1 GBP = 98.20 INR                       

BREAKING NEWS

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ റമീസിന്റെ മൂന്ന് കൂട്ടാളികള്‍ പിടിയില്‍; മൂവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടു പേരും മുമ്പും സ്വര്‍ണ്ണക്കടത്തില്‍ പ്രതികള്‍ ആയവര്‍; ജലാലിനെതിരെ തിരുവനന്തപുരം, ഡല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍; ഇതുവരെ പിടികൂടാന്‍ സാധിക്കാത്ത പ്രതിയെ പൊക്കി; കസ്റ്റംസ് കണ്ടെത്തിയത് സ്വപ്നയും സന്ദീപും സരിത്തും ചേര്‍ന്ന് രാജ്യത്തേക്ക് എത്തിച്ചത് നാല്‍പത് കോടിയുടെ സ്വര്‍ണ്ണമെന്ന് കസ്റ്റംസ്

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവര്‍. തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്.

രാജ്യാന്തരബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവില്‍ കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണം പോകുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്. തിരുവനന്തപുരം, ഡല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജലീലിന് എതിരെയുണ്ട്. ഇതുവരെ കസ്റ്റംസിനോ ഡി.ആര്‍.ഐയ്‌ക്കോ ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.

സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേര്‍ന്ന് രാജ്യത്തേക്ക് എത്തിച്ച നാല്‍പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് മുമ്പും സമാനകേസില്‍ പിടിയിലായ വ്യക്തിയാണ്. 2015ല്‍ കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയപ്പോഴാണ് കസ്റ്റംസിന്റെ പിടിയിലായത്. 17.5 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലായിരുന്നു അറസ്റ്റിലായത്. അന്നും വെട്ടത്തൂരിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

റമീസ് രാഷ്ട്രീയ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി വിവരമുണ്ട്. പലപ്പോഴും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവെന്നാണ് ആക്ഷേപം. പ്ലസ് ടു തോറ്റ ശേഷം പഠനം നിര്‍ത്തി. പിന്നീട് വിദേശത്തേക്ക് പോയ റമീസ് വൈകാതെ തിരിച്ചെത്തി നാട്ടില്‍ സ്ഥിരതാമസമായി. പിന്നീടും ഇടക്കിടെ ഗള്‍ഫില്‍ പോയിവരുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2015ല്‍ കേസ് വന്നതോടെ ഇയാളുടെ പേരിലുള്ള തോക്കിന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റമീസ് സാമ്പത്തിക സഹായം നല്‍കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കസ്റ്റംസ് പിടിയിലായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസ് സ്വര്‍ണക്കടത്ത് റാക്കറ്റിലെ പ്രധാന ഏജന്റാണ്. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം തമിഴ്നാട്ടിലേക്ക് എത്തിച്ച് പണം വാങ്ങി നല്‍കുന്നത് റമീസാണ്. റമീസിന്റെ അറസ്റ്റ് കേസിലെ പ്രധാന വഴിത്തിരിവാകും. ആര്‍ക്കൊക്കെ സ്വര്‍ണം കൈമാറിയിട്ടുണ്ടെന്ന് റമീസില്‍നിന്ന് അറിയാനാവുമെന്നാണ് അന്വേഷകസംഘത്തിന്റെ പ്രതീക്ഷ.

ഇയാളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി കസ്റ്റംസ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. സ്വപ്നയുടെയും സന്ദീപ് നായരുടെയും അറസ്റ്റ് വാര്‍ത്തകള്‍ക്കിടെയാണ് അതീവ രഹസ്യമായി കസ്റ്റംസ് അധികൃതര്‍ മലപ്പുറത്തുനിന്ന് റമീസിനെ പിടികൂടിയത്. കേരളത്തിലേക്ക് സ്വര്‍ണംകടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്തബന്ധമാണ് ഉള്ളതെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവില്‍ കഴിയവേ സ്വപ്ന, റമീസിനെ ഫോണില്‍ വിളിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. റമീസില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ആളുടെ വിവരങ്ങള്‍ കസ്റ്റംസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category