1 GBP = 98.20 INR                       

BREAKING NEWS

എല്ലാ ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അജിത് ഡോവല്‍; നിരീക്ഷണം നടത്തുന്നത് ആഭ്യന്തര വകുപ്പിലെ അമിത് ഷായുടെ അതിവിശ്വസ്തര്‍; ലക്ഷ്യം കൊടുവള്ളി മാഫിയയുടെ വേരറുക്കല്‍ എന്ന് വ്യക്തമാക്കി എന്‍ഐഎ നീക്കങ്ങള്‍; സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യുക ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചും; നയതന്ത്ര ബാഗിന്റെ മറവിലെ സ്വര്‍ണ്ണ കടത്തില്‍ കേന്ദ്രത്തിന്റേത് സജീവമായ ഇടപെടല്‍; ശിവശങ്കറും ടീമും നേരിടുന്നത് വമ്പന്‍ വെല്ലുവിളി

Britishmalayali
kz´wteJI³

 

കൊച്ചി: സ്വപ്നാ സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിരീക്ഷിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അന്വേഷണ പുരോഗതി എല്ലാ ദിവസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. ഡോവലിനാണ് മേല്‍നോട്ട ചുമതല. മുന്‍ റോ ഉദ്യോഗസ്ഥനായ ഡോവല്‍ വേണ്ട നിര്‍ദ്ദേശങ്ങളും എന്‍ ഐ എയ്ക്ക് കൊടുക്കുന്നുണ്ട്. താഴെ തട്ടില്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കാനാണ് ഇത്.

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി കൂടിയായ ഐഎഎസുകാരന്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അതു വേണ്ടെന്ന് ഡോവല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്വപ്നാ സുരേഷിന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയ ശേഷം ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടത് എന്‍ ഐ എ ആണെന്ന് ഡോവല്‍ നിലപാട് എടുത്തു. രണ്ട് ദിവസം മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുണ്ടാകില്ലെന്നും സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമേ ശിവശങ്കറിനെ എന്‍ ഐ എ ചോദ്യ ചെയ്യൂവെന്നും മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് സമാനമായി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍ ഐ എ സംഘം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ഡോവലും ആഭ്യന്തര വകുപ്പിലെ അമിത് ഷായുടെ അതിവിശ്വസ്തരുമാണ് കേസിന്റെ നിരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

സ്വര്‍ണ്ണ കടത്തില്‍ എന്‍ ഐ എ എത്താന്‍ കാരണവും ഡോവലാണ്. സിബിഐയെ കേസ് ഏല്‍പ്പിച്ചാല്‍ അന്വേഷണത്തില്‍ പ്രത്യക്ഷ ഇടപെടലിന് കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കാനും പരിമതികളുണ്ട്. സിബിഐ എന്നത് സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ്. അതുകൊണ്ടാണ് സ്വര്‍ണ്ണ കടത്തില്‍ അന്വേഷണത്തിന് എന്‍ഐഎ എത്തിയത്. ഇതോടെ കേന്ദ്ര സര്‍ക്കാരിന് കേസിനെ നിരീക്ഷിക്കാന്‍ കഴിയുന്ന സ്ഥിതി വന്നു. സ്വര്‍ണ്ണ കടത്തിലെ കൊടുവള്ളി മാഫിയയെ തകര്‍ക്കുകയാണ് ലക്ഷ്യം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് കേന്ദ്രീകരിച്ചുള്ള കള്ളപ്പണത്തേയും അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരും. കേസ് എത്രത്തോളം ഗൗരവമായി കേന്ദ്രം എടുക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഡോവലിന്റെ ഇടപെടല്‍.

വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് എന്‍ഐഎ അന്വേഷണം. കടത്ത് പിടികൂടിയതിന്റെ രണ്ടാമത്തെ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലോടെയാണു എല്ലാം മാറിയത്. കേരളവുമായി ബന്ധപ്പെട്ട പ്രധാന സ്വര്‍ണകടത്തു കേസുകളുടെ ഫയല്‍ വിളിപ്പിച്ച ആഭ്യന്തര മന്ത്രാലയം അതിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ചു ഉയര്‍ന്ന ആരോപണങ്ങളും പരിശോധിച്ചു. സംഘടിത സ്വര്‍ണക്കടത്ത് ഉണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ വിശദീകരിച്ചു.

ധന, വിദേശകാര്യ മന്ത്രിമാരും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത, ആറിന് വൈകിട്ടു നടന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ 7ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസുമായി വിഷയം ചര്‍ച്ചചെയ്തു. ഡോവലിന്റെ അഭിപ്രായം കൂടി തേടി തീരുമാനം മോദി എടുത്തു. ദേശീയ സുരക്ഷാ നിയമം ചാര്‍ത്തിയാല്‍ പ്രതികളാരും പുറത്തിറങ്ങില്ല. ഇത് അന്വേഷണത്തിന് തുണയാകുമെന്നും വിലയിരുത്തി. സ്വപ്നാ സുരേഷിനെ പിടികൂടിയതും ഐബിയായിരുന്നു. എത്രയും വേഗം സ്വപ്നാ സുരേഷിനെ പിടികൂടണമെന്ന നിര്‍ദ്ദേശം നല്‍കിയതും ഡോവലായിരുന്നു.

പ്രധാനമായും കേരളത്തിലെ 3 വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു 10 വര്‍ഷത്തിനിടെയുണ്ടായ സ്വര്‍ണക്കടത്തു കേസുകളുടെ വിവരം കസ്റ്റംസ്, ഡിആര്‍ഐ ഏജന്‍സികള്‍ ഡോവലിന് നല്‍കിയിട്ടുണ്ട്. ഇത് അമിത് ഷായും പരിശോധിച്ചു. ഇതിന് ശേഷമാണ് മേല്‍നോട്ട ചുമതല ഡോവലിനെ ഏല്‍പ്പിക്കുന്നത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച തീവ്രവാദ കേസുകളുടെ ഫയലുകളും വിളിപ്പിച്ചിട്ടുണ്ട്. ഈ കേസുകള്‍ക്കുള്ള ഫണ്ട് എത്തിയത് സ്വര്‍ണ്ണ കടത്തിലൂടെയാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ഇന്റലിജന്‍സ്, റോ എന്നീ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വ്യക്തമായ സൂചനകള്‍ കൂടി കണക്കിലെടുത്താണ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയത്.

എന്‍ഐഎ മേധാവി മുഖേനയാണു ഡോവലിന്റെ അന്വേഷണത്തിന്റെ വിലയിരുത്തല്‍. എല്ലാം അമിത് ഷായേയും അറിയിക്കും. കേസിലെ പ്രധാനപ്രതികളെന്നു സംശയിക്കുന്നവര്‍ പിടിയിലായതോടെ എന്‍ഫോഴ്സ്മെന്റ് വിഭാഗവും അടുത്തദിവസം അന്വേഷണം ആരംഭിക്കും. കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേകകോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

പ്രതികള്‍ കടത്തിയിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ. കോടതിയില്‍ ബോധിപ്പിച്ചു. ഇന്ത്യയും യു.എ.ഇയുമായുള്ള നയതന്ത്രബന്ധത്തെത്തന്നെ ബാധിക്കുന്നതാണു സംഭവം. കേസില്‍ വന്‍ഗൂഢാലോചന നടന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും എന്‍.ഐ.എ. ചൂണ്ടിക്കാട്ടി. കസ്റ്റഡി കാലാവധിയില്‍ പ്രതികള്‍ക്ക് അഭിഭാഷകരുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതിയില്‍ തിരികെ ഹാജരാക്കുമ്പോള്‍, പ്രതികളുടെ മാനസിക-ശാരീരികാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. തുടര്‍ച്ചയായി മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യരുത്. മൂന്നുമണിക്കൂറിനുശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. കസ്റ്റഡി സംബന്ധിച്ച സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
 


പ്രതികളെ ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ മൂന്നാംപ്രതിയുടെ ശരിയായ വിലാസം രേഖപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈപ്പമംഗലം, പുത്തന്‍പള്ളി സ്വദേശി ഫൈസല്‍ എന്നാണു തിരുത്ത്. യു.എ.ഇയില്‍നിന്നു സ്വര്‍ണം അയയ്ക്കുന്നതിലെ പ്രധാനി ഫൈസലാണെന്നും എന്‍.ഐ.എ. ബോധിപ്പിച്ചു. നെഞ്ചുവേദനയും വിറയലും അനുഭവപ്പെടുന്നുണ്ടെന്നു സ്വപ്ന അറിയിച്ചതിനേത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു കോടതി നിര്‍ദ്ദേശം നല്‍കി. 21-നു രാവിലെ 11-നു പ്രതികളെ കോടതിയില്‍ ഹാജരാക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category