1 GBP = 98.20 INR                       

BREAKING NEWS

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരില്‍ അജ്ഞാതര്‍ക്കോ വ്യാജവിലാസം ഉപയോഗിച്ചോ സാധനങ്ങള്‍ അയയ്ക്കാനാവില്ല; അയയ്ക്കുന്ന ആളിന്റെ കൃത്യമായ മേല്‍വിലാസവും തിരിച്ചറിയല്‍ രേഖകളും അത്യാവശ്യം; എന്‍ ഐ എ നോട്ടമിടുന്നത് ദുബായിലെ ഫൈസിയെന്ന ഫൈസല്‍ ഫരീദിനെ തന്നെ; കാര്‍ റേസിങ് ഹരമാക്കിയ തൃശൂരുകാരനെതിരെ ജാമ്യമില്ലാ വാറണ്ട് വരും; പിടികൂടാന്‍ ഇന്റര്‍പോളും; സ്വര്‍ണം കയറ്റി അയച്ച ആളിനെ കിട്ടിയാല്‍ ചിത്രവും വ്യക്തമാകും; സ്വപ്നാ സുരേഷിന് പിന്നാലെ മറ്റൊരു വമ്പനും അഴിക്കുള്ളിലാകും

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണ കടത്ത് കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസല്‍ ഫരീദ് എന്നു തിരുത്തണമെന്ന് കോടതിയോട് എന്‍ഐഎ ആവശ്യപ്പെടുമ്പോള്‍ ചിത്രം വ്യക്തമാവുകായാണ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശിയാണു പ്രതി. അന്വേഷിക്കുന്നത് ഫൈസല്‍ ഫരീദിനെ തന്നെയാണെന്നും പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്നും കസ്റ്റംസും അറിയിച്ചു. കൊച്ചി സ്വദേശി 'ഫാസില്‍ ഫരീദ്' എന്നാണു കേസിന്റെ ആദ്യ റിപ്പോര്‍ട്ടുകളില്‍ കസ്റ്റംസും എന്‍ഐഎയും രേഖപ്പെടുത്തിയിരുന്നത്. എഫ് ഐ ആറില്‍ പേരു തെറ്റിയതോടെ മാധ്യമങ്ങളെ വെല്ലുവിളിച്ച് ഫൈസല്‍ എത്തിയിരുന്നു. ഇതിനിടെയാണ് എന്‍ ഐ നിലപാട് വ്യക്തമാക്കിയത്.

പ്രതികള്‍ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തെന്നും എന്‍ഐഎ അറിയിച്ചു. സ്വര്‍ണം നേരിട്ട് ആഭരണ നിര്‍മ്മാണത്തിനല്ല, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മൂന്നാം പ്രതി ഫൈസല്‍ ഫരീദാണു വ്യാജമുദ്ര നിര്‍മ്മിച്ചത്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ഇപ്പോഴത്തെ 30 കിലോഗ്രാമിനു പുറമേ മുന്‍പു 2 തവണ 9, 18 കിലോ വീതം കടത്തിയെന്നും പറഞ്ഞു. വലിയ ഗൂഢാലോചന തെളിയാന്‍ ഫൈസലിനെ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട്. ഇതിന് എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടും. കസ്റ്റംസ് കോടതിയില്‍ നല്‍കിയ രേഖകളില്‍ പരാമര്‍ശിച്ചിരുന്ന ഷാര്‍ജയിലെ അല്‍ സത്താര്‍ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയും ഫൈസല്‍ ഫരീദ് എന്ന ആള്‍ അവിടെയില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കാര്യങ്ങള്‍ പരിശോധിച്ചാണ് എന്‍ ഐ എ വ്യക്തത വരുത്തുന്നത്.

ഈ കടയുടെ പേരിലുള്ള ഇന്‍വോയ്സാണ് വിമാനത്താവളത്തില്‍ സാധനങ്ങള്‍ എത്തിച്ചത് എന്നാണ് കസ്റ്റംസ് രേഖകളില്‍.മലയാളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില്‍ ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വില്‍ക്കുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരില്‍ അജ്ഞാതര്‍ക്കോ വ്യാജവിലാസം ഉപയോഗിച്ചോ സാധനങ്ങള്‍ അയയ്ക്കാനാവില്ല. അയയ്ക്കുന്ന ആളിന്റെ കൃത്യമായ മേല്‍വിലാസവും തിരിച്ചറിയല്‍ രേഖകളും അത്യാവശ്യമാണ്. ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണു സാധാരണ ഇത്തരം ബാഗുകള്‍ അയയ്ക്കുക. കാര്‍ഗോ കമ്പനികള്‍ വഴിയാണെങ്കില്‍ അവര്‍ക്കും ഇത് ഉറപ്പുവരുത്താന്‍ ബാധ്യതയുണ്ട്. ഈ നിഗമനങ്ങളാണ് ഫൈസല്‍ ഫരീദിന് വിനയാകുന്നത്. ഫൈസലിന്റെ ചിത്രം മംഗളം പുറത്തു വിട്ടു. പിന്നാലെ മറുനാടനും നല്‍കി. ഇതോടെ എല്ലാ മാധ്യമങ്ങളും ചിത്രങ്ങളുമായി എത്തി. ഇതിനിടെയാണ് തനിക്ക് പങ്കില്ലെന്ന് ഫൈസല്‍ വിശദീകരണവുമായി എത്തിയത്.

പ്രചരിച്ച ചിത്രത്തിലെ ആളല്ല, നയതന്ത്ര പാഴ്സലിനൊപ്പമുള്ള ബില്ലില്‍ പറയുന്ന കടയില്‍ ആ പേരില്‍ ജീവനക്കാരനുമില്ല എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. ഇതാണ് എന്‍ ഐ എ നിഷേഗിക്കുന്നത്. കേസിലെ പ്രതി താനല്ലെന്നു പറഞ്ഞു മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദിന്റെ ദുബായിലെ മേല്‍വിലാസവും ഫോണ്‍ നമ്പരും തന്നെയാണ് പാഴ്സല്‍ രേഖകളില്‍. ഇതോടെയാണ് എന്‍ ഐ എ നിലപാട് വ്യക്തമാക്കുന്നത്. അല്‍ റാഷിദിയയില്‍ അഞ്ചാം നമ്പര്‍ വില്ല എന്നാണു വിലാസത്തില്‍. റാഷിദിയയിലാണു കുടുംബത്തോടൊപ്പം ഫൈസല്‍ താമസിക്കുന്നത്. സുഹൃത്തിന്റെ ഫോണില്‍ വിളിച്ച് ഫൈസലിന്റെ മൊഴിയെടുത്തതായി കൊച്ചി കസ്റ്റംസ് വെളിപ്പെടുത്തിയിരുന്നു. സുഹൃത്തിനെ കസ്റ്റംസ് അധികൃതര്‍ വിളിച്ചിരുന്നെന്ന് സമ്മതിച്ചെങ്കിലും താന്‍ ആരുമായും സംസാരിച്ചില്ലെന്നാണു ഫൈസല്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇന്നലെ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായില്ല.

അതിനിടെ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ എന്‍.ഐ.എ. അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അനുമതിയാകുന്നതോടെ ഇയാളെ രാജ്യത്ത് എവിടെവച്ചും അറസ്റ്റ് ചെയ്യാന്‍ സാഹചര്യമൊരുങ്ങും. കസ്റ്റംസ് എഫ്.ഐ.ആര്‍. തയാറാക്കിയപ്പോള്‍ ഫാസില്‍ ഫരീദ്, റെസിഡന്റ് ഓഫ് എറണാകുളം എന്നാണു നല്‍കിയിരുന്നത്. ഈ തെറ്റ് എന്‍.ഐ.എയുടെ എഫ്.ഐ.ആറിലും ആവര്‍ത്തിച്ചു. ഇതു തിരുത്തി ഫൈസല്‍ ഫരീദ്, പുത്തന്‍പള്ളി, കയ്പമംഗലം എന്നു മാറ്റാനാണ് പുതുതായി അപേക്ഷ സമര്‍പ്പിച്ചത്. എഫ്.ഐ.ആറിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് അജ്ഞാതനായി തുടരുന്നതിനിടെ മംഗളമാണ് ആദ്യമായി ഫൈസലിന്റെ ചിത്രം പുറത്തു വന്നത്.

എന്നാല്‍ തന്റെ പേര് ഫൈസല്‍ ഫാരിദ് എന്നാണെന്നും എന്‍.ഐ.എ. പ്രതിചേര്‍ത്ത 'ഫാസില്‍ ഫരീദ്' താനല്ലെന്നും ഇയാള്‍ ദുബായില്‍വച്ചു ചില മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചു. സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, വാര്‍ത്ത ശരിവയ്ക്കുന്നതാണ് എന്‍.ഐ.എ. നടപടി. കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലെ വ്യക്തിതന്നെയാണ് ഫൈസല്‍ ഫരീദെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരും ശരിവയ്ക്കുന്നു.

ഫൈസല്‍ ഫരീദ് ദുബായില്‍ അറിയപ്പെടുന്നത് ഫൈസിയെന്നാണ്. കാര്‍ റേസിങ് ഉള്‍പ്പെടെ ഹരമായ, സിനിമക്കാരും യുഎഇ സ്വദേശികളുമായും അടുപ്പമുള്ള യുവ ബിസിനസുകാരന്‍. പിതാവ് ഫരീദിനും ഇവിടെ ജോലിയായിരുന്നതിനാല്‍ ചെറുപ്പം മുതലേ ദുബായിലായിരുന്നു. ദുബായ് ഖിസൈസില്‍ 'ഗോ ജിം' എന്ന ജിംനേഷ്യവും 'ഫൈവ് സി മോട്ടര്‍ സ്‌പോര്‍ട്‌സ്' എന്ന ആഡംബര വാഹന വര്‍ക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങളുമുണ്ട് .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category