1 GBP = 97.30 INR                       

BREAKING NEWS

30 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടെത്തിയ സച്ചിന്‍ പൈലറ്റിനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ ഗാന്ധിയും സോണിയയും; മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ ഇരുവര്‍ക്കും താല്‍പ്പര്യമില്ല; മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ സച്ചിന്‍ പൈലറ്റും; രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; എംഎല്‍എമാര്‍ക്കായി ചരടുവലികള്‍ നടക്കവേ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അനുയായിയുടെ വസതിയില്‍ ആദായനികുതി റെയ്ഡ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിക്ക് വണ്ടി കയറിയത്. എന്നാല്‍, ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം സച്ചിന്‍ പൈലറ്റിന് പിന്തുണ കുറയുന്നു എന്നാണ്. മുഖ്യമന്ത്രി മോഹവുമായി ഡല്‍ഹിയില്‍ എത്തിയ സച്ചിന്‍ പൈലറ്റിനോട് മുഖം തിരിച്ചിരിക്കയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും. രാജസ്ഥാന്‍ സര്‍ക്കാരില്‍നിന്നും ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്താന്‍ തയ്യാറായിട്ടില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ പൈലറ്റിന് ഇതുവരെയും ഇരു നേതാക്കളെയും കാണാന്‍ അനുമതി ലഭിച്ചിട്ടില്ല.

പൈലറ്റ് ഞായറാഴ്ച സോണിയ ഗാന്ധിയെ കാണുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് രാഹുലുമായും ചര്‍ച്ച നടത്തിയേക്കും എന്ന സൂചനകളും ഉയര്‍ന്നിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാകണമെന്നാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ല. ഇക്കാര്യം സോണിയയും രാഹുലും ചില നേതാക്കള്‍ വഴി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സച്ചിന്‍ പൈലറ്റ് പ്രതീക്ഷിക്കുന്നില്ല. ഒരുഘട്ടത്തില്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്ന ആലോചന നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നടന്നിരുന്നെങ്കിലും പൈലറ്റ് ചെറുപ്പമായതുകൊണ്ട് അല്‍പം കൂടി കാത്തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം അന്ന് അന്തിമമായി അറിയിച്ചുരുന്നത്. തുടര്‍ന്നാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും അഞ്ച് വകുപ്പുകളും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ ചുമതലയും നല്‍കിയത്.

2018ലെ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തന്നോട് നീതി പുലര്‍ത്തിയില്ല എന്ന തോന്നലില്‍ സച്ചിന്‍ പൈലറ്റിനുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതിന് ശേഷം പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള വിള്ളല്‍ വര്‍ധിക്കുകയായിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന സമയത്തുതന്നെ സച്ചിന്‍ പൈലറ്റും അത്തരമൊരു നീക്കം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൈലറ്റ് ബിജെപിയുമായി സംസാരിക്കുന്നുണ്ടെന്നായിരുന്നു ഈ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം. രാജ്യസഭാ തെരഞ്ഞെടുപ്പോടെ പൈലറ്റ് പാളയം മാറുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ നിരാശയായിരുന്നു ഫലമെന്ന് സിന്ധ്യയുടെ അടുപ്പക്കാരിലൊരാള്‍ പറഞ്ഞു.

അതേസമയം രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയുടെ വസതിയില്‍ ആദായ നികുതി പരിശോധനയും നടന്നു. ഗെഹ്ലോട്ടിന്റെ അനുയായി ദര്‍മേന്ദ്രര്‍ റാത്തോറിന്റെ വസതിയിലാണ് പരിശോധന. ജൂവലറി ഉടമയായ രാജീവ് അറോറയുടെ വീട്ടിലും റെയ്ഡ് നടന്നു. രാജസ്ഥാനിലേയും ഡല്‍ഹിയിലേയും 12ഓളം സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. 200ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്.

സചിന്‍ പൈലറ്റ് 30 എംഎല്‍എമാരുമായി ഡല്‍ഹിയിലെത്തിയതോടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിയുണ്ടാവുമെന്ന വാര്‍ത്തകള്‍ വന്നത്. തുടര്‍ന്ന് തിങ്കളാഴ്ച 10.30ന് നിയമസഭാ കക്ഷി യോഗം നടത്താന്‍ അശോക് ഗെഹ്ലോട്ട് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category