1 GBP = 97.30 INR                       

BREAKING NEWS

റഷ്യയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി നാട്ടിലെത്തിയത് ആറു ദിവസം മുമ്പ്; ക്വാറന്റീനില്‍ കഴിയുന്ന മകള്‍ക്ക് വീടു മുഴുവന്‍ ഉപയോഗിക്കാന്‍ അച്ഛനും അമ്മയും ബന്ധു വീട്ടിലേക്ക് മാറി; ഉച്ചവരെ ഭക്ഷണം എത്തിച്ചു കൊടുത്തു; ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജനല്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഇരുപതുകാരിയെ; പായിപ്പാട്ടെ കൃഷ്ണപ്രിയയുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് തൃക്കൊടിത്താനം പൊലീസ്

Britishmalayali
kz´wteJI³

കോട്ടയം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിച്ച നിലയില്‍. പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയ (20) യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യയില്‍ എം ബി ബി എസ് വിദ്യാത്ഥിനിയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി.

തിങ്കളാഴ്ച രാത്രിയാണ് കൃഷ്ണപ്രിയയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. സംശയം തോന്നി അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവര്‍ക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. സ്രവ സാമ്പിളിന്റെ പരിശോധനാ ഫലങ്ങള്‍ വന്നശേഷം മറ്റുനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞതിന്റെ മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ലോക്ക് ചെയ്ത നിലയിലാണ്. കോവിഡ് ഭീതിയിലുള്ള മരണമാണോ മറ്റേതെങ്കിലും കാരണത്താല്‍ ജീവനൊടുക്കിയതാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category