1 GBP = 97.30 INR                       

BREAKING NEWS

'എന്നെ രക്ഷിക്കണേ, എന്നെ രക്ഷിക്കണേ'; ഗൈനക്കോളജി ഒ പിയില്‍നിന്ന് അജ്ഞാത സ്ത്രീയുടെ നിലവിളി ശബ്ദം ഭീതി ഉയര്‍ത്തുന്നു; ശബ്ദം കേട്ട് പരിശോധിക്കാന്‍ ചെന്നാല്‍ ആരെയും കാണാനും കഴിയില്ല; സംഭവം തുടര്‍കഥയായതോടെ ആളുകള്‍ ഭയന്ന് ഈ ഭാഗത്തേക്ക് പോകാന്‍ മടിക്കുന്നു; കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രേതബാധയോ? അന്വേഷണവുമായി അധികൃതര്‍

Britishmalayali
kz´wteJI³

കോട്ടയം: ഹൊറര്‍ സിനിമകളില്‍ കണ്ടുശീലിച്ച ചില രംഗങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ആവര്‍ത്തിക്കുന്നതോടെ ജനം ആശങ്കയില്‍. കഴിഞ്ഞ കുറച്ചു നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന അജ്ഞാത നിലിവിളി ശബ്ദം ജനങ്ങളില്‍ ഭീതി ഉയര്‍ത്തുന്നത്. വിജനമായ കെട്ടിടത്തില്‍ നിന്നും 'എന്നെ രക്ഷിക്കണേ' എന്നു എന്ന ഉച്ചത്തിലുള്ള നിലവിളി ശബ്ദം ആണ് കേള്‍ക്കുക. ഇത് കേട്ട് ഇപ്പോള്‍ ആരും ആ ഭാഗത്തേക്ക് പോവാന്‍ ധൈര്യം കാണിക്കുന്നില്ല. രാത്രി കാലം കേള്‍ക്കുന്ന ഈ ശബ്ദത്തിനുടമയെ മുമ്പ് പല തവണ ശ്രമിച്ചിട്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഗൈനക്കോളജി ഒ.പിയില്‍ നിന്നും രാത്രി പന്ത്രണിനു പന്ത്രണ്ടരക്കും ആണ് സ്ത്രീയുടെ നിലവിളി കേള്‍ക്കുക. ശബ്ദം കേട്ട് പരിശോധിക്കാന്‍ ചെന്നാല്‍ ആരെയും കാണാനും കഴിയില്ല. സംഭവം തുടര്‍കഥയായതോടെയാണ് ആളുകള്‍ ഭയന്ന് ഈ ഭാഗത്തേക്ക് പോകാന്‍ മടിക്കുന്നത്. പരാതി ഉയര്‍ന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. ഞായറാഴ്ചയും സമാന സംഭവം നടന്നു. വൈകീട്ട് ഒ.പി പൂട്ടാന്‍ പോയ സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനുട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല. വളരെ ശ്രമപ്പെട്ടാണ് ഇവര്‍ വാതില്‍ പൂട്ടിയത്.

ഇനി മുതല്‍ ഈ ഭാഗത്തേക്ക് പോവില്ല എന്നും സമീപത്തുള്ള വിശ്രമമുറിയില്‍ രാത്രിയില്‍ പോവില്ല എന്നും സ്ത്രീകള്‍ പറയുന്നു. സംഭവത്തില്‍ പരിശോധന നടത്തുമെന്ന് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണോ എന്ന സംശയം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ചിലപ്പോള്‍ മാസ്ഹിസ്റ്റീരിയ പോലെ ഒരു കൂട്ടം ആളുകള്‍ക്ക് തോന്നുന്നതാണെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category