1 GBP = 98.20 INR                       

BREAKING NEWS

സീനിയര്‍ കെയറര്‍ വിസ അവസാനിപ്പിക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പോലും ഇനി കെയറര്‍ വിസയില്ല; ഒരു ലക്ഷത്തോളം ഒഴിവുകള്‍ ഉള്ള നഴ്സിംഗ് ഹോമുകള്‍ അടച്ചുപൂട്ടേണ്ടി വരും

Britishmalayali
kz´wteJI³

പ്പോള്‍ തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത കെയര്‍ ഹോമുകള്‍ പുതിയ കുടിയേറ്റ നിയമം വരുന്നതോടെ ജീവനക്കാരെ കിട്ടാതെ അടച്ചുപൂട്ടേണ്ടതായി വരും എന്ന നിലയിലാണ്. വിദേശ ജോലിക്കാരെ ഈ മേഖലയില്‍ നിന്നും വിലക്കുന്നതാണ് പുതിയ നിയമം. ജനുവരി 1 മുതല്‍ പോയിന്റ് അടിസ്ഥാനത്തിലുള്ള വിസ വിതരണ സമ്പ്രദായം നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പോലും കെയറര്‍മാരായി ബ്രിട്ടനില്‍ ജോലി ചെയ്യുവാന്‍ സാധിക്കാതെ വരും.

ഹോസ്പിറ്റല്‍ പോര്‍ട്ടര്‍മാര്‍, ബസ്സ്-ട്രെയിന്‍ ഡ്രൈവര്‍മാര്‍, ആംബുലന്‍സ് ടെക്നീഷ്യന്മാര്‍, നൈപുണ്യം കുറവ് ആവശ്യമുള്ള കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എന്നിങ്ങനെ 500 ല്‍ അധികം മേഖകളില്‍ ഇനി മുതല്‍ ജോലിക്കായി വിദേശികള്‍ക്ക് ബ്രിട്ടനിലേക്ക് വരാന്‍ സാധിക്കുകയില്ല.അതേ സമയം കെയര്‍ ഹോമുകളിലെ ഒഴിവുകള്‍ നികത്താന്‍ 1 ലക്ഷത്തിലധികം തൊഴിലാളികള്‍ ഇപ്പോള്‍ തന്നെ ബ്രിട്ടനിലുണ്ടെന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നത്.

എന്നാല്‍ ബ്രിട്ടനിലെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യപരിപാലനം ഉറപ്പുവരുത്താന്‍ ഈ നിയമം മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട സാഹചര്യത്തില്‍ രാജ്യത്തിന്റെ മാനവ വിഭവശേഷി പൂര്‍ണ്ണമായും ഉപയോഗിക്കുവാനാണ് കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് അഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ പറയുന്നത്. വിവിധ നടപടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാക്കേജിന്റെ ഭാഗമായി ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദേശികള്‍ക്ക് പ്രസ്തുത വിസയിലെത്തി കെയറര്‍മാരായി ജോലി ചെയ്യുവാന്‍ സാധിക്കുകയില്ല. അടുത്ത വര്‍ഷം മുതല്‍ ഈ മേഖലയില്‍ വരുന്ന ഒഴിവുകളെല്ലാം ബ്രിട്ടീഷ് പൗരന്മാരെക്കൊണ്ട് മാത്രം നികത്തേണ്ടി വരുമെന്നര്‍ത്ഥം.

കൊറോണയുടെ രണ്ടാം വരവ് ഏതു നിമിഷവും പ്രതീക്ഷിക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു നിയമം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ കെയര്‍മാരെ എന്‍ എച്ച് എസ് വിസ സ്‌കീമില്‍ ഉള്‍പ്പെടുത്താത് സര്‍ക്കാര്‍ കെയറര്‍മാരെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നു എന്നതിന്റെ തെളിവാണെന്ന് കെയര്‍ ഇംഗ്ലണ്ട് ചീഫ് എക്സിക്യുട്ടീവ് മാര്‍ട്ടിന്‍ ഗ്രീന്‍ പറഞ്ഞു. വിദേശ കെയറര്‍മാരെ ഒഴിവാക്കുന്നത് ഈ മേഖലയുടെ നാശത്തിലേക്ക് വഴിതെളിയിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം മറ്റ് രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തില്‍ പ്രായമായവരുടെ ആരോഗ്യം അവഗണിക്കുന്നത് ശരിയല്ലെന്ന് ഏജ് യു കെ വക്താവ് കരോളിന്‍ അബ്രഹാമും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category