1 GBP = 97.50 INR                       

BREAKING NEWS

ആദ്യ കോളില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കെ നടത്തിയത് മൂന്നര മിനിറ്റ് സംസാരം; ഉന്നത പദവി ദുരുപയോഗത്തിനും കേസ് അട്ടിമറിക്കാനും ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവായി ഫോണ്‍ സംഭാഷണം; വിദേശ യാത്രകള്‍ പലതും സംശയ നിഴലിലും; സ്വര്‍ണ്ണ കടത്ത് ആസൂത്രകയുമായി ചേര്‍ന്ന് നടത്തിയ എല്ലാ യാത്രകളും പരിശോധിക്കും; ചോദ്യം ചെയ്യലില്‍ കൃത്യമായ മറപടി പറഞ്ഞില്ലെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎ; ശിവശങ്കറിന് പിന്നാലെ മറ്റൊരു സെക്രട്ടറിയേറ്റ് പ്രമുഖനും നിരീക്ഷണത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച അന്വേഷണം ദേശീയ സുരക്ഷാ ഏജന്‍സി തുടങ്ങി. നയതന്ത്ര ബാഗില്‍ വന്ന സ്വര്‍ണം വിട്ടു കൊടുക്കാന്‍ എം ശിവശങ്കരന്‍ മൂന്ന് തവണ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചെന്നാണ് സൂചന. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ സെക്രട്ടറിയേറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഫോണ്‍ വിളിയില്‍ പങ്കാളിയായി എന്നു സൂചനയുണ്ട്. അങ്ങനെ എങ്കില്‍ ഈ കേസ് അന്വേഷണത്തിന് പുതിയ തലം വരും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്വേഷണം എത്തുമെന്നും ഉറപ്പാണ്. ഇക്കാര്യം കേരളാ പൊലീസിനും വ്യക്തമായി കഴിഞ്ഞു.

കസ്റ്റംസിനെ വിളിച്ച ശിവശങ്കരന്‍ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ആദ്യ കോളില്‍ ശിവശങ്കരന്‍ മൂന്നര മിനിറ്റോളം സംസാരിച്ചു. തന്റെ ഉന്നതപദവി ദുരുപയോഗം ചെയ്തതിന്റെയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെയും ഡിജിറ്റല്‍ തെളിവായി ഇത് കസ്റ്റംസിന്റെ കൈയിലുണ്ട്. ഫോണ്‍കോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. യുഎപിഎ നിയമം ചുമത്തിയാകും അറസ്റ്റ്. കസ്റ്റംസ് ശേഖരിച്ച തെളിവുകളും എന്‍ഐഎ വിശദമായി പരിശോധിക്കുന്നുണ്ട്.

സ്വപ്നക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. ശിവശങ്കരനുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളില്‍ കസ്റ്റംസ് പരിശോധന തുടരുകയാണ്. ശിവശങ്കര്‍ താമസിച്ച ഫ്‌ളാറ്റിന്റെ പരിസരമുള്‍പ്പെടെ തലസ്ഥാന നഗരത്തില്‍ ഇരുപതിടങ്ങളില്‍ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇതിലെല്ലാം പല നിര്‍ണ്ണായക വിവരങ്ങളുണ്ട്. ഇതിനെല്ലാം ശിവശങ്കര്‍ മറുപടി നല്‍കേണ്ടി വരും.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം, ഗൂഢാലോചന, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കല്‍ എന്നിങ്ങനെ യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകള്‍ ശിവശങ്കറിനു കെണിയാകും. അറസ്റ്റിലായാല്‍ ജാമ്യവും കിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ ഉന്നതന്റെ പേര് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞാല്‍ അത് കേസിന് പുതിയ തലം നല്‍കും. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഒരുമിച്ചിരുത്തിയുള്ള വിശദമായ ചോദ്യം ചെയ്യല്‍ തുടങ്ങി. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. എന്‍.ഐ.എ അന്വേഷണ ഉദ്യോഗസ്ഥന്‍ സി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

സുരക്ഷിതമായി ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്നും എന്‍.ഐ.എ വിലയിരുത്തുന്നു. വ്യാജ രേഖ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലൂടെ കണ്ടെത്തുകയാണ് എന്‍.ഐ.എ സംഘത്തിന്റെ ലക്ഷ്യം. ഇതിനൊപ്പം ശിവശങ്കറിന്റെ പങ്കും പരിശോധിക്കും. സ്വപ്നാ സുരേഷില്‍ നിന്ന് ശിവശങ്കറിന്റെ ഇടപെടലില്‍ വ്യക്തത വരുത്താനും ശ്രമം. ശിവശങ്കറിനെ തന്ത്രപരമായി ഉപയോഗിച്ചെന്ന വാദം സ്വപ്ന നിരത്തിയാലും രാജ്യദ്രോഹ കുറ്റമായതു കൊണ്ടു തന്നെ ശിവശങ്കര്‍ പ്രതിയാകന്‍ സാധ്യത ഏറെയാണ്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് എന്‍.ഐ.എ നീങ്ങുക. ബാഗേജിലൊളിപ്പിച്ച സ്വര്‍ണം കടത്താന്‍ വ്യാജ രേഖ ഉണ്ടാക്കിയ കാര്യങ്ങളിലടക്കം കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ശേഖരിക്കേണ്ടതുണ്ട്. ഇതിലുപയോഗിച്ചിരിക്കുന്ന എംബസിയുടെ എംബ്ലവും സീലും വ്യാജമാണെന്നാണ് എന്‍.ഐ.എയുടെ പ്രഥമിക വിലയിരുത്തല്‍. ജൂവലറിയാവശ്യത്തിനാണ് സ്വര്‍ണം കടത്തിയതെന്ന പ്രതികളുടെ വാദം എന്‍.ഐ.എ മുഖവിലയ്‌ക്കെടുത്തിട്ടില്ല. തീവ്രവാദവും അഴിമതിയുമാണ് സംശയിക്കുന്നത്. അഴിമതിയുടെ ഭാഗമായി ഗള്‍ഫില്‍ കൈമാറിയതാണോ സ്വര്‍ണ്ണമെന്നും പരിശോധിക്കുന്നു.

സ്വപ്നാ സുരേഷിന്റെ ഫോണ്‍വിളികള്‍, സൗഹൃദങ്ങള്‍, ബിസിനസ് ഇടപാടുകള്‍, രാത്രി പാര്‍ട്ടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സംഘം തലസ്ഥാനത്ത് ക്യാമ്പുചെയ്യുന്നുണ്ട്. സ്വപ്നയുടെ കുടുംബാംഗങ്ങളെയും അകന്ന ബന്ധുക്കളെയും സമീപിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനുശേഷം നടന്ന പാര്‍ട്ടി, ഇതിനിടെയുണ്ടായ സംഘര്‍ഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോദൃശ്യങ്ങള്‍ ശേഖരിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും തിരയുന്നുണ്ട്. സ്വപ്ന ജോലിചെയ്തിരുന്ന സ്‌പേസ് പാര്‍ക്കിലെ വിവരങ്ങളും സംഘം ശേഖരിച്ചു.

ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിപുലമായ സൗഹൃദമാണ് സ്വപ്നയ്ക്കുള്ളത്. കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന സമയത്താണ് ഈ സൗഹൃദങ്ങള്‍ ബലപ്പെട്ടത്. ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനുവേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണം. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറുമായുള്ള കൂടിക്കാഴ്ചകള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ട്. ആരോപണവിധേയരായവരെ ചോദ്യംചെയ്യുന്നതിനുമുമ്പ് തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കുകയാണ് ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category