെലോട്ടിനും ചീഫ് വിപ്പ് മഹേഷ് ജോഷിക്കും ഏതാനും എംഎല്‍എമാര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതില്‍ സ്വതന്ത്ര എംഎല്‍എയുമുണ്ട്. ഇതൊരു സാധാരണ നടപടിക്രമമാണെന്ന് എസ്ഒജി എഡിജി അശോക് റാത്തോഡ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതു തന്നെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സച്ചിന്റെ വാദം. ഇതാണ് പ്രതിസന്ധിക്ക് കാരണം.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്‍ അഴിമതി വിരുദ്ധ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു പേര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് അട്ടിമറി ശ്രമമായി എസ്ഒജി ആരോപിക്കുന്നത്. എന്നാല്‍ ഇതു ബിജെപി നേതാക്കള്‍ തമ്മിലാണെന്നാണ് ഗെലോട്ടിന്റെ ആരോപണം. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 10 സ്വതന്ത്ര എംഎല്‍എമാരുടെയെങ്കിലും പിന്തുണയുമുണ്ട്. ബിജെപിക്ക് 72 എംഎല്‍എമാരാണുള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ 3 എംഎല്‍എമാരുടെ പിന്തുണയും ബിജെപിക്കുണ്ട്. ആരെയും പിന്തുണയ്ക്കാതെ സിപിഐ, ബിടിപി പാര്‍ട്ടികള്‍ക്ക് രണ്ടും എംഎല്‍എമാരുണ്ട്. സച്ചിന്‍ പൈലറ്റിനൊപ്പം ഡല്‍ഹിയില്‍ 19 എംഎല്‍എമാരുണ്ടെന്നാണു വിവരം.

അതിനിടെ മുഖ്യമന്ത്രി അശോക് ഗെയ്‌ലോത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് പറയുന്നു. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നതും കോണ്‍ഗ്രസ് നിഷേധിച്ചു. ഇതിനിടയില്‍ സച്ചിന്‍ പൈലറ്റിനൊപ്പം ഡല്‍ഹിക്ക്‌പോയ മൂന്ന് എംഎല്‍എമാര്‍ ജയ്പുരില്‍ തിരിച്ചെത്തി. ഡല്‍ഹി സന്ദര്‍ശനം വ്യക്തപരമായിരുന്നുവെന്ന് ഇവരില്‍ ഒരാളായ രോഹിത് ബോഹ്റ പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അവിടെ വച്ചാണ് മറ്റ് രണ്ട് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതെന്നും ബോഹ്റ പറഞ്ഞു. തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും കോണ്‍ഗ്രസിനോട് കടപ്പെട്ടിരിക്കുന്നുവെന്നും എംഎല്‍എമാരായ ഡാനിഷ് അബ്രറും ചേതന്‍ ദുഡിയും പറഞ്ഞു.

സച്ചിന്‍ പൈലറ്റിനൊപ്പം ഇന്നലെ ഡല്‍ഹിക്ക് പോയ എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഇന്ന് ഉച്ചക്ക് ശേഷം ജയ്പുരില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീട് രാഷ്രീയ പ്രതിസന്ധികള്‍ മുറുകുന്നതിനിടയില്‍ ഇവര്‍ മറുകണ്ടം ചാടുകയായിരുന്നു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ടാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എംഎല്‍എമാര്‍ക്കൊപ്പം ഡല്‍ഹിയില്‍ എത്തിയത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category