1 GBP = 97.50 INR                       

BREAKING NEWS

1686-ല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍ അഗ്നി ബാധ ഉണ്ടായെന്നത് ചരിത്രം; 1729-ല്‍ വേണാട് രാജാവായി സ്ഥാനമേറ്റ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രം പുതുക്കിപ്പണിതതും രേഖകളില്‍; ക്ഷേത്രം സ്ഥാപിച്ച വ്യക്തിയില്‍ നിക്ഷിപ്തമായ ഷെബൈത്ത് പരമ്പരയുടേതായി തുടരും; പത്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ രാജകുടുംബത്തിന് തിരികെ നല്‍കുന്നത് നിയമവും ചരിത്രവും ഇഴപിരിച്ച് പരിശോധിച്ച്; സുപ്രീംകോടതി വിധിയില്‍ നിറയുന്നത് പരമ്പരയ്ക്കുള്ള അവകാശം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ക്ഷേത്രം സ്ഥാപിച്ച വ്യക്തിയില്‍ നിക്ഷിപ്തമായ ഷെബൈത്ത്, സ്ഥാപകന്റെ പരമ്പരയുടേതായി തുടരും. അല്ലെങ്കില്‍, ആചാരപരമായോ സ്ഥാപകന്‍ സ്വമേധയാലോ ഷെബൈത്ത് കൈമാറിയിരിക്കണം. പരമ്പരയില്‍ മാറ്റം നിര്‍ദ്ദേശിക്കാനോ, പിന്തുടര്‍ച്ചാവകാശ പരമ്പര സംബന്ധിച്ചു പുതിയ ചട്ടം കൊണ്ടുവരാനോ കോടതിക്കു സാധിക്കില്ലശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശങ്ങള്‍ സുപ്രീംകോടതി തിരിച്ചു നല്‍കുന്നത് ഷെബൈത്ത് എന്ന സാങ്കേതികത്വത്തിലൂടെയാണ്.

ഷെബൈത്ത് എന്ന വാക്കിന്റെ ഉത്ഭഭം ഹീബ്രു ഭാഷയിലെ 'ഷബ' എന്ന വാക്കില്‍നിന്നാവാമെന്നാണു ശിശിര്‍ ചക്രവര്‍ത്തി കേസിലെ (2009) വിധിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി അനുമാനിച്ചത്. 'ഷബ' എന്നതിന് പ്രതിജ്ഞയാല്‍ ബന്ധിക്കുക എന്ന് അര്‍ഥം ഉണ്ടെന്നായിരുന്നു. ഹിന്ദു മത സ്ഥാപനങ്ങളെയും എന്‍ഡോവ്മെന്റുകളെയും സംബന്ധിച്ച പുസ്തകത്തില്‍, ജൊഗേന്ദ്ര ചന്ദ്ര ഘോഷ്, ഷെബൈത്തിനെ വിശദീകരിക്കുന്നതിങ്ങനെ: 'ഷെബ എന്ന വാക്കിന് സേവനം എന്നര്‍ഥം. അങ്ങനെ ഷെബൈത്തിലൂടെ രാജകുടുംബത്തിന് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അവകാശങ്ങള്‍ ഉറപ്പിച്ചു കിട്ടുകയാണ്.

1686ലെ വലിയ തീപിടുത്തത്തിനുശേഷം, മാര്‍ത്താണ്ഡവര്‍മയാണു ക്ഷേത്രം വീണ്ടും നിര്‍മ്മിച്ചതും പുതിയ പ്രതിഷ്ഠ സ്ഥാപിച്ചതും. കൊച്ചി രാജകുടുംബവുമായി 1949 മേയില്‍ ഉടമ്പടി ഒപ്പുവയ്ക്കും വരെയും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഷെബൈത്ത് അവകാശം തുടര്‍ന്നു. മരുമക്കത്തായ പ്രകാരമാവും പിന്തുടര്‍ച്ചാവകാശമെന്ന് 1947 ഓഗസ്റ്റ് 10നു രാജവിളംബരമുണ്ടായി. ഉടമ്പടിയിലെ 8(എ)വകുപ്പുപ്രകാരം, ക്ഷേത്രത്തിന്റെയും പണ്ടാരവക വസ്തുക്കളുടെയും ക്ഷേത്രത്തിന്റെ മറ്റെല്ലാ സമ്പത്തിന്റെയും അവകാശം തിരുവിതാംകൂര്‍ ഭരണാധികാരിയില്‍ നിക്ഷിപ്തമായി. എവിടെയെല്ലാം, തിരുവിതാംകൂര്‍ രാജാവ് തുടര്‍ന്നും അധികാരം പ്രയോഗിക്കേണ്ടതുണ്ടോ, അതെല്ലാം ഉടമ്പടിയില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഇന്ത്യയില്‍ മറ്റൊരിടത്തും, ഇത്തരത്തില്‍, ക്ഷേത്രാവകാശം സംബന്ധിച്ച് വ്യക്തമായും പ്രത്യേകമായും പറഞ്ഞിട്ടില്ല-ഇതാണ് നിര്‍ണ്ണായകമായത്.

ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഭരണാധികാരി എന്ന് 1949ലെ ഉടമ്പടിയിലുള്ള പരാമര്‍ശം, ഷെബൈത്ത് എന്ന നിലയ്ക്കുള്ള വ്യക്തിയെ സംബന്ധിച്ചു വ്യക്തത വരുത്താന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജഭരണം അവസാനിച്ചതോടെ രാജകുടുംബത്തിന്റെ അവകാശവും ഇല്ലാതായെന്ന ഹൈക്കോടതിയുടെ വിധിയെ അങ്ങനെ സുപ്രീംകോടതി തള്ളി. ഷെബൈത്ത്, തിരുവിതാംകൂറിലെ അവകാശിയില്‍ നിക്ഷിപ്തമെന്നു മാത്രമല്ല, ക്ഷേത്ര ഭരണം നടക്കേണ്ടത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലായിരിക്കണമെന്നും ഉടമ്പടയില്‍ പറയുന്നുണ്ട്. ഉടമ്പടി ഒപ്പുവച്ച തിരുവിതാംകൂര്‍ ഭരണാധികാരിയുടെ പദവിയെ രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ 363ാം വകുപ്പനുസരിച്ച്, ചില ഉടമ്പടികളിലും കരാറുകളിലും ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. 1686-ല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. 1729-ല്‍ വേണാട് രാജാവായി സ്ഥാനമേറ്റ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രം പുതുക്കിപ്പണിതു.

1750 ജനുവരി 17-നായിരുന്നു പ്രസിദ്ധമായ 'തൃപ്പടിദാനം'. ഒറ്റക്കല്‍ മണ്ഡപത്തില്‍ ഉടവാള്‍െവച്ച് രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചതോടെ ക്ഷേത്രചരിത്രം മാറി. പിന്നീട് ചിത്തിരതിരുനാള്‍ മഹാരാജാവ് വരെ 12 രാജാക്കന്മാരും രാജ്ഞിമാരും നാടുവാണു. 1936 നവംബര്‍ 12-ന് ചിത്തിരതിരുനാള്‍ നടത്തിയ ക്ഷേത്രപ്രവേശന വിളംബരവും ചരിത്രമായി. 'തിരു-കൊച്ചി' സംസ്ഥാനം നിലവില്‍ വന്നശേഷം തിരുവിതാംകൂറും ഇന്ത്യാഗവണ്‍മെന്റും തമ്മിലുണ്ടാക്കിയ ഉടമ്പടി (കവനന്റ്) പ്രകാരം ക്ഷേത്രത്തിന്റെ ഭരണാവകാശവും അധികാരവും രാജാവിന് നല്‍കി. 'രാജപ്രമുഖന്‍' എന്നനിലയില്‍ അധികാരത്തില്‍ തുടര്‍ന്ന ചിത്തിരതിരുനാളിന് ഐക്യകേരളം നിലവില്‍വന്നതോടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും കവനന്റ് പ്രകാരമുള്ള അവകാശങ്ങള്‍ നിലനിന്നു.

രാജാക്കന്മാര്‍ക്ക് അനുവദിച്ചിരുന്ന അധികാരങ്ങള്‍ എടുത്തുകളഞ്ഞിട്ടും ക്ഷേത്രത്തില്‍ രാജകുടുംബത്തിനുള്ള അവകാശങ്ങളില്‍ കുറവ് വന്നിരുന്നില്ല. 1971-ല്‍ ക്ഷേത്രത്തിലെ ശ്രീപണ്ടാരം വക ഭൂമി വന്‍തോതില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1991 ജൂലായ് 19-ന് ചിത്തിരതിരുനാള്‍ അന്തരിച്ചതിനെ തുടര്‍ന്ന് അനുജന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ശ്രീപത്മനാഭ ദാസനായി. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോള്‍ മൂലം തിരുനാള്‍ രാമവര്‍മയാണ് രാജകുടുംബത്തില്‍നിന്നുള്ള ക്ഷേത്രം സ്ഥാനി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിലും പ്രതിഷ്ഠയിലും തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള അവകാശം സുപ്രീംകോടതി തിങ്കളാഴ്ച ശരിവെച്ചത് ക്ഷേത്രഭരണം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011-ലെ വിധി റദ്ദാക്കിക്കൊണ്ടാണ്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിക്കെതിരേ രാജകുടുംബമടക്കം നല്‍കിയ ഹര്‍ജികളിലാണ് വിധി. ക്ഷേത്രത്തിന് അഞ്ചംഗ ഭരണസമിതിയും ഇവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഉപദേശക സമിതിയും വേണമെന്ന രാജകുടുംബാംഗങ്ങളുടെ നിര്‍ദ്ദേശം നാമമാത്ര ഭേദഗതിയോടെ സുപ്രീംകോടതി അംഗീകരിച്ചു. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാവണം ഭരണസമിതിയെന്നായിരുന്നു ആവശ്യം. ഇതിനുപകരം ജില്ലാ ജഡ്ജിയെയാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

ക്ഷേത്രത്തിന്റെ ആസ്തികള്‍ കൈകാര്യംചെയ്യേണ്ടത് ഈ സമിതികളാണ്. തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുകയുംവേണം. അംഗങ്ങളെല്ലാം ഹിന്ദുക്കളായിരിക്കണം. വിവാദമായ ബി നിലവറ തുറക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമിതികള്‍ക്ക് തീരുമാനിക്കാം. ഭേദഗതി അംഗീകരിച്ചുകൊണ്ട് ഹര്‍ജിക്കാരനായ ക്ഷേത്രട്രസ്റ്റി നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം. അത് രാജകുടുംബത്തിലെ ഇനിവരുന്ന അവകാശികള്‍ക്കും ബാധകമായിരിക്കും. സത്യവാങ്മൂലം ഫയല്‍ചെയ്ത് നാലാഴ്ചയ്ക്കകം രണ്ടു സമിതികളും നിലവില്‍വരും. ഇതോടെ, 2014-ലെ സുപ്രീംകോടതി ഉത്തരവുപ്രകാരം രൂപവത്കരിച്ച ഭരണസമിതിയുടെ കാലാവധി അവസാനിക്കും. ഒമ്പതുവര്‍ഷത്തിനിടെ സുപ്രീംകോടതി ഉത്തരവുപ്രകാരമുണ്ടാക്കിയ മറ്റു കമ്മിറ്റികളുടെയെല്ലാം കാലാവധി നാലുമാസംകൂടി തുടരും. അവ തുടരണമോയെന്ന് ഉപദേശകസമിതിക്ക് തീരുമാനിക്കാം.

ഭരണസമിതി
തിരുവനന്തപുരം ജില്ലാ ജഡ്ജി
ക്ഷേത്ര ട്രസ്റ്റി നിര്‍ദ്ദേശിക്കുന്നയാള്‍
മുഖ്യ തന്ത്രി,
സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി,
കേന്ദ്ര സാംസ്‌കാരികവകുപ്പ് പ്രതിനിധി

ഉപദേശക സമിതി
വിരമിച്ച ഹൈക്കോടതി ജഡ്ജി (നിയമനാധികാരി-ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
ട്രസ്റ്റി നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തി
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ദൈനംദിന ഭരണച്ചുമതല
എക്സിക്യുട്ടീവ് ഓഫീസര്‍ (നിയമനാധികാരി-ഹൈക്കോടതി ചീഫ് ജസ്റ്റിസ്)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category