1 GBP = 98.20 INR                       

BREAKING NEWS

വിസിറ്റിംഗ്, സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് ജൂലായ് 31നു മുമ്പ് അപേക്ഷിച്ചാല്‍ ഡിപ്പന്‍ഡന്റ് വിസയിലേക്ക് മാറാം; ഏറ്റവും പുതിയ കുടിയേറ്റ നിയമ പരിഷ്‌കാരം ഉപയോഗിക്കൂ

Britishmalayali
kz´wteJI³

ബ്രിട്ടനിലേക്ക് വരാനോ ഇവിടെ താമസം തുടരുവാനോ ഫാമിലി ഇമിഗ്രേഷന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ പ്രതികൂലമാണെങ്കില്‍ താത്ക്കാലികമായ ചില ഇളവുകള്‍ വരാന്‍ പോകുന്നു. യു കെ സര്‍ക്കാരിലെ പുതിയയു കെ യില്‍ സന്ദര്‍ശക വിസയിലോ അല്ലെങ്കില്‍ 6 മാസം വരെയുള്ള താത്ക്കാലിക വിസയിലോ ഉള്ളവര്‍ക്ക് ജൂലായ് 31 വരെ ആശ്രിതവിസയിലേക്ക് മാറാന്‍ സാധിക്കും. ഇമിഗ്രേഷന്‍ നിയമങ്ങളിലെ മറ്റ് നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം.

കൊറോണ വൈറസുമായി ബന്ധപ്പെട്ട യത്രാ വിലക്കുകള്‍ കാരണം നിങ്ങള്‍ക്ക് ബ്രിട്ടനിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വരികയും നിങ്ങളുടെ ലീവ് കാലാവധി തീരുകയും ചെയ്തിട്ടുണ്ടെങ്കില്‍, തുടര്‍ച്ചയായ താമസത്തില്‍ ഉണ്ടായ ഈ ചെറിയ ഇടവേള ഗൗരവമായി എടുക്കില്ല. എത്രയും പെട്ടെന്ന് അടുത്ത അപേക്ഷ തയ്യാറാക്കണം എന്നുമാത്രം. അതുപോലെ ഒരു പ്രതിശ്രുത വധുവായോ പ്രതിശ്രുത വരനായോ നിങ്ങള്‍ 6 മാസത്തെ ലീവില്‍ എത്തുകയും കൊറോണ പ്രതിസന്ധി കാരണം വിവാഹം നീട്ടിവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് 2020 ജൂലായ് 31 വരെ കാലാവധി നീട്ടാന്‍ കൊറോണാ വൈറസ് ഇമിഗ്രേഷന്‍ ടീമുമായി ബന്ധപ്പെട്ട് രേഖകള്‍ പുതുക്കുകയോ അല്ലെങ്കില്‍ അടുത്ത ആറ് മാസത്തേക്കു കൂടി താമസ കാലാവധി നീട്ടിക്കിട്ടാന്‍ അപേക്ഷിക്കുകയോ ചെയ്യാം.

യു കെയില്‍ നിങ്ങളുടെ ഒരു കുടുംബാംഗത്തോടൊപ്പം 6 മാസത്തിലധികം താമസിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു ഫാമിലി വിസ ആവശ്യമെങ്കില്‍ അതിനുള്ള നിയമങ്ങള്‍ താഴെ പറയുന്നു.

നിങ്ങള്‍ നിലവില്‍ ബ്രിട്ടന് പുറത്താണെങ്കില്‍
നിങ്ങളുടെ ഭാര്യ/ ഭര്‍ത്താവ്, പങ്കാളി, പ്രതിശ്രുത വരന്‍/ പ്രതിശ്രുത വധു, ഭാവിയിലെ സിവില്‍ പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍, നിങ്ങളെ ദീര്‍ഘകാലത്തേക്ക് നിങ്ങളെ നോക്കുന്നവര്‍ എന്നിവരില്‍ ആരുടേയെങ്കിലും ഒപ്പം താമസിക്കുവാനായി ഒരു ഫാമിലി വിസക്ക് അപേക്ഷിക്കാം. നിങ്ങള്‍ 6 മാസത്തേക്കോ അതില്‍ കുറഞ്ഞ കാലയളവിലേക്കോ ആണ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് വിസിറ്റര്‍ വിസയോ മാര്യേജ് വിസയാണോ ആവശ്യം എന്നതും പരിശോധിക്കുക.

നിലവില്‍ നിങ്ങള്‍ ബ്രിട്ടനില്‍ ആണെങ്കില്‍
നിങ്ങള്‍ ഇപ്പോള്‍തന്നെ ഫാമിലി വിസയില്‍ ബ്രിട്ടനില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ കുടുംബാംഗവുമൊത്ത് താമസിക്കുവാന്‍ വിസയുടെ കാലാവധി നീട്ടുവാന്‍ അപേക്ഷിക്കാം. മാത്രമല്ല, നിങ്ങള്‍ ഫാമിലി വിസ അല്ലാത്ത മറ്റൊരു വിസയിലാണ് ബ്രിട്ടനില്‍ എത്തിയതെങ്കില്‍ നിങ്ങളുടെ ഭാര്യ/ ഭര്‍ത്താവ്, കുട്ടി, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം താമസിക്കാനായി അത് ഫാമിലി വിസയിലേക്ക് മാറ്റാന്‍ സാധിക്കും. നിങ്ങള്‍ ബ്രിട്ടനില്‍ ഒരുപാട് വര്‍ഷങ്ങളായി താമസമാണെങ്കില്‍ നിങ്ങളുടെ വ്യക്തി ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തുടര്‍ന്ന് താമസിക്കുവാനായി അപേക്ഷിക്കാം.
അതേ സമയം നൈപുണ്യം കുറഞ്ഞ തൊഴിലാളികളുടെ (ലോ സ്‌കില്‍ഡ് ലേബര്‍) കുടിയേറ്റം കുറയ്ക്കുന്നതിനായി രൂപീകരിച്ച പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ജനുവരി 1 മുതല്‍ നിലവില്‍ വരും. എന്നാല്‍ ഈ പുതിയ നയം ഉയര്‍ന്ന നൈപുണ്യം ആവശ്യമുള്ള തൊഴിലുകള്‍ ചെയ്യുന്നവരുടെ കുടിയേറ്റം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും. പോയിന്റ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ രീതി. ഇതിന്റെ ഭാഗമായി ബ്രിട്ടനില്‍ താമസിക്കാനും ജോലി ചെയ്യുവാനും ആഗ്രഹിക്കുന്നു എങ്കില്‍, വിസക്ക് അപേക്ഷിക്കുന്നതിന് മുന്‍പായി ചുരുങ്ങിയത് 70 പോയിന്റെങ്കിലും നേടിയിരിക്കണം. ഇംഗ്ലീഷ് സംസാരത്തിലെ പ്രാവിണ്യം, ജോലിക്കുള്ള ഓഫര്‍ ഉണ്ടോ, ചുരുങ്ങിയ വേതനം എന്നിങ്ങനെ പലകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പോയിന്റുകള്‍ നല്‍കുക.

ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനായി ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ നല്‍കും. അതുപോലെ, വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്ക് ബ്രിട്ടനില്‍ തുടരുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ഗ്രാജുവേറ്റ് റൂട്ടും ഉണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category