1 GBP = 97.50 INR                       

BREAKING NEWS

ബംഗളൂരു യാത്രയില്‍ കൊച്ചിയില്‍ നിന്ന് പിന്തുടര്‍ന്നത് മട്ടാഞ്ചേരിയിലെ ഗുണ്ടാ പട; മനസ്സുമാറി കീഴടങ്ങാന്‍ വാശി പിടിച്ചാല്‍ തീരുമാനിച്ചത് സ്വപ്നയേയും കുടുംബത്തേയും വകവരുത്താന്‍; ഓഡിയോ സന്ദേശം റിക്കോര്‍ഡ് ചെയ്ത് കൈമാറിയതിന് പിന്നില്‍ ആത്മഹത്യാ വാദം ചര്‍ച്ചയാക്കല്‍; ബംഗളൂരുവില്‍ എന്‍ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്നയ്ക്ക് ജീവന്‍ നഷ്ടമായില്ല; കള്ളക്കടത്ത് ആസൂത്രകയെ പിന്തുടര്‍ന്ന വാഹനത്തെ കണ്ടെത്താന്‍ എന്‍ഐഎ

Britishmalayali
kz´wteJI³

കൊച്ചി: ബംഗളൂരുവിലേക്കുള്ള സ്വപ്നാ സുരേഷിന്റെ യാത്രയെ അനുഗമിച്ചത് ഗുണ്ടാ സംഘം തന്നെ. കൊച്ചിയിലെ ഗുണ്ടാ സംഘമാണ് പിന്തുടര്‍ന്നത്. ഇവരേയും എന്‍ ഐ എ കണ്ടെത്താന്‍ ശ്രമിക്കും. സംസ്ഥാന പൊലീസ് ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഇവരെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. സ്വപ്ന, കൂട്ടുപ്രതി സന്ദീപ് നായര്‍ എന്നിവരെ സുരക്ഷിതരായി കേരളം വിടാന്‍ സഹായിക്കാനാണോ സ്വപ്ന മനസ്സുമാറി വീണ്ടും കീഴടങ്ങാന്‍ ഒരുങ്ങിയാല്‍ അപായപ്പെടുത്താനാണോ അജ്ഞാത സംഘം പിന്തുടര്‍ന്നതെന്നു വ്യക്തമല്ല. ഇത് എന്‍ ഐ എ പരിശോധിക്കും.

തിരുവനന്തപുരത്ത് നിന്നായിരുന്നു സ്വപ്ന കൊച്ചിയില്‍ എത്തിയത്. കീഴടങ്ങുകയായിരുന്നു ലക്ഷ്യം. കോടതിയില്‍ കീഴടങ്ങാന്‍ ഒരുങ്ങിയ സ്വപ്ന സ്വര്‍ണക്കടത്തു സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണു സംസ്ഥാനം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചത്. ഇതിനിടയിലാണു സ്വപ്ന കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനത്തെ അജ്ഞാതര്‍ പിന്തുടര്‍ന്നത്. സ്വപ്ന മനസ്സുമാറ്റുമെന്ന് മാഫിയ സംശയിച്ചിരുന്നു. ഇതിന്റെ സൂചനകളും കൂടെയുണ്ടായിരുന്ന സന്ദീപ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഗുണ്ടാ സംഘത്തിന്റെ എസ്‌കോര്‍ട്ട്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണിതെന്നു കണ്ടെത്തും.

സ്വപ്ന സുരേഷും സന്ദീപ് നായരും സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു. മട്ടാഞ്ചേരി രജിസ്‌റ്റ്രേഷന്‍ നമ്പരായിരുന്നു വാഹനത്തിന്. എന്നാല്‍ നമ്പര്‍ വ്യാജമാണെന്നാണ് നിഗമനം. കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാസംഘമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. കൊച്ചി വിടും മുമ്പ് തൃപ്പൂണിത്തുറയില്‍ വെച്ച് മൊബൈല്‍ ഫോണില്‍ സ്വപ്നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവര്‍ക്ക് കൈമാറിയത് അന്ദീപാണെന്ന് പറയുന്നു. കീഴടങ്ങാന്‍ പദ്ധതിയിട്ട് കൊച്ചിയിലേക്ക് പുറപ്പെട്ട സ്വപ്നയെ പിന്തിരിപ്പിക്കാന്‍ സന്ദീപ് ശ്രമിച്ചിരുന്നുവെന്നും സൂചനയുണ്ട്.

അതേസമയം ജീവന്‍ അപകടത്തിലാണെന്ന് തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെയാണ് സ്വപ്നയുടെ മകള്‍ വിളിച്ചറിയിച്ചത്. സ്വപ്നയുടെ മകള്‍ ഇതേക്കുറിച്ച് വിളിച്ച് സുഹൃത്തിനെ അറിയിക്കുന്ന സമയം സുഹൃത്ത് ഐബി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെയാണ് ഇവര്‍ പിടിയിലായത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് ഇരുവരെയും ചോദ്യം ചെയ്യലിനായി ഒന്‍പതു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടത്. ഇപ്പോള്‍ വിശദമായ ചോദ്യം ചെയ്യലാണ് നടക്കുന്നത്.

ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണെന്ന് എന്‍ഐഎ കോടതിയെ ബോധി പ്പിച്ചു. ഫൈസല്‍ ഫരീദാണ് വ്യാജരേഖകള്‍ ചമച്ചതെന്നും ബാഗേജിന് നയതന്ത്രപരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എന്‍ഐഎ അറിയിച്ചു. കോണ്‍സലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിനു ബന്ധമില്ല. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയിലാണ് എന്‍ഐഎ ഇതു പറയുന്നത്.

കേസില്‍ വന്‍ ഗൂഢാലോചന നടന്നതായും പ്രതികള്‍ കടത്തിയ സ്വര്‍ണം ജൂവലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ഇന്ത്യയും യുഎഇയുമായുള്ള നയതന്ത്ര ബന്ധത്തെതന്നെ ബാധിക്കുന്ന പ്രവൃത്തികളാണ് ഇത്തരം കള്ളക്കടത്ത് സംഘത്തിലൂടെയുണ്ടായത്. സ്വപ്നയും സന്ദീപും യുഎഇ കോണ്‍സലേറ്റില്‍നിന്ന് അകാരണമായി ജോലി രാജിവച്ചവരാണ്. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ചു വിശദമായ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും എന്‍ഐഎ വ്യക്തമാക്കി.

കസ്റ്റഡിയില്‍ കഴിയുന്ന കാലയളവില്‍ പ്രതികള്‍ക്ക് അവരുടെ അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. മാനസികമോ ശാരീരികമോ ആയ പീഡനങ്ങളൊന്നുമുണ്ടാവരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പാടില്ല. മൂന്നു മണിക്കൂറിനുശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category