1 GBP = 98.20 INR                       

BREAKING NEWS

ഉത്തര്‍പ്രദേശില്‍ വികാസ് ദുബെയുടെ വസതിയില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തി; എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായി ഉള്ളത് 21 പേര്‍; വികാസ് ദുബെ അടക്കം ആറ് പേര്‍

Britishmalayali
kz´wteJI³

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാനേതാവായിരുന്ന വികാസ് ദുബെയുടെ വസതിയില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തെന്ന് പൊലീസ്. ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം കൊലപ്പെടുത്തിയ എട്ട് പൊലീസുകാരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകളാണ് കണ്ടെത്തിയതെന്നാണ് വിശദീകരണം.

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ 21 പ്രതികളാണ് ഉള്ളത്. ഇതില്‍ വികാസ് ദുബെ അടക്കമുള്ള ആറ് പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വികാസ് ദുബെയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തോക്കുകള്‍ പൊലീസുകാരുടേതാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് എഡിജിപി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.

വികാസ് ദുബെയുടെ വീട്ടിലേയ്ക്ക് റെയ്ഡിന് പോയ പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രാകൃതമായ നടപടിയാണുണ്ടായതെന്ന് കാന്‍പൂര്‍ പൊലീസ് എസ്പി.പറഞ്ഞു. കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും ദുബെയുടെ സഹായികളുടെ വെടിയേല്‍ക്കാതിരിക്കാന്‍ മൂത്രപ്പുരയിലേക്ക് ഓടിക്കയറിയ അഞ്ചുപൊലീസുകാരാണ് ആദ്യം കൊല്ലപ്പെട്ടത്. മുത്രപ്പുരയുടെ ചുറ്റിനും നിന്ന് വെടിവയ്ക്കുകയായിരുന്നു. എന്നാല്‍ പുറമേ നിന്ന് പൊലീസ് എത്താതിരുന്നതിനാല്‍ വെടിയേറ്റു വീണ് പൊലീസുകാരെ തുടര്‍ന്ന് വികാസ് ദുബെയും കൂട്ടരും വെട്ടിയും കുത്തിയും ദേഷ്യം തീര്‍ക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

വീട്ടിനകത്തേയ്ക്ക് കടന്ന ഡെപ്യൂട്ടീ സൂപ്രണ്ട് അടക്കമുള്ള മൂന്ന് പൊലീസുദ്യോഗസ്ഥരെ ദുബെ നേരിട്ടാണ് വധിച്ചതെന്ന് മുന്നേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതില്‍ ഡെപ്യൂട്ടീ സൂപ്രണ്ടിന് കോടാലികൊണ്ടും മാരകമായി മുറിവേറ്റിരുന്നു. മരണമടഞ്ഞ സര്‍ക്കിള്‍ ഓഫീസര്‍ക്ക് ഏറ്റ നാലു വെടിയുണ്ടകള്‍ വളരെ അടുത്തു നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category