1 GBP = 97.50 INR                       

BREAKING NEWS

സുവാറ ബൈബിള്‍ ക്വിസ് മത്സരം: രണ്ടാം റൗണ്ടിലെ രണ്ടാം ആഴ്ചയില്‍ കൂടുതല്‍ കുട്ടികള്‍ മുന്‍നിരയിലേക്ക്

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ 2020 ബൈബിള്‍ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ കുട്ടികള്‍ മുന്‍നിരയിലേക്ക്. കഴിഞ്ഞ ആഴ്ചകളിലെ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കുട്ടികള്‍ എയ്ജ് ഗ്രൂപ്പ് 11 - 13 ല്‍ നൂറുശതമാനം വിജയം നേടി. മറ്റു രണ്ടു ഗ്രൂപ്പുകളിലും വിജയശതമാനത്തില്‍ മുമ്പില്‍ തന്നെ. കുട്ടികള്‍ മത്സരങ്ങളെ ഏറ്റവും ഗൗരവത്തോടെയും  ആവേശത്തോടെയും കാണുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ ദിവസങ്ങളിലെ മത്സരഫലം കാണിക്കുന്നത്.

കുട്ടികള്‍ ബൈബിള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് തുടങ്ങിയ ഈ വലിയ സംരംഭം ഇന്ന് ഒരു വലിയ വിജയമായി മുന്നേറുന്നു. അടുത്ത രണ്ട് ആഴ്ചകളിലെ മത്സരങ്ങള്‍ കൂടി കഴിയുമ്പോള്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും. നാല് ആഴ്ചകളിലായി നടത്തുന്ന രണ്ടാം റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാര്‍ക്കുകള്‍ കൂട്ടി അതില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അമ്പതു ശതമാനം കുട്ടികള്‍ മൂന്നാം റൗണ്ടിലേക്കുള്ള മത്സര പരീക്ഷകള്‍ക്ക് യോഗ്യത നേടും. മൂന്നാം റൗണ്ട് മത്സരങ്ങള്‍ മൂന്ന് ആഴ്ചകളായിട്ടാണ് നടത്തുന്നത്. ഓഗസ്റ്റ് 29ന് ഫൈനല്‍ മത്സരങ്ങള്‍ നടത്തും.

ഈ ആഴ്ചയിലെ പഠന ഭാഗങ്ങളും ബൈബിള്‍ ക്വിസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും രൂപത ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റില്‍നിന്നും അറിയുവാന്‍ കഴിയുമെന്ന് ഓണ്‍ലൈന്‍ ക്വിസ് പിആര്‍ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category