കൊറോണയുടെ ശക്തി ലോകം കാണാനിരിക്കുന്നതേയുള്ളു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു ദിവസത്തില്‍ ഏറ്റവും അധികം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ദിവസമാണ് ലോകാരോഗ്യ സംഘടന ഈ മുന്നറിയിപ്പുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ വിവിധ രാജ്യങ്ങളിലായി 2,30,000 കേസുകളാണ് സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശരിയായ രീതിയില്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയേസുസ് പറഞ്ഞു.
കോവിഡ് 19 ന്റെ മൂര്‍ദ്ധന്യഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളു എന്ന് അദ്ദേഹം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും രോഗവ്യാപനം ശക്തിപ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മുന്നറിയിപ്പ്. വൈറസ് ഇപ്പോഴും ജനങ്ങളുടെ പ്രധാന ശത്രുവായി തുടരുകയാണെന്നും പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാന മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനം ഇനിയും ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമീപ ഭാവിയിലൊന്നും സാധാരണ നിലയിലേക്കൊരു തിരിച്ചുപോക്ക് പ്രതീക്ഷിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, ആവശ്യത്തിനുള്ള മുന്‍കരുതലുകളുമായി എല്ലാവരും ജീവിക്കണം എന്നും ഓര്‍മ്മിപ്പിച്ചു. കൊറോണ മാരകമായ പ്രഹരമേല്പിച്ച യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഒരു ഉയര്ത്തെഴുന്നേല്പിന്റെ വക്കിലാണെങ്കില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകത്താകമാനമായി അഞ്ച് ലക്ഷത്തിലധികം ആളുകളെ കൊന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ രോഗവ്യാപനം കൂടുന്നുണ്ടെങ്കിലും പ്രതിദിന മരണ സംഖ്യയില്‍ വലിയ വ്യത്യാസമൊന്നും കാണുന്നില്ല. അമേരിക്കയില്‍ തന്നെയാണ് ഇപ്പോഴും രോഗവ്യാപനത്തിന് ഏറെ ശക്തിയുള്ളത്. പ്രതിദിനം ശരാശരി 66,281 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ബ്രസീലിലും ഇന്ത്യയിലും, ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പെരുകുകയാണ്.
ബ്രസീലില്‍ ഇന്നലെ 45,000 ത്തോളം പുതിയ കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല, ഇതുവരെ 8,49,553 രോഗബാധിതരാണ് ഇന്ത്യയിലുള്ളത്. ജൂലായ് അവസാനത്തോടെ ഇത് 10 ലക്ഷം കടക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. കേവലം മൂന്നാഴ്ച്ചകള്‍ കൊണ്ടാണ് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആറാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്ത് എത്തിയത്. ദക്ഷിണാഫ്രിക്കയില്‍ മേയ് മാസത്തില്‍ പെട്ടെന്നായിരുന്നു രോഗവ്യാപന തോത് വര്‍ദ്ധിച്ചത്. ഒരു മാസത്തിനുള്ളില്‍ രാജ്യത്തെ ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു.
ബ്രിട്ടനില്‍ കൊറോണയുടെ രണ്ടാം വരവ് 1,20,000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്
ഈ ശൈത്യകാലത്ത് എത്താന്‍ സാധ്യതയുള്ള കൊറോണയുടെ രണ്ടാം വരവ് 1,20,000 പേരുടെയെങ്കിലും ജീവനെടുക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ പ്രതിസന്ധി നേരിടാന്‍ എന്‍ എച്ച് എസിനെ തയ്യാറാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വരുന്ന സെപ്റ്റംബറിനും ജൂണിനുമിടയില്‍ ആശുപത്രികളില്‍ മാത്രമായിരിക്കും ഇത്രയും മരണങ്ങള് സംഭവിക്കുക. കെയര്‍ ഹോമുകള്‍, മറ്റ് കമ്മ്യുണിറ്റികള്‍ എന്നിവയില്‍ വേറെയും മരണങ്ങള് സംഭവിക്കാം.
വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആര് നിരക്ക് സെപ്റ്റംബറോടുകൂടി 1.7 ല്‍ എത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. രോഗവ്യാപനം മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തിയപ്പോള്‍ ഈ നിരക്ക് 3.4 ആയിരുന്നു. ഇപ്പോള്‍ ആര് നിരക്ക് 1 ല്‍ താഴെ കൊണ്ടുവരുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഇത് വര്‍ദ്ധിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ശൈത്യകാലം വൈറസ് വ്യാപനം എളുപ്പത്തിലാക്കുകയും ചെയ്യും.
എന്തുചെയ്യണമെന്നറിയാതെ ഫ്ളോറിഡ
ഫ്ളോറിഡയില്‍ കോവിഡ് വ്യാപനം നിയന്ത്രണാധീനമാണെന്ന് പ്രസ്താവിച്ച ഗവര്‍ണര്‍ക്ക് നേരിടേണ്ടി വന്നത് നിശിതമായ വിമര്‍ശനം. ''ഇവിടെ ജനങ്ങള്‍ മരിച്ചു വീഴുകയാണ്, നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല'' ആക്രോശിച്ചുകൊണ്ട് ഒരു യുവ പത്രപ്രവര്ത്തകന് ഗവര്‍ണറുടെ പത്രസമ്മേളനം തടസ്സപ്പെടുത്തി. തെറ്റായ വിവരങ്ങള്‍ നല്കി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അയാള്‍ കുറ്റപ്പെടുത്തി. 4000 ത്തില്‍ അധികം പേര് മരിച്ചു. എന്നിട്ടും നിങ്ങള്‍ കുറ്റപ്പെടുത്തുന്നത് പ്രക്ഷോഭകരേയാണ്. നിങ്ങളേയോര്‍ത്ത് ലജ്ജിക്കുന്നു. ആ യുവാവ് പറഞ്ഞു.
ട്രംപിന്റെ അടുത്ത അനുയായിയായ ഫ്ളോറിഡ ഗവര്‍ണര്‍ ഡി സാന്റിസ്, ലോക്ക്ഡൗണ്‍ എത്രയും പെട്ടെന്ന് പിന്വലിക്കുവനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണച്ച ആളായിരുന്നു. ഫ്ളോറിഡയിലെ ഇന്റന്‍സീവ് കെയറുകളില്‍ പകുതിയിലധികം ഇപ്പോള്‍ തന്നെ 90% നിറഞ്ഞിരിക്കുകയാണ്. അഞ്ചില്‍ ഒന്ന് പൂര്‍ണ്ണമായും നിറഞ്ഞിരിക്കുന്നു. ഇപ്പോള്‍ കൊറോണവ്യാപനത്തിന്റെ എപിസെന്ററായി മാറിക്കൊന്റിരിക്കുകയാണ് ഫ്ളോറിഡ. കഴിഞ്ഞ തിങ്കളാഴ്ച്ച യൂറോപ്പില്‍ മൊത്തം രേഖപ്പെടുത്തിയ പുതിയ കേസുകളേക്കാള്‍ അധികമായിരുന്നു ഫ്ളോറിഡയില്‍ രേഖപ്പെടുത്തിയത്.
2,82,435 കോവിഡ് ബാധിതരാണ് ഇന്നുവരെയുള്ള കണക്കനുസരിച്ച് ഫ്ളോറിഡയില്‍ ഉള്ളത്. 4,227 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ ന്യുയോര്‍ക്ക് കണ്ടത്ര പ്രതിദിന മരണങ്ങള് ഉണ്ടാകുന്നില്ല എന്നത് മാത്രമാണ് ഒരു ആശ്വാസം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ