1 GBP = 98.20 INR                       

BREAKING NEWS

ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് എന്‍ഐഎ; കൊച്ചിയിലേക്ക് വിളിച്ചു വരുത്തുക കസ്റ്റംസ്; മൊഴികളില്‍ വൈരുദ്ധ്യം കണ്ടാല്‍ സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപ് നായര്‍ക്കും ഒപ്പം ഇരുത്തി മൊഴിയെടുക്കും; സെക്രട്ടറിയേറ്റിന് പിറകിലെ ഫ്ളാറ്റില്‍ നിറയുന്നത് വന്‍ ദുരൂഹത; ശിവശങ്കറിനും സ്വപ്നയുടെ ഭര്‍ത്താവിനും ഇവിടെ ഫ്ളാറ്റുണ്ടെന്ന് സംശയം; കേരളത്തെ ഭരിച്ച മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറി ഊരാക്കുടുക്കില്‍; അഭിഭാഷക കുടുംബവും സംശയ നിഴലില്‍

Britishmalayali
kz´wteJI³

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനം. കസ്റ്റംസും ചോദ്യം ചെയ്യലിന്റെ ഭാഗമാകും. ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. മൊഴികളില്‍ വൈരുദ്ധ്യം വന്നാല്‍ സ്വപ്നാ ജോര്‍ജിനും സരിത്തിനും സന്ദീപ് നായര്‍ക്കും ഒപ്പമിരുത്തി ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസില്‍ ഗൂഢാലോചന നടന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം മുറുകകയാണ്. എം.ശിവശങ്കറിന് ഫ്ളാറ്റുള്ള അതേ സമുച്ചയത്തില്‍ സ്വപ്നയുടെ ഭര്‍ത്താവിനും ഫ്ളാറ്റുണ്ടെന്ന് സംശയിക്കുന്നുണ്ട്. ജൂണ്‍ അവസാനം വാടകയ്ക്കെടുത്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ലോ അക്കാദമിക്ക് കീഴിലെ ഫ്ളാറ്റാണ് ഇത്.

സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയിലായി. പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തും. കസ്റ്റഡിയില്‍ വിട്ട സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത് മഹാരാഷ്ട്ര വരെ യാത്രാനുമതിയുള്ള തമിഴ്നാട് പാസുമായി. കാര്‍ സ്വന്തം പേരിലാണെങ്കിലും സ്വപ്ന പാസെടുത്തത് മറ്റൊരു പേരിലാണ്. സ്വര്‍ണം പിടിച്ച ജൂലൈ അഞ്ചിനു തന്നെ സ്വപ്നയും സംഘവും നഗരം വിട്ടതായും അന്വേഷണത്തില്‍ വ്യക്തമായി. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞായിരുന്നു രാത്രിയാത്ര. ഇതെല്ലാം ശിവശങ്കര്‍ പറഞ്ഞാണോ എന്ന സംശയം എന്‍ ഐ എയ്ക്കുണ്ട്.

ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നുവെന്ന സൂചനയുമുണ്ട്. ജൂണ്‍ അവസാനത്തോടെ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഫ്‌ളാറ്റിന്റെ വാടക രജിസ്റ്റര്‍ കസ്റ്റഡിയില്‍ എടുത്ത കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ശിവശങ്കറുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ കസ്റ്റംസ് പരിശോധന നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസില്‍ തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷക കുടുംബത്തിന്റെ പങ്ക് അന്വേഷിക്കുന്നുവെന്ന സൂചനകള്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന കുടുംബമാണിത്.

ഈ കുടുംബത്തിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജൂണ്‍ 30, ജൂലൈ 1 തീയതികളില്‍ കൊല്ലത്തെ പള്ളിമുക്ക്, കണ്ണനല്ലൂര്‍ മേഖലകളിലെ സ്വര്‍ണ്ണക്കടകളില്‍ എത്തിയതായി വ്യക്തമായിട്ടുണ്ട്. എസ് ഡി പി ഐ യുടെ ശക്തികേന്ദ്രങ്ങളായ ഇവിടുത്തെ സ്വര്‍ണ്ണക്കടകളിലെ കച്ചവടത്തെകുറിച്ച് ദുരൂഹത ഉണ്ട്. സ്ത്രീയോടപ്പമായിരുന്നു അഭിഭാഷകന്‍ ഇവിടെ എത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാപിതാവും അഭിഭാഷകര്‍ എന്ന നിലയിലല്ലാതെ തന്നെ പ്രശസ്തരാണ്. അതിനിടെയാണ് ഫ്ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നത്. ഇതോടെ ഫ്ളാറ്റാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്ന സൂചനയാണ് പുറത്തു വരുന്നത്. സ്വപ്നയ്ക്ക് അമ്പലമുക്കില്‍ ഫ്ളാറ്റുണ്ട് പിന്നെ എന്തിനാണ് സ്വപ്നയുടെ ഭര്‍ത്താവ് സെക്രട്ടറിയേറ്റിന് അടുത്ത് ഫ്ളാറ്റ് എടുത്തതെന്നാണ് ഉയരുന്ന ചോദ്യം.

അതിനിടെ ഈ വിഷയം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിഷയമാകുന്നുണ്ട്. ശിവശങ്കറിന്റെ ഫ്ളാറ്റും 1 ജയശങ്കറിന്റെ ഭാര്യയും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കറിന് സെക്രട്ടറിയറ്റിന് സമീപമുള്ള ഫ്ളാറ്റിന്റെ അതേ സമുച്ചയത്തില്‍ സ്വപ്ന സുരേഷിനും ഫ്ളാറ്റ്.... സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറിന്റെ പേരിലാണ് ഈ ഫ്ളാറ്റ് വാടകക്കെടുത്തത്...... പിടിക്കപ്പെടുന്നതിന് മുമ്പുവരെ അവിടെ താമസമുണ്ടായിരുന്നു..... ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റംസ് കൊണ്ടുപോയി...... ശിവശങ്കറിന് സ്വപ്നയുമായി 'എന്തോ ' ബന്ധമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോ ..?-എന്ന ചോദ്യം ഫെയ്സ് ബുക്കിലൂടെ ജ്യോതികുമാര്‍ ചാമക്കാലയാണ് ഉയര്‍ത്തുന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച അന്വേഷണം ദേശീയ സുരക്ഷാ ഏജന്‍സി തുടങ്ങി. നയതന്ത്ര ബാഗില്‍ വന്ന സ്വര്‍ണം വിട്ടു കൊടുക്കാന്‍ എം ശിവശങ്കരന്‍ മൂന്ന് തവണ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചെന്നാണ് സൂചന. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ സെക്രട്ടറിയേറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഫോണ്‍ വിളിയില്‍ പങ്കാളിയായി എന്നു സൂചനയുണ്ട്. അങ്ങനെ എങ്കില്‍ ഈ കേസ് അന്വേഷണത്തിന് പുതിയ തലം വരും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്വേഷണം എത്തുമെന്നും ഉറപ്പാണ്. ഇക്കാര്യം കേരളാ പൊലീസിനും വ്യക്തമായി കഴിഞ്ഞു.

കസ്റ്റംസിനെ വിളിച്ച ശിവശങ്കരന്‍ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ആദ്യ കോളില്‍ ശിവശങ്കരന്‍ മൂന്നര മിനിറ്റോളം സംസാരിച്ചു. തന്റെ ഉന്നതപദവി ദുരുപയോഗം ചെയ്തതിന്റെയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെയും ഡിജിറ്റല്‍ തെളിവായി ഇത് കസ്റ്റംസിന്റെ കൈയിലുണ്ട്. ഫോണ്‍കോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. യുഎപിഎ നിയമം ചുമത്തിയാകും അറസ്റ്റ്. കസ്റ്റംസ് ശേഖരിച്ച തെളിവുകളും എന്‍ഐഎ വിശദമായി പരിശോധിക്കുന്നുണ്ട്.

സ്വപ്നക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. ശിവശങ്കരനുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളില്‍ കസ്റ്റംസ് പരിശോധന തുടരുകയാണ്. ശിവശങ്കര്‍ താമസിച്ച ഫ്ളാറ്റിന്റെ പരിസരമുള്‍പ്പെടെ തലസ്ഥാന നഗരത്തില്‍ ഇരുപതിടങ്ങളില്‍ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇതിലെല്ലാം പല നിര്‍ണ്ണായക വിവരങ്ങളുണ്ട്. ഇതിനെല്ലാം ശിവശങ്കര്‍ മറുപടി നല്‍കേണ്ടി വരും.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം, ഗൂഢാലോചന, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കല്‍ എന്നിങ്ങനെ യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകള്‍ ശിവശങ്കറിനു കെണിയാകും. അറസ്റ്റിലായാല്‍ ജാമ്യവും കിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ ഉന്നതന്റെ പേര് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞാല്‍ അത് കേസിന് പുതിയ തലം നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category