1 GBP = 97.30 INR                       

BREAKING NEWS

കൊറോണ വ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ദിനം; 11 മരണങ്ങളില്‍ ആശ്വസിക്കാന്‍ പക്ഷെ വകയില്ല; ഇളവുകള്‍ മൂലം ശരാശരി രോഗവ്യാപന നിരക്ക് ആറ് ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്; രണ്ടാം വ്യാപനത്തിനൊരുങ്ങി ബ്രിട്ടന്‍

Britishmalayali
kz´wteJI³

ബ്രിട്ടനിലെ പ്രതിവാര രോഗവ്യാപന ശരാശരിയില്‍ ആറ് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് ആദ്യവാരത്തിന് ശേഷം ഇതാദ്യമായാണ് പ്രതിവാര രോഗവ്യാപന നിരക്ക് ഉയരുന്നത്. ഇത് ആശങ്കയുണര്‍ത്തുമ്പോഴും പ്രതിദിന മരണം 17 ല്‍ പിടിച്ചു നിര്‍ത്താനായി എന്ന് ആശ്വസിക്കാം. സമ്പദ്ഘടനയെ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ഒന്നര ആഴ്ച്ച കഴിഞ്ഞ അവസരത്തിലാണ് ഈ വര്‍ദ്ധനവ് ദൃശ്യമായതെന്നത് തികച്ചും ആശങ്കാകരം തന്നെയാണ്.

സൂപ്പര്‍ സാറ്റര്‍ഡേ ആഘോഷിക്കുവാനായി ലക്ഷങ്ങളാണ് പബ്ബുകളിലേക്കും ബാറുകളിലേക്കും ഒഴുകിയെത്തിയത്. മറ്റൊരു രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന വിദഗ്ദോപദേശമെല്ലാം അവഗണിച്ചാണ് ജനങ്ങള്‍ പൊതുയിടങ്ങളില്‍ തിങ്ങിക്കൂടി സ്വാതന്ത്ര്യം ആഘോഷിച്ചത്. കഴിഞ്ഞ 17 ആഴ്ച്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത് എന്നത് മാത്രമാണ് ഇപ്പോള്‍ ആശ്വാസത്തിന് വകയായിട്ടുള്ളത്. ഒരു രോഗി മരണമടയുവാന്‍ മൂന്ന് ആഴ്ച്ച വരെ എടുക്കാം എന്നത് കണക്കാക്കുമ്പോള്‍, രണ്ടാഴ്ച്ചക്ക് ശേഷം മരണനിരക്ക് വീണ്ടും വര്‍ദ്ധിക്കുമോഎന്ന ആശങ്കയും നിലനില്‍ക്കുന്നു.

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ബ്രിട്ടനില്‍ ഇതുവരെ 44,830 കോവിഡ് മരണങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 50,000 മരണങ്ങള്‍ എന്ന നാഴികക്കല്ല് ജൂണില്‍ തന്നെ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ് മറ്റു ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2,07,000 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. എന്‍ എച്ച് എസ് പ്രവര്‍ത്തകര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള ആന്റിബോഡി പരിശോധന ഉള്‍പ്പടെയാണിത്. ഇതില്‍ 650 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇംഗ്ലണ്ടില്‍ 10 മരണങ്ങളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒരു മരണവുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. സ്‌കോട്ടലാന്‍ഡിലും വെയില്‍സിലും ഇന്നലെ കോവിഡ് മരണങ്ങള്‍ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല.

ഇതിനിടയില്‍ ഹിയര്‍ഫോര്‍ഡ്ഷെയറിലെ മാത്തോണില്‍ ഒരു ഫാമില്‍ 73 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 200 തൊഴിലാളികളെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. അതേ സമയം ജൂലായ് 24 മുതല്‍ ഷോപ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണയുടെ രണ്ടാം വ്യാപനത്തെ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ കിംഗ്സ് കോളേജ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത് കൊറോണ വൈറസ് ഫ്ളൂ പോലെ എല്ലാ വര്‍ഷവും മനുഷ്യരെ ബാധിച്ചേക്കാം എന്നാണ്. ഹേര്‍ഡ് ഇമ്മ്യുണിറ്റി വഴിയോ പ്രതിരോധ മരുന്ന് വഴിയോ രോഗത്തെ തടയാം എന്നുള്ള ആശയത്തിന് മങ്ങലേല്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category