1 GBP = 97.50 INR                       

BREAKING NEWS

പ്ലേഗ് ബാധിച്ച് 15 കാരന്‍ മംഗോളിയയില്‍ മരിച്ചതോടെ റഷ്യയും ചൈനയും പരിഭ്രാന്തിയോടെ കരുതല്‍ എടുക്കുന്നു; ആഴ്ചകള്‍ക്ക് മുന്‍പ് ചൈനയില്‍ ഉണ്ടായ പ്ലേഗ് മംഗോളിയയില്‍ അവതരിച്ചതോടെ എങ്ങും പരിഭ്രാന്തി; കൊവിഡിന് പിന്നാലെ ലോകത്തെ കൊന്നൊടുക്കാന്‍ പ്ലേഗും എത്തിക്കഴിഞ്ഞോ?

Britishmalayali
kz´wteJI³

മംഗോളിയയില്‍ ഒരു 15 കാരന്‍ ബുബോണിക് പ്ലേഗ് വന്ന് മരിച്ചതോടെ ആ വ്യക്തിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരു ഡസനിലധികം ആളുകള്‍ ഐസൊലേഷനില്‍ പോയിക്കഴിഞ്ഞു. കറുത്ത മരണം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പ് ലഭിച്ച ഉടനെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എലിയുടെ മാംസം ഭക്ഷിച്ച ഉടനെ ശരീരോഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഭക്ഷിച്ച് മൂന്ന് ദിവസം കഴിഞ്ഞ ഉടനെ ആ കുട്ടി മരണമടയുകയായിരുന്നു.

മരണവിവരം അറിഞ്ഞ ഉടനെ ആ കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരേയും കണ്ടുപിടിച്ച് ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്. രോഗം പടരുന്നത് തടയുവാനാണ് ഈ മുന്‍കരുതല്‍ എടുത്തിരിക്കുന്നത്. മാര്‍മോട്ട് വിഭാഗത്തില്‍ പെട്ട കാട്ടെലികളില്‍ ജീവിക്കുന്ന ഒരുതരം കീടങ്ങളാണ് പ്ലേഗിന് കാരണമാകുന്ന ബാക്ടീരിയകളെ പടര്‍ത്തുന്നത്. മംഗോളിയയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഗോവി-ആള്‍ടായിയിലാണ് ഈ സംഭവം നടന്നത് എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സൂണോടിക് ഡിസീസ് പറഞ്ഞത്.

രോഗവ്യാപനം തടയുവാനായി അഞ്ച് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊട്ടടുത്ത പ്രവിശ്യയായ ഖോവ്ഡില്‍ ഒരു 27 കാരനും 17 വയസ്സുള്ള അയാളുടെ സഹോദരനും അടുത്തകാലത്ത് പ്ലേഗ് സ്ഥിരീകരിച്ചിരുന്നു. നേരിട്ടും അല്ലാതേയും ഈ സഹോദരങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുകയുണ്ടായി. 2019-ല്‍ മംഗോളിയയിലെ മറ്റൊരു പ്രവിശ്യയായ ബയാന്‍-ഉല്‍ഗിയില്‍ മാര്‍മോട്ട് ഇനത്തില്‍ പെട്ട എലികളെ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഒരു ദമ്പതിമാര്‍ ബൂബോണിക് പ്ലേഗ് വന്ന് മരിച്ചിരുന്നു.

ഈ മാസം ആദ്യം ചൈനയില്‍ സ്ഥിരീകരിച്ച പ്ലേഗ് പക്ഷെ, പകരാതെ തടയാനായിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, അണുബാധയുള്ള മര്‍മോട്ട് ഇനത്തില്‍ പെട്ട കാട്ടെലികള്‍ ധാരാളമായുള്ള ചൈനയിലേയും റഷ്യയിലേയും ആള്‍ട്ടായ് പര്‍വ്വത പ്രദേശം അത്യധികം അപകടകരമായ ഒരു മേഖലയാണെന്നാണ് മംഗോളിയ വെളിപ്പെടുത്തുന്നത്. രോഗവ്യാപനത്തിന് സാധ്യത വളരെ കൂടുതലാണെന്നും ഇവര്‍ പറയുന്നു. മാര്‍മോട്ട് ഇനത്തില്‍ പെട്ട കാട്ടെലികളെ വേട്ടയാടരുതെന്നും ഭക്ഷിക്കരുതെന്നും മംഗോളിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

കൊറോണയെ പോലെ തന്നെ അതിവേഗം പടരുന്ന മര്‍മ്മോട്ട് പ്ലേഗ് പക്ഷെ കൊറോണയേക്കാള്‍ വേഗത്തില്‍ മനുഷ്യരുടെ മരണത്തിനിടയാക്കും. 14-)0 നൂറ്റാണ്ടില്‍ ബൂബോണിക് പ്ലേഗ് മൂലം 200 ദശലക്ഷം പേരാണ് മരണമടഞ്ഞത്. ബ്ലാക്ക് ഡെത്ത് അഥവാ കറുത്ത മരണം എന്നാണ് ഇതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category