1 GBP = 97.30 INR                       

BREAKING NEWS

'ഇന്ത്യ ബിസിനസിന് റെഡി': ആഗോള വ്യവസായ ഭീമന്മാരിലേക്ക് സന്ദേശം എത്തിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വന്‍വിജയം; 75000 കോടി ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍; നിക്ഷേപം അടുത്ത ഏഴ് വര്‍ഷത്തിനിടെയെന്ന് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സുന്ദര്‍ പിച്ചെ; ചൈനയോട് അമേരിക്കന്‍ കമ്പനികള്‍ മുഖം തിരിക്കാന്‍ തുടങ്ങിയതോടെ ഐ ഫോണ്‍ നിര്‍മ്മാണത്തിനായി ആപ്പിളും ഇന്ത്യയിലേക്ക്; 7500 കോടി നിക്ഷേപിക്കുന്നത് ആപ്പിളിന് ഐഫോണ്‍ നിര്‍മ്മിച്ച് നല്‍കുന്ന ഫോക്സ്‌കോണ്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡിന്റെ ആഘാതത്തില്‍ വ്യവസായ രംഗം മാന്ദ്യത്തിലായിരിക്കെ, രാജ്യത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ചില വിദേശ നിക്ഷേപ പദ്ധതികള്‍ വരവായി. ഗൂഗിള്‍, ഇന്ത്യയില്‍ 75,000 കോടി നിക്ഷേപിക്കുന്നു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത. ഇതിന് പുറമേ, ചൈന-യുഎസ് വാണിജ്യ യുദ്ധത്തിന്റെ ബാക്കിപത്രമായി ചൈന വിട്ട് ആപ്പിള്‍ കമ്പനി ഇന്ത്യയിലേക്ക് നീങ്ങുകയാണ്. ആദ്യം ഗൂഗിളിന്റെ നിക്ഷേപ താല്‍പര്യം നോക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിച്ചയുമായി വിവധവിഷയങ്ങളില്‍ കര്‍ച്ച നടത്തി. കോവിഡ് മഹാമാരിയുടെ വെല്ലുവിളികളും പുതിയ തൊഴില്‍ സംസ്‌കാരവും ഒക്കെ സംസാരവിഷയമായി. പിന്നീട് ഗുഗിള്‍ ഫോര്‍ ഇന്ത്യയുടെ ആറാമത് വാര്‍ഷിക സമ്മേളനത്തിലാണ് ഡിജിറ്റല്‍വത്കരണതിനായുള്ള ഫണ്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനിടെ ഗൂഗിള്‍ ഇന്ത്യയില്‍ 75,000 കോടി നിക്ഷേപിക്കുമെന്ന് സുന്ദര്‍ പിച്ചെ പ്രഖ്യാപിച്ചു.

ഇക്വിറ്റി നിക്ഷേപങ്ങള്‍, പങ്കാളിത്തങ്ങള്‍, ഓപ്പറേഷണല്‍, അടിസ്ഥാനസൗകര്യ-പരിസ്ഥിതി മേഖലകളിലായിരിക്കും നിക്ഷേപം. സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയിലെ കര്‍ഷകരുടെയും, യുവാക്കളുടെയും, സംരംഭകരുടെയും ജീവിതം മാറ്റിമറിക്കുന്നതടക്കം വിവിധ വിഷയങ്ങളെ കുറിച്ച് സുന്ദര്‍ പിച്ചെയുമായി ചര്‍ച്ച ചെയ്തെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കോവിഡിന്റെ കാലത്ത് ഉരുത്തിരിയുന്ന പുതിയ തൊഴില്‍ സംസ്‌കാരവും ചര്‍ച്ചാവിഷയമായി. കായികവിനോദ രംഗത്തും മറ്റും മഹാമാരി വരുത്തിയ വെല്ലുവിളികളും ചര്‍ച്ചയായി. ഡാറ്റ സുരക്ഷ, സൈബര്‍ സുരക്ഷ എന്നീ വിഷയങ്ങളും സംസാരിച്ചു, മോദി കുറിച്ചു. വിദ്യഭ്യാസം, പഠനം, ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ പേയ്മെന്റ്സ് തുടങ്ങി നിരവധി മേഖലകളില്‍ ഗൂഗിളിന്റെ പരിശ്രമങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തില്‍ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ആവേശഭരിതനാണെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു.

ആപ്പിളിന്റെ വരവ്
ചൈന-അമേരിക്ക വാണിജ്യയുദ്ധത്തിന്റെ പ്രത്യാഘാതമായി പല അമേരിക്കന്‍ കമ്പനികളും ചൈന വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ്. തങ്ങളുടെ നിര്‍മ്മാണ പ്ലാന്റിന്റെ ഒരു ഭാഗം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. ആപ്പിളിന്റെ വിതരണക്കാരായ ഫോക്സ്‌കോണ്‍ 7500 കോടി ഇന്ത്യയില്‍ നിക്ഷേപിക്കുന്നുവെന്ന വാര്‍ത്തയും വന്നിരിക്കുന്നു, തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരില്‍ ഫാക്ടറി വികസിപ്പിക്കാനാണ് ഫോക്‌സ്‌കോണ്‍ പദ്ധതിയിടുന്നത്. ആപ്പിളിന് ഐഫോണുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന തായ് വാനിലെ ഇലക്രോണിക്സ് കമ്പനിയാണ് ഫോക്സ്‌കോണ്‍.
കോവിഡിന്റെയും യുഎസ്-ചൈന വാണിജ്യ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് ഐഫോണ്‍ നിര്‍മ്മാണം ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് നീക്കാന്‍ ആപ്പിള്‍ വളരെ നിശ്ശബ്ദമായ തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ശ്രീപെരുംപുതൂര്‍ പ്ലാന്റില്‍ ആപ്പിളിന്റെ ഐഫോണ്‍ എക്സ്ആര്‍ മോഡലാണ് നിര്‍മ്മിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ടായിരിക്കും ഫോക്സ്‌കോണിന്റെ നിക്ഷേപം. ചൈനയില്‍ നിലവില്‍ നിര്‍മ്മിച്ച് വരുന്ന മറ്റ് ഐഫോണ്‍ മോഡലുകളും ഈ പ്ലാന്റില്‍ നിര്‍മ്മിക്കുമെന്ന് അറിയുന്നു. പുതിയ നിക്ഷേപം വരുന്നതോടെ പ്ലാന്റില്‍ 6000 പേര്‍ക്ക് കൂടി തൊഴില്‍ കിട്ടും. ഇതുകൂടാതെ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് പുതിയ ഊര്‍ജ്ജവും.

ഇന്ത്യയിലെ കുറഞ്ഞ തൊഴില്‍ വേതന നിരക്കും, വിതരണ ശൃംഖലയുടെ അടിത്തറയും ഒക്കെ ആപ്പിളിന്റെ കയറ്റുമതിയെ സഹായിക്കും. ഇന്ത്യയില്‍ ഫോണുകള്‍ നിര്‍മ്മിക്കുക വഴി ഇറക്കുമതി നികുതി ലാഭിക്കാനും കമ്പനിക്ക് കഴിയും. മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉണ്ടാകുന്ന കുതിപ്പാണ് കൂടുതല്‍ ശ്രദ്ധേയം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഒരു പ്രത്യേക പ്ലാന്റും പ്രവര്‍ത്തിക്കുന്നു. ഇവിടെ ചൈനയുടെ ഷഓമി കമ്പനിയുമായി ചേര്‍ന്നാണ് സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. ആപ്പിളിന്റെ എതിരാളിയായ സാംസങ്ങിന് വടക്കേന്ത്യയില്‍ ഫാക്ടറിയുണ്ട്.

കഴിഞ്ഞ മാസം, 50,000 കോടിയുടെ ഇലക്രോണിക്സ് നിര്‍മ്മാണ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ ഫാക്ടറികള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ആകര്‍ഷക വാഗ്ദാനങ്ങളും മുന്നോട്ട് വച്ചു. ഇന്ത്യ ബിസിനസിന് റെഡി എന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ മോദി സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category