1 GBP = 97.30 INR                       

BREAKING NEWS

ബോറിസ് ജോണ്‍സണ്‍ വെറുതെ പറഞ്ഞതല്ല; രണ്ടു ലക്ഷം ഹോങ്കോംഗുകാര്‍ക്ക് ബ്രിട്ടീഷ് വിസ അനുവദിക്കുന്നു; ആദ്യ ഘട്ടത്തിന് ശേഷം 30 ലക്ഷം പേര്‍ക്കെങ്കിലും വിസ; ചൈനയുമായിതെറ്റിയ ഹോ ങ്കോംഗുകാര്‍ക്ക് ഇനി പിടികൊടു ക്കാതെ യുകെയിലേക്ക് രക്ഷപ്പെടാം

Britishmalayali
kz´wteJI³

കദേശം 2,00,000 ഹോങ്കോംഗുകാര്‍ക്ക് വിസ അനുവദിക്കുന്നതിലൂടെ അവര്‍ക്ക് ബ്രിട്ടീഷ് പൗരത്വത്തിലേക്കുള്ള വഴി തുറന്നിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍. ചൈന കരിനിയമവുമായി എത്തുകയും അതിനെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയും ചെയ്തതിനു പിന്നാലെ ഹോങ്കോംഗുകാരെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്യുവാനുള്ള നടപടികള്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ 2,00,000 പേര്‍ക്ക് വിസ നല്‍കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും 1,80,000 പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു. ചൈനീസ് വംശജനായ കണ്‍സര്‍വേറ്റീവ് എം പി അലന്‍ മാക്ക് പറഞ്ഞത് ഒരുപാട് ഹോങ്കോംഗുകാരെ താന്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ്. എന്നാലും അവര്‍ ധാരാളമായി എത്തിയാല്‍ അത് സമ്പദ്ഘടനയ്ക്ക് ഉണര്‍വ്വുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ മിടുക്കരാണ് ഹോങ്കോംഗുകാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ചൈന നടപ്പിലാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമം ബ്രിട്ടീഷ്-ചൈന കരാറിന് വിരുദ്ധവും ഹോങ്കോംഗിലെ അടിസ്ഥാന നിയമങ്ങള്‍ക്ക് വിപരീതവും ആണെന്ന് പറഞ്ഞ ബോറിസ് ജോണ്‍സണ്‍ അത് വലിയൊരു പരിധിവരെ ഹോങ്കോംഗിന്റെ സ്വയംഭരണാവകാശം ഹനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ചൈന മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍, ഹോങ്കോംഗിലെ ബ്രിട്ടീഷ് ഓവര്‍സീസ് പാസുള്ളവര്‍ക്കെല്ലാം ബ്രിട്ടനിലേക്ക് വരുവാനുള്ള സൗകര്യമൊരുക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ നേരത്തേ പറഞ്ഞിരുന്നു.

എന്നാല്‍ ഈ പ്രസ്താവനയെ ചൈനയുടെ അഭ്യന്തരകാര്യങ്ങളില്‍ ബ്രിട്ടന്റെ ഇടപെടലായാണ് ചൈന കാണുന്നതെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ചൈനീസ് അംബാസിഡര്‍ പറഞ്ഞിരുന്നു. ബ്രിട്ടനും ചൈനയുമായി ഒരുപാട് വര്‍ഷത്തെ സുദൃഢമായ ബന്ധമുണ്ടെന്നും അത് ഒരുപാട് വര്‍ഷം കൊണ്ട് രൂപപ്പെട്ടതാണെന്നും ബന്ധങ്ങള്‍ എളൂപ്പത്തില്‍ ഉണ്ടാകുന്ന ഒന്നല്ലെന്നുമായിരുന്നു ബ്രിട്ടന്‍ ഇതിന് മറുപടി നല്‍കിയത്.

ആദ്യഘട്ടത്തില്‍ 2 ലക്ഷം പേര്‍ക്കാണ് വിസ നല്‍കുന്നതെങ്കില്‍ പിന്നീട് ഘട്ടം ഘട്ടമായി 30 ലക്ഷത്തോളം ഹോങ്കോംഗ് പൗരന്മാര്‍ക്ക് വിസ ലഭ്യമാക്കുന്നതാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച പദ്ധതി. എന്നാല്‍, ഇതില്‍ ഹോങ്കോംഗുകാരുടെ പൊതുവായുള്ള പ്രതികരണം ഇനിയും വെളിവായിട്ടില്ല. ചൈനയുടെ പുതിയ കരിനിയമത്തിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ കനക്കുകയും, ചൈന അടിച്ചമര്‍ത്തല്‍ തുടരുകയും ചെയ്താല്‍ കൂടുതല്‍ ഹോങ്കോംഗുകാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category