1 GBP = 98.20 INR                       

BREAKING NEWS

ദുബായില്‍ നിന്ന് എത്തുന്നത് നബീലിന് വേണ്ടി ഫൈസല്‍ അയക്കുന്ന സ്വര്‍ണം; നയതന്ത്ര പരിരക്ഷയില്‍ കടത്ത് തുടങ്ങിയത് ഒന്നര വര്‍ഷം മുമ്പ്; കാര്‍ഗോയില്‍ നിന്ന് ഏറ്റുവാങ്ങി അരുവിക്കരയിലെ സന്ദീപിന്റെ വീട്ടില്‍ എത്തിക്കുന്നത് സരിത്; എല്ലാ വഴിയും ക്ലിയറാക്കുന്നത് സ്വപ്നാ സുരേഷിന്റെ 'ശിവശങ്കര' കരുത്തും; എത്തേണ്ടിടത്ത് എല്ലാം കൊണ്ടു പോകുന്നത് പെരിന്തല്‍മണ്ണക്കാരന്‍ റമീസും; കോണ്‍സുലേറ്റ് സ്വര്‍ണ്ണത്തിന്റെ യാത്ര വഴിയില്‍ തെളിയുന്നത് നബീലിന്റെ മുഖം; അന്വേഷണം കടല്‍ കടക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സിലെത്തിയ നയതന്ത്ര പാഴ്സലിലൂടെ സ്വര്‍ണക്കടത്തു ദുബായില്‍നിന്നു പാഴ്സല്‍ കയറ്റി വിടുന്ന ഫൈസല്‍ ഫരീദിനു പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നു കണ്ടെത്താന്‍ എന്‍ ഐ എ. കൊടുവള്ളി മാഫിയയിലെ പ്രധാനിയായ നബീലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേരളത്തില്‍ സ്വര്‍ണം വിറ്റുകിട്ടുന്ന പണം ആരുടെ കൈകളിലാണെത്തുന്നത് എന്നതും വ്യക്തമായിട്ടില്ല. ദുബായില്‍ നബീലാണ് സ്വര്‍ണ്ണ കടത്തിനെ നിയന്ത്രിക്കുന്നതെന്നാണ് സൂചന. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുണ്ട്. എങ്കിലും പൊലീസിന് തുമ്പൊന്നുമില്ല. നബീലിനെ പിടിക്കാനും എന്‍ ഐ എ ശ്രമിക്കും. ജൂവലറിയാവശ്യത്തിനാണ് സ്വര്‍ണം കടത്തിയതെന്ന പ്രതികളുടെ വാദം എന്‍.ഐ.എ മുഖവിലയ്ക്കെടുത്തിട്ടില്ല.

ദുബായില്‍ നിന്ന് സ്വര്‍ണം അടങ്ങിയ പാഴ്സല്‍, ഷാര്‍ഷ് ദ് അഫയ്റിന്റെ പേരില്‍ ഫൈസല്‍ ഫരീദ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് അയയ്ക്കുന്നു. കോണ്‍സുലേറ്റില്‍നിന്നു നല്‍കിയ ഔദ്യോഗിക രേഖയുടെ അടിസ്ഥാനത്തില്‍, കാര്‍ഗോ കോംപ്ലക്സിലെത്തി പാഴ്സലുകള്‍ സരിത് ഏറ്റുവാങ്ങുന്നു. പിന്നിടാണ് കടത്ത് സംഘം കൂടുതല്‍ സജീവമാകുന്നത്. സ്വര്‍ണം അടങ്ങിയതാണെങ്കില്‍ പാഴ്സലുമായി സരിത് സ്വന്തം വാഹനത്തില്‍ സന്ദീപിന്റെ വീട്ടിലെത്തും. ഒളിപ്പിക്കാനുപയോഗിച്ച കാര്‍വാഷ്, മൈക്രോവേവ് അവന്‍, ഡോര്‍ ലോക്ക് തുടങ്ങിയ സാധനങ്ങളും നയതന്ത്ര പാഴ്സല്‍ വന്ന കാര്‍ട്ടണുകളും കവറുകളും സന്ദീപിന്റെ അരുവിക്കരയിലെ വീട്, പരിസരം, പിറകിലെ പുഴ എന്നിവിടങ്ങളില്‍ നിന്നായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവിടെ നിന്നാണ് സ്വര്‍ണം വിതരണം ചെയ്യുന്നത്.

അത് പെരിന്തല്‍ മണ്ണക്കാരന്‍ റമീസ് അടക്കമുള്ള ഇടനിലക്കാര്‍ വഴി കൈമാറുന്നു. റമീസും നബീലും സുഹൃത്തുക്കളാണെന്നാണ് വിലയിരുത്തല്‍. സന്ദീപിനും പരിചയമുണ്ട്. നബീലിന് വേണ്ടി സമാന രീതിയില്‍, 10 മുതല്‍ 12 വരെ തവണ നയതന്ത്ര പാഴ്സലുകളില്‍ സംഘം സ്വര്‍ണം കടത്തിയിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആരും നബീലിനെ കുറിച്ച് പറയുന്നുമില്ല. നയതന്ത്ര പാഴ്സല്‍ സംവിധാനം സംഘം ഒന്നര വര്‍ഷത്തോളമായി ദുരുപയോഗിക്കുന്നുവെന്നാണ് കണ്ടെത്തുന്നത്. കൂടുതല്‍ സുരക്ഷിതവും ചെലവു കുറഞ്ഞതുമായ വഴി ആയതിനാലാണ് ഇത് തെരഞ്ഞെടുക്കുന്നത്. പരമാവധി ഇടനിലക്കാരെ ഒഴിവാക്കാനുള്ള തന്ത്രം.

ദുബായില്‍ നിന്ന് എത്തുന്നത് നബീലിന് വേണ്ടി ഫൈസല്‍ അയക്കുന്ന സ്വര്‍ണ്ണത്തിന്റെ നയതന്ത്ര പരിരക്ഷയില്‍ കടത്ത് തുടങ്ങിയത് ഒന്നര വര്‍ഷം മുമ്പാണെന്നത് വ്യക്തമായി കഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം ഇങ്ങനെ എത്തി. സരിതും സന്ദീപും പ്രത്യക്ഷ ഇടപെടല്‍ നടത്തുമ്പോള്‍ എല്ലാം സുഗമമാക്കുന്നത് സ്വപ്നാ സുരേഷായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കറിന്റെ സ്വാധീന തണലിലായിരുന്നു ഇത്. അങ്ങനെ റിസ്‌കില്ലാതെ കോടികളുടെ സ്വര്‍ണം ദുബായില്‍ നിന്നും കേരളത്തിലേക്ക് എത്തിയെന്നതാണ് വാസ്തവം. എല്ലാം നിയന്ത്രിച്ചതുകൊടുവള്ളി മാഫിയയും.

അതിനിടെ നയതന്ത്രബാഗിലെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ചുതുടങ്ങി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണു യു.എ.ഇയില്‍ സ്വര്‍ണമെത്തിയതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. ഇതിനു പിന്നില്‍ ഐ.എസ്, അല്‍ക്വയ്ദ ബന്ധമുള്ളവരുണ്ടെന്നാണു സൂചന. ഐ.എസ്. പിന്തുണയുള്ള ഭീകരസംഘടനകള്‍ മെറ്റല്‍ കറന്‍സി എന്ന നിലയില്‍ ഇന്ത്യയിലേക്കു സ്വര്‍ണം കടത്തുന്നുവെന്ന് ആദ്യം എന്‍.ഐ.എയ്ക്ക് വിവരം നല്‍കിയത് അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐയും ഫ്രഞ്ച് പൊലീസുമാണ്. ഹവാലാ പണം ഇന്ത്യയിലേക്ക് കടത്താന്‍ തടസം നേരിടുന്ന സാഹചര്യത്തിലാണിത്. നയതന്ത്രബാഗിലൂടെ എത്തിയ സ്വര്‍ണത്തിന് പിന്നില്‍ ഇത്തരം സംഘനകളുടെ പങ്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.

നേരത്തെ തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ശേഖരിക്കുന്ന സ്വര്‍ണം കപ്പല്‍മാര്‍ഗമോ വിമാനമാര്‍ഗമോ സിംഗപ്പൂരിലോ ബാങ്കോക്കിലോ എത്തിച്ച് അവിടെനിന്നു തായ്‌ലന്‍ഡ് അതിര്‍ത്തി കടന്ന് മ്യാന്മാര്‍, നേപ്പാള്‍ വഴി റോഡ് മാര്‍ഗമാണ് ഇന്ത്യയില്‍ എത്തിയിരുന്നത്. ഈ മേഖലയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയതോടെയാണ് യു.എ.ഇ വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമായത്. ഐ.എസ്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം എത്തിക്കുന്നതു ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴിയാണെന്ന് എഫ്.ബി.ഐ. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോടും കണ്ണൂരും അടക്കമുള്ള വിമാനത്താവളങ്ങള്‍ കേന്ദ്രികരിച്ചും കടത്ത് നടക്കുന്നുവെന്നാണ് അറിവ്. അതുകൊണ്ട് തന്നെ ഈ വിമാനത്താവളങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ പൂര്‍ണ്ണ നിരീക്ഷണത്തിലാക്കും.

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിപുലമായ സൗഹൃദമാണ് സ്വപ്നയ്ക്കുള്ളത്. കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന സമയത്താണ് ഈ സൗഹൃദങ്ങള്‍ ബലപ്പെട്ടത്. ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനുവേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണം. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറുമായുള്ള കൂടിക്കാഴ്ചകള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ട്. ആരോപണവിധേയരായവരെ ചോദ്യംചെയ്യുന്നതിനുമുമ്പ് തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കുകയാണ് ലക്ഷ്യം.

എയര്‍ഇന്ത്യാ സാറ്റ്‌സില്‍ ജോലിചെയ്ത സമയത്ത് സ്വപ്നയ്ക്ക് ഒപ്പമുണ്ടായിരുന്നവരെയും അന്വേഷണസംഘം സമീപിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് സ്വപ്ന മേലുദ്യോഗസ്ഥന്റെ പേരില്‍ വ്യാജപരാതി നല്‍കിയത്. സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്ക് പങ്കുണ്ടെന്നു പറഞ്ഞ് മുന്‍കാല സഹപ്രവര്‍ത്തക മെറിന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ പുതിയ വീട് നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്തവരില്‍നിന്നും വിവരം ശേഖരിച്ചു. നഗരസഭയില്‍നിന്നും രജിസ്‌ട്രേഷന്‍ വകുപ്പില്‍നിന്നുള്ള വിവരങ്ങളും എടുത്തു. സ്വര്‍ണക്കടത്തിലെ പങ്കാളികള്‍, സാമ്പത്തിക നിക്ഷേപങ്ങള്‍ എന്നിവയാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഒരുമിച്ചിരുത്തിയുള്ള വിശദമായ ചോദ്യം ചെയ്യല്‍ എന്‍ഐഎ തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. എന്‍.ഐ.എ അന്വേഷണ ഉദ്യോഗസ്ഥന്‍ സി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് എന്‍.ഐ.എ നീങ്ങുക.

ബാഗേജിലൊളിപ്പിച്ച സ്വര്‍ണം കടത്താന്‍ വ്യാജ രേഖ ഉണ്ടാക്കിയ കാര്യങ്ങളിലടക്കം കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ശേഖരിക്കേണ്ടതുണ്ട്. ഇതിലുപയോഗിച്ചിരിക്കുന്ന എംബസിയുടെ എംബ്ലവും സീലും വ്യാജമാണെന്നാണ് എന്‍.ഐ.എയുടെ പ്രഥമിക വിലയിരുത്തല്‍. സുരക്ഷിതമായി ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്നും എന്‍.ഐ.എ വിലയിരുത്തുന്നു. വ്യാജ രേഖ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലൂടെ കണ്ടെത്തുകയാണ് എന്‍.ഐ.എ സംഘത്തിന്റെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category