1 GBP = 97.30 INR                       

BREAKING NEWS

ഇനി സൈനിക കരുത്തിന് കൂടുതല്‍ സിഗ്സവര്‍ തോക്കുകളും; ഇന്‍സാസ് തോക്കിന് പകരം ഇനി ഉപയോഗിക്കുക അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍; ചൈനീസ് ഭീഷണി കണക്കിലെടുത്ത് ഇന്ത്യ ആയുധ കരുത്ത് കൂട്ടുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനീസ് ഭീഷണിയില്‍ ഇന്ത്യയ്ക്കൊപ്പമായിരുന്നു അമേരിക്ക. ഇതിന് പിന്നാലെ കരസേനയ്ക്കുവേണ്ടി അമേരിക്കയില്‍നിന്ന് 72,000 തോക്കുകള്‍ ഇന്ത്യ വാങ്ങുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാനുപുറമേ ചൈനയുടെ ഭീഷണികൂടി വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണിത്. നേരത്തെ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചിരുന്നു.

കരസേന ആവശ്യപ്പെടുന്ന സിഗ്സവര്‍ തോക്കുകളാണ് വാങ്ങുന്നത്. ഇതിനുള്ള ഓഡര്‍ നല്‍കിക്കഴിഞ്ഞു. നേരത്തേ നല്‍കിയ 72,000 തോക്കിനുപുറമേ വീണ്ടും 72,000 തോക്കിനുകൂടി ഇന്ത്യ ആവശ്യപ്പെടും. അമേരിക്കയുടെയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെയും സൈന്യം ഉപയോഗിക്കുന്ന തോക്കാണ് സിഗ്സവര്‍.

നിലവില്‍ ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കിന് പകരമാണ് സിഗ്സവര്‍ ഉപയോഗിക്കുക. അടുത്തിടെ പ്രതിരോധമന്ത്രാലയം 16,000 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങിച്ചിരുന്നു. അതിര്‍ത്തിയിലെ വെല്ലുവിളികളും രാജ്യ സുരക്ഷയും പരിഗണിച്ചാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category