1 GBP = 98.20 INR                       

BREAKING NEWS

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാത്രിയില്‍ തന്നെ നഗരം വിട്ട് വര്‍ക്കലയില്‍ എത്തി; കേസ് കടുത്തെന്ന് മനസ്സിലാക്കി എടുത്തത് തമിഴ്നാട് സര്‍ക്കാരില്‍ നിന്നുള്ള യാത്രാ പാസ്; കൊച്ചിയില്‍ എത്തി വക്കാലത്ത് നല്‍കി യാത്ര ചെയ്തത് ബംഗളൂരുവിലേക്ക്; പെരിന്തല്‍മണ്ണയില്‍ എത്തിയത് റമീസിനെ കാണാന്‍; വര്‍ക്കലയില്‍ താമസിക്കാന്‍ സഹായിച്ചവരും കുടുങ്ങും; കെഎല്‍01 സി ജെ 1981 എന്ന കാറിന്റെ സഞ്ചാര വഴി കണ്ടെത്തി അന്വേഷണ സംഘം

Britishmalayali
kz´wteJI³

കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗണിന് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് സ്വപ്നാ സുരേഷ് രക്ഷപ്പെട്ടുവെന്ന് സൂചന. എന്‍ ഐ എയോട് യാത്രാ വഴിയെ കുറിച്ച് സ്വപ്നാ സുരേഷ് വിശദീകരിച്ചു കഴിഞ്ഞു. വര്‍ക്കലയിലായിരുന്നു ആദ്യ ഒളിത്താവളം.

ബെംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇരുവരെയും റമീസിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും. വര്‍ക്കലയില്‍ താമസിക്കാന്‍ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സഹായം തേടി സ്വപ്നയും സന്ദീപും തലസ്ഥാനത്തെ പല ഉന്നതരെയും ബന്ധപ്പെട്ടു. പലരും സഹായിക്കാന്‍ തയ്യാറായില്ലെന്നാണ് സൂചന. കേസ് മുറുകിയതോടെയാണ് സ്വപ്ന വര്‍ക്കലയില്‍ നിന്നും മാറിയത്.

സ്വപ്നയും സന്ദീപും തിരുവനന്തപുരത്തുനിന്നു കടന്നതു തമിഴ്നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസുമായിട്ടാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നു മഹാരാഷ്ട്രയിലേക്കാണു സ്വപ്ന സുരേഷിന്റെ പേരിലുള്ള കെഎല്‍01 സി ജെ 1981 എന്ന നമ്പറുള്ള കാറിനു പാസ് ഓണ്‍ലൈന്‍ വഴിയെടുത്തത്. പാസെടുത്തതു സ്വപ്നയുടെ പേരിലല്ല. എന്നാല്‍ യാത്ര മഹാരാഷ്ട്രയില്‍ നിന്നു. സ്വര്‍ണം പിടിച്ച 5 നു തന്നെ സ്വപ്നയും സംഘവും നഗരംവിട്ടു. പിറ്റേന്നു മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതറിഞ്ഞാണു രാത്രി തന്നെ വര്‍ക്കലയിലെ രഹസ്യകേന്ദ്രത്തിലേക്കു പോയത്.

സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. ഇവിടെ നിന്നാണു പണം സംഘടിപ്പിച്ചത്. ഇവിടെ താമസിച്ചാണു തമിഴ്നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസ് സംഘടിപ്പിച്ചത്. ശേഷം കൊച്ചിയിലേക്കു പോയി. അവിടെനിന്നു ബെംഗളൂരുവിലേക്കും. കൊച്ചിയില്‍ എത്തി അഭിഭാഷകനെ കണ്ടുവെന്നാണ് സൂചന. സ്വപ്ന സുരേഷ് പെരിന്തല്‍മണ്ണയില്‍ എത്തിയതായുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം. കടത്തില്‍ അറസ്റ്റിലായ റമീസിനെ കാണാനായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായിരുന്നു. റമീസിന്റെ മൊഴി കേസില്‍ നിര്‍ണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതല്‍ പേര്‍ കേസില്‍ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. മലബാറിലെ മാഫിയയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടി കഴിഞ്ഞു. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേകകോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. പ്രതികള്‍ കടത്തിയിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ. കോടതിയില്‍ ബോധിപ്പിച്ചു. ഇന്ത്യയും യു.എ.ഇയുമായുള്ള നയതന്ത്രബന്ധത്തെത്തന്നെ ബാധിക്കുന്നതാണു സംഭവം. കേസില്‍ വന്‍ഗൂഢാലോചന നടന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും എന്‍.ഐ.എ. ചൂണ്ടിക്കാട്ടി.

കസ്റ്റഡി കാലാവധിയില്‍ പ്രതികള്‍ക്ക് അഭിഭാഷകരുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതിയില്‍ തിരികെ ഹാജരാക്കുമ്പോള്‍, പ്രതികളുടെ മാനസിക-ശാരീരികാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. തുടര്‍ച്ചയായി മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യരുത്. മൂന്നുമണിക്കൂറിനുശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. കസ്റ്റഡി സംബന്ധിച്ച സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

പ്രതികളെ ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ മൂന്നാംപ്രതിയുടെ ശരിയായ വിലാസം രേഖപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈപ്പമംഗലം, പുത്തന്‍പള്ളി സ്വദേശി ഫൈസല്‍ എന്നാണു തിരുത്ത്. യു.എ.ഇയില്‍നിന്നു സ്വര്‍ണം അയയ്ക്കുന്നതിലെ പ്രധാനി ഫൈസലാണെന്നും എന്‍.ഐ.എ. ബോധിപ്പിച്ചു. നെഞ്ചുവേദനയും വിറയലും അനുഭവപ്പെടുന്നുണ്ടെന്നു സ്വപ്ന അറിയിച്ചതിനേത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു കോടതി നിര്‍ദ്ദേശം നല്‍കി. 21-നു രാവിലെ 11-നു പ്രതികളെ കോടതിയില്‍ ഹാജരാക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category