1 GBP = 98.20 INR                       

BREAKING NEWS

24 മുതല്‍ പുറത്തിറങ്ങാന്‍ പ്രത്യേക നിയമങ്ങള്‍; ഫേ സ്മാസ്‌ക് ധരിച്ചില്ലെങ്കില്‍ 100 പൗണ്ട് സ്‌പോട്ട് ഫൈന്‍; കൊറോണ തടയാനുള്ള ബ്രിട്ടന്റെ നിയന്ത്രണങ്ങളില്‍ പെട്ടുപോകരുതേ

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ അടുത്ത ആഴ്ച്ച മുതല്‍ എല്ലാ സ്റ്റോറുകളിലും ഫേസ്മാസ്‌ക് നിര്‍ബന്ധമാക്കുന്നു. കൊറോണയുടെ രണ്ടാം വരവ് തടയുന്നതിനായി ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ പുതിയ നിയമം. ഇത് പാലിക്കാത്തവര്‍ക്ക് 100 പൗണ്ട് സ്പോട്ട് ഫൈന്‍ അടയ്ക്കേണ്ടതായി വരും. ജൂലായ് 24 മുതല്‍ നിലവില്‍ വരുന്ന ഈ നിയന്ത്രണങ്ങളില്‍ നിന്നും തീരെ ചെറിയ കുട്ടികളേയും ചില പ്രത്യേക വൈകല്യങ്ങള്‍ ഉള്ളവരേയും മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.

ചില്ലറ വില്പനശാലകളിലെത്തുന്ന ഉപഭോക്താക്കളോട് മാസ്‌ക് ധരിക്കാന്‍ കടയുടമകള്‍ക്കും ജീവനക്കാര്‍ക്കും പറയാം എന്നാല്‍ നിയമം നടപ്പാക്കാനുള്ള അധികാരം അവര്‍ക്കുണ്ടാകില്ല. അതിന് പകരമായി പോലീസിനെ അറിയിച്ച് പിഴ അടപ്പിക്കാം. എന്‍ എച്ച് എസ് ജീവനക്കാര്‍ ധരിക്കുന്നത് പോലെയുള്ള മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകള്‍ ധരിക്കണമെന്നില്ല, സാധാരണ തുണി ഉപയോഗിച്ചുള്ള മാസ്‌കുകള്‍ ധരിച്ചാല്‍ മതിയാകും. ഒരാഴ്ച്ച അഞ്ച് ദശലക്ഷം മാസ്‌കുകള്‍ വീതം നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ പത്ത് ഫാക്ടറി പ്രൊഡക്ഷന്‍ ലൈനുകള്‍ തയ്യാറാക്കി കഴിഞ്ഞു എന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂണ്‍ 15 മുതല്‍ തന്നെ പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഷോപ്പിംഗിനായി പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച സ്‌കോട്ടലാന്‍ഡും ഉത്തരവിറക്കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം ക്രമമായി പുനപരിശോധിച്ചുകൊണ്ടിരിക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

മാസ്‌ക് ധരിക്കുന്നത് ഇഷ്ടപ്പെടാത്തവരും അതിന് തയ്യാറാകാത്തവരും ഈ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ടോറി എം പി പറഞ്ഞത് മാസ്‌ക് ധരിക്കുന്നതിനേക്കാള്‍ ഷോപ്പിംഗിന് പോകുന്നത് നിര്‍ത്താന്‍ ആലോചിക്കുന്നു എന്നാണ്. എന്നാല്‍ അടച്ചുമൂടിയ ഇടങ്ങളില്‍ ഒരു അധിക സുരക്ഷക്കായി ഇത് അത്യാവശ്യമാണെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. മാസ്‌ക് ധരിക്കുന്നത് വ്യക്തികളെ തങ്ങള്‍ക്ക് ചുറ്റുമുള്ള കൊറോണ വൈറസുകളില്‍ നിന്നും സംരക്ഷിക്കും എന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

ഷോപ്പുകളില്‍ മാസ്‌ക് ധരിക്കുന്നത് ഒരു നല്ല സ്വഭാവമാണെങ്കിലും അത് നിര്‍ബന്ധമാക്കില്ല എന്ന് ഞായറാഴ്ച്ച കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മൈക്കല്‍ ഗോവ് പറഞ്ഞതിനു തൊട്ട് പിന്നാലെയാണ് ജൂലായ് 24 മുതല്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്ത വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു.

മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും മാസങ്ങളായി ഷോപ്പുകളില്‍ മാസ്‌ക് ധരിക്കുക എന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ച്ച് 18 ന് ചെക്ക് റിപ്പബ്ലിക്കാണ് ആദ്യമായി ഇത് നടപ്പിലാക്കിയത്. തുടര്‍ന്ന് ഏപ്രില്‍ 6 ന് ആസ്ട്രെലിയയും ഏപ്രില്‍ 22 ന് ജര്‍മ്മനിയും മേയ് 10 ന് ഫ്രാന്‍സും മേയ് 20 ന് സ്പെയിനും ഇത് നടപ്പാക്കി. എന്നാല്‍ ബ്രിട്ടനില്‍ മന്ത്രിമാരും ശാസ്ത്രജ്ഞരും അതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുകയായിരുന്നു. മാസ്‌ക്, വൈറസിനെ പിടിച്ചു വയ്ക്കുമെന്നും പിന്നീട് അത് ധരിക്കുന്ന വ്യക്തി ആ വൈറസിനെ ശ്വാസത്തോടൊപ്പം ഉള്ളിലേക്കെടുക്കാന്‍ സാധ്യതയുണ്ടെന്നും ഡെപ്യുട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജെന്നി ഹാരിസ് പറഞ്ഞിരുന്നു.

എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും, വായുവിലൂടെ പടരാം എന്ന വാര്‍ത്ത എത്തുകയും ചെയ്തതോടെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ അഭിപ്രായം മാറ്റുകയായിരുന്നു. മാസ്‌ക് ധരിക്കുന്നത് വൈറസ് വ്യാപനത്തെ തടയും എന്നാണ് ഇപ്പോള്‍ അവര്‍ വിശ്വസിക്കുന്നത്, പ്രത്യേകിച്ചും തങ്ങള്‍ വൈറസിനെ വഹിക്കുന്നു എന്ന് അവര്‍ അറിയാത്ത സാഹചര്യത്തില്‍.

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങാനും ഷോപ്പിംഗും മറ്റും നടത്തുവാനും ധൈര്യം പകരാനുള്ള ഒരു നടപടി കൂടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category