1 GBP = 98.20 INR                       

BREAKING NEWS

ചൈനീസ് തന്ത്രങ്ങള്‍ക്ക് ഇനി അതേ നാണയത്തില്‍ മറുപടി! ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കനിര്‍മ്മാണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിര്‍മ്മിക്കുന്നത് ആദ്യമായിട്ട്; ചൈന അതിര്‍ത്തിക്ക് സമീപത്തായുള്ള തുരങ്ക നിര്‍മ്മാണത്തിന്റെ ലക്ഷ്യം സൈനിക സാമഗ്രികളും യുദ്ധോപകരണങ്ങളും അവശ്യഘട്ടത്തില്‍ അതിവേഗം എത്തിക്കാന്‍ ലക്ഷ്യമിട്ട്; 14.85 കിലോമീറ്റര്‍ നീളമുള്ള തുരങ്ക നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലഡാക്കിലെ ചൈനീസ് അധിനിവേശത്തോടെ ഇന്ത്യ രണ്ടും കല്‍പ്പിച്ചുള്ള തീരുമാനത്തിലാണ്. ഇനി ചൈനയോട് ഒരിഞ്ച് മുന്നോട്ടു പോകേണ്ട എന്നാണ് ഇന്ത്യന്‍ സമീപനം. അതുകൊണ്ട് തന്നെ അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ ഇന്ത്യ നടത്തുന്നത്. ഇതിന്റെ ഭാഗമായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണല്‍ റോഡ് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരിക്കയാണ്. ചൈനയെ നേരിട്ടു വെല്ലുവിളിക്കാന്‍ തന്നെയാണ് ഇതിലെ തീരുമാനം.

ആദ്യമായാണ് ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിര്‍മ്മിക്കുന്നത്. അസമിലെ ഗൊഹ്പുര്‍ നുമലിഗഡ് പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട നാലുവരി തുരങ്കം. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുരങ്കം ജിയാങ്‌സു പ്രവിശ്യയില്‍ തൈഹു കായലിനടിയില്‍ ചൈന നിര്‍മ്മിച്ച തുരങ്കത്തേക്കാള്‍ നീളമേറിയതാണ്. അസം-അരുണാചല്‍ പ്രദേശ് എന്നിവയെ തമ്മില്‍ വര്‍ഷം മുഴുവന്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഈ തുരങ്കം തന്ത്രപ്രധാന്യമുള്ളതാണ്. സൈനിക സാമഗ്രികള്‍, യുദ്ധോപകരണങ്ങള്‍ മുതലയാലവ എത്തിക്കുന്നതിന് ഇത് വളരെയധികം പ്രയോജനപ്പെടും.

14.85 കിലോമീറ്റര്‍ നീളമുള്ള തുരങ്ക നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. മൂന്നുഘട്ടങ്ങളായിട്ടായിരിക്കും നിര്‍മ്മാണം. തുരങ്കത്തിനുള്ളില്‍ വെള്ളം കയറാതിരിക്കുന്നതിന് വേണ്ടി വിവിധ സുരക്ഷാക്രമീകരണങ്ങള്‍ രൂപകല്പനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേഷന്‍ സംവിധാനം, അഗ്നിശമന സേവന സംവിധാനം, ഫുട്പാത്ത്, ഡ്രെയിനേജ് സംവിധാനം, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ തുരങ്കത്തിനുള്ളില്‍ ഉണ്ടായിരിക്കും.

ഇംഗ്ലീഷ് ചാനലിലേതിന് സമാനമായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ഒരു തുരങ്കം നിര്‍മ്മിക്കണമെന്ന് സൈന്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശത്രുസൈന്യം പാലങ്ങള്‍ ലക്ഷ്യമിട്ടേക്കാമെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം അവര്‍ മുന്നോട്ടുവെച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിറകേയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം സ്വീകരിച്ചിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.

അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനീസ് ആക്രമണത്തിന് എളുപ്പത്തില്‍ വിധേയമാകും. ഇത് മുന്നില്‍ കണ്ടാണ് തുരങ്ക പാത നിര്‍മ്മിക്കാനുള്ള ആലോചന തുടങ്ങിയത്. തുരങ്കത്തില്‍ കൂടി രഹസ്യമായി ഇന്ത്യാ ചൈന നിയന്ത്രണ രേഖയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കാന്‍ സാധിക്കും. അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് പ്രതിബന്ധമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. തുരങ്കം വരുന്നതോടെ പ്രതിസന്ധി വലിയൊരളവ് പരിഹരിക്കപ്പെടും.

അതിനിടെ ദക്ഷിണ ചൈനാക്കടലിന്റെ വിവിധ മേഖലകളില്‍ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്വാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും കടലില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിച്ച് ചൈന സൈനിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. നീണ്ട കാലമായി തര്‍ക്കത്തിലുള്ള സമുദ്ര മേഖലയുടെ അവകാശം സംബന്ധിച്ച് അടുത്ത വര്‍ഷങ്ങളിലാണ് തര്‍ക്കം രൂക്ഷമായത്. ദക്ഷിണ ചൈനാക്കടലിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ദ്വീപുകളില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച ചൈന ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദക്ഷിണ ചൈനാക്കടലിന്റെ സിംഹഭാഗത്തിന്റെയും അവകാശം തങ്ങള്‍ക്കാണെന്നാണ് വ്യക്തമാക്കുന്നത്. ഇവിടങ്ങളില്‍ ചൈനീസ് നാവികസേനയുടെ സാന്നിധ്യവുമുണ്ട്. മനുഷ്യവാസമില്ലാത്ത ദ്വീപുകളാണെങ്കിലും ഇതിനു ചുറ്റും ധാരാളം മത്സ്യസമ്പത്തുണ്ടെന്നതും അന്താരാഷ്ട്ര സമുദ്രപാതകള്‍ കടന്നുപോകുന്നുണ്ടെന്നതുമാണ് ദക്ഷിണ ചൈനാക്കടലില്‍ നോട്ടമിടാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ ചൈനയ്ക്ക് ഈ പ്രദേശത്തിനു മേല്‍ നിയമപരമായ അവകാശമൊന്നുമില്ലെന്നാണ് മൈക്ക് പോംപിയോ പ്രതികരിച്ചത്. വിയറ്റ്‌നാം, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളോടു ചേര്‍ന്നു കിടക്കുന്ന സമുദ്രഭാഗങ്ങളുടെ മേല്‍ ചൈന ആധിപത്യം സ്ഥാപിക്കുന്നതിനെയാണ് യുഎസ് എതിര്‍ക്കുന്നത്. മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചൈനയുടെ ഏതൊരു പ്രവൃത്തിയും അന്യായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ ചൈനാക്കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കാന്‍ ചൈനയെ ലോകം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ദക്ഷിണ ചൈനാക്കടല്‍ സംബന്ധിച്ച തര്‍ക്കത്തില്‍ യുഎസ് ഒരു രാജ്യത്തിന്റെ പകത്ഷം പിടിക്കുന്നത്. നാലു വര്‍ഷം മുന്‍പ് ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിഷയത്തില്‍ ചൈനയ്ക്കെതിരെ വിധി പുറപ്പെടുവച്ചിരുന്നെങ്കിലും മേഖലയിലെ സൈനിക നീക്കം ചൈന തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category