1 GBP = 102.00 INR                       

BREAKING NEWS

സ്വപ്ന സുരേഷ് ഇരുമ്പഴിക്കുള്ളിലാകുമ്പോള്‍ കേരളം ഉറ്റു നോക്കുന്നത് മലബാര്‍ മാഫിയയുടെ അടിവേരിളകുമോ എന്ന്; കാസര്‍ഗോഡ് മുതല്‍ ചാവക്കാട് വരെ പടര്‍ന്ന് കിടക്കുന്ന ശതകോടികളുടെ സമാന്തര സാമ്രാജ്യത്തിനെ രക്ഷിക്കാന്‍ ഇനിയാര്‍ക്ക് കഴിയും..? സ്ത്രീയെന്ന് വിശേഷിപ്പിക്കാനാവാത്ത ഈ ദേശവിരുദ്ധ ജന്മം ഒരിക്കലും വെളിച്ചം കാണാതിരിക്കട്ടെ..

Britishmalayali
kz´wteJI³

എന്‍ഐഎ അറസ്റ്റ് ചെയ്തുകൊണ്ട് സ്വപ്നയെയും സന്ദീപിനെയും നാട്ടിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ തുറന്നുവെച്ച് കേരളീയര്‍ ആഘോഷിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ട്. ഇതുവരെ പിടികൊടുക്കാത്ത സ്വര്‍ണമാഫിയയുടെ അടിവേരറുക്കാന്‍ എന്‍ഐഎ എന്ന രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള അന്വേഷണ സംഘം എത്തിയത് തന്നെ. പ്രതിചേര്‍ക്കപ്പെട്ട് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്തു എന്നു പറയുന്നത് നിസ്സാര കാര്യമല്ല. സ്വപ്ന എവിടെയെന്ന് ഇതുവരെ കേരള പൊലീസിന് അറിയില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തിലെ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വിജനമായ വഴികളില്‍ കാത്തുനില്‍ക്കുന്ന പൊലീസുകാരെ വെട്ടിച്ച് ഒന്നിലേറെ അതിര്‍ത്ഥികളും ചെക്ക് പോസ്റ്റുകളും കടന്ന് ക്വാറന്റൈന്‍ എന്ന അനിവാര്യ ഘടകം പോലും അവസാനിപ്പിച്ച് ബാംഗളൂര്‍ നഗരത്തില്‍ എത്തിയ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയതിന് എന്‍ഐഎയ്ക്ക് കേരളം നന്ദി പറയുന്നത് ഈ നാട് നേരിടുന്ന വലിയ ഒരു ദുരന്തത്തിന്റെ അടിവേരറുക്കാന്‍ ആ കള്ളക്കടത്ത്, സ്വര്‍ണ മാഫിയയെ മുച്ചൂടുംമുടിക്കാന്‍ എന്‍ഐഎയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

കാരണം കാസര്‍ഗോഡ് മുതല്‍ ഇങ്ങ് ചാവക്കാട് വരെ പടര്‍ന്ന് കിടക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയാണ് ഈ സ്വര്‍ണക്കള്ളക്കടത്ത്. അവര്‍ പണ്ട് കുഴല്‍പ്പണക്കാരായിരുന്നു. കുഴല്‍പ്പണക്കച്ചവടത്തിന്റെ മൂല്യം കുറഞ്ഞപ്പോള്‍ അവര്‍ സ്വര്‍ണക്കടത്തിലേയ്ക്ക് കടന്നു. അനേകായിരം സ്വര്‍ണക്കടകളും, ഉന്നത രാഷ്ട്രീയക്കാരും, ഉന്നത ജ്വലറി ഉടമകളും ഒക്കെയടങ്ങുന്ന വലിയ ഒരു മാഫിയ. ഒരു തവണ മുപ്പത് കിലോ സ്വര്‍ണമാണ് എത്തിച്ചത് എന്നോര്‍ക്കുക. അതും ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടില്‍. അങ്ങനെ നോക്കുമ്പോള്‍ ഇവര്‍ ഇവിടെ ദിവസവും എത്തിച്ചുകൊണ്ടിരിക്കുന്ന ശതകോടികളുടെ സ്വര്‍ണവും അതിന്റെ ലാഭവും എങ്ങോട്ടാണ് പോകുന്നത്? കണക്കില്‍ പെടാതെയാണ് ഈ സ്വര്‍ണമൊക്കെ നാട്ടിലെത്തുന്നതെന്നോര്‍ക്കണം.

അങ്ങനെ വരുന്ന ഈ സ്വര്‍ണത്തിന്റെ മുഴുവന്‍ വിലയും കള്ളപ്പണ രാജ്യവിരുദ്ധ മാഫിയ ഉപയോഗിക്കുകയാണ്. കൊടുവള്ളിപോലെ കോഴിക്കോട് നഗരത്തിലെ ചെറിയ ഒരു നഗരത്തില്‍ ഇരുന്നൂറോളം സ്വര്‍ണക്കടകള്‍ ഉണ്ട് എന്നതും സ്വര്‍ണക്കള്ളക്കടത്തിനും, മാഫിയ ഇടപാടുകള്ക്കും ചുക്കാന്‍ പിടിച്ചവര്‍ത്തന്നെ സിപിഎമ്മിന്റെ ലേബലില്‍ എംഎല്‍എമാരായി മാറിയിരിക്കുന്നു, യാതൊരുവിധ അടിത്തറയുമില്ലാത്ത കള്ളക്കടത്ത് മാഫിയകളോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്ക് ജനപ്രതിനിധികളായി മത്സരിക്കാനുള്ള സാഹചര്യമുണ്ട് എന്നതുമൊക്കെ ഭയാനകവും, ഞെട്ടിക്കുന്നതുമാണ്.

div>

അതിനെക്കാള്‍ ഞെട്ടികുന്നത്, തടയന്റവിട നസീറിനോടൊപ്പം പ്രവര്‍ത്തിച്ച ഫൈസല്‍ ഫരീദ് എന്നയാളാണ് സ്വര്‍ണത്തിന്റെ ഉറവിടം എന്നതാണ്. അയാള്‍ അവിടെ നിന്നും സ്വര്‍ണം ഇങ്ങോട്ടയക്കുന്നത് ആ സ്വര്‍ണം അവിടെ നിന്നും കടത്തുമ്പോള്‍ കിട്ടുന്ന നക്കാപ്പിച്ച കമ്മിഷന് വേണ്ടിയല്ല. ആ സ്വര്‍ണം കണക്കില്‍പ്പെടാതെ വിറ്റുകിട്ടുന്ന കാശുകള്‍ ഭീകര സംഘടനകള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടാണ് സ്വര്‍ണം എവിടെ നിന്നെത്തിയെന്നും, എവിടേയ്ക്ക് പോകുന്നുവെന്നും കണ്ടെത്തേണ്ടത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category