1 GBP = 98.20 INR                       

BREAKING NEWS

സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല; ഉപമുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ പദവിയും നഷ്ടപ്പെട്ടതിന് പിന്നാലെ ഒറ്റവാക്കില്‍ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അധികാരവടംവലി പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതോടെ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി അശോക് ഗെലോട്ട്; സര്‍ക്കാരിന് ഭീഷണികളില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചേതന്‍ ഡുഡിയും; 17 എം.എല്‍,എ മാരുടെ പിന്തുണയോടെ സച്ചിന്റെ നീക്കം പുതിയ പാര്‍ട്ടിയോ ബിജെപിയോ; ആശങ്കയില്‍ രാജസ്ഥാന്‍ രാഷ്ട്രീയം

Britishmalayali
kz´wteJI³

ജയ്പൂര്‍: രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ പദവിയും നഷ്ടപ്പെട്ടതില്‍ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്. സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല എന്നാണ് പൈലറ്റ് പുറത്തായതിന് പിന്നാലെ ട്വീറ്റ് ചെയ്തത്.നിയമസഭാകക്ഷി യോഗത്തിലാണ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും അധ്യക്ഷ പദവിയില്‍നിന്നും ഒഴിവാക്കിയത്. പൈലറ്റിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.

അതേസമയം, രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കി ഗവര്‍ണറെ കാണുകയാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ജയ്പൂരിലെ രാജ്ഭവനിലെത്തിയാണ് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കാണുന്നത്.സര്‍ക്കാരിന് ഭീഷണികളൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ചേതന്‍ ഡുഡി അവകാശപ്പെടുന്നത്. സര്‍ക്കാരിനൊപ്പം 109 എംഎല്‍എമാരുണ്ടെന്നും കോണ്‍ഗ്രസ് ഇപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുയാണെന്നും ഡുഡി പറഞ്ഞു.

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അധികാരവടംവലി പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഉപമുഖമന്ത്രി സ്ഥാനത്തു നിന്നും നീക്കിയത് ഇന്ന് രാവിലെയാണ്. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.

രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു. സച്ചിനെതിരെ നടപടി വേണമെന്ന് നിയമസഭാ കക്ഷി യോഗം ആവശ്യപ്പെടുക ആയിരുന്നു എന്നാണ് സൂചന. അതേസമയം സച്ചിന്റെ ഇനിയുള്ള തീരുമാനം എന്താണെന്ന് വ്യക്തമായിട്ടില്ല. ബിജെപിയിലേക്ക് സച്ചിനെ നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സച്ചിന്‍ ബിജെപിയുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

നിരവധി തവണ അനുരജ്ഞന ചര്‍ച്ചക്കായി വിളിച്ചെങ്കിലും സഹകരിച്ചില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിളിച്ച രണ്ടാം നിയമകക്ഷി യോഗവും സച്ചിന്‍ ബഹിഷ്‌കരിച്ചിരുന്നു. തന്റെയൊപ്പമുള്ള 17 എംഎല്‍എമാരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് സച്ചിന്‍ പൈലറ്റ് പരോക്ഷമായി കോണ്‍ഗ്രസ് നേതൃത്വത്തോട് വിലപേശിയിരുന്നത്. മുഖ്യമന്ത്രിപദം ലഭിക്കുക എന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് സച്ചിന്‍ പൈലറ്റ് തയ്യാറല്ലെന്നാണ് നേതൃത്വത്തലോടെ വ്യക്തമാക്കിയത്. പ്രിയങ്കാ ഗാന്ധിയും ചിദംബരവും വിളിച്ചിട്ടും സച്ചിന്‍ പൈലറ്റ് വഴങ്ങിയുമില്ല.ിജെപി.

സച്ചിന്‍ പൈലറ്റുമായി ഒരു സമവായത്തിന് വേണ്ടിയാണ് രണ്ടാമതും കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ച് ചേര്‍ത്തത്. അര്‍ദ്ധരാത്രിയും കോണ്‍ഗ്രസ് ഉന്നതനേതൃത്വം സച്ചിന്‍ പൈലറ്റുമായി സംസാരിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞുതീര്‍ക്കാന്‍ വേണ്ടിയായിരുന്നു ഈ ചര്‍ച്ചകളെല്ലാം. ബിജെപിയുമായും സച്ചിന്‍ പൈലറ്റ് സജീവമായി സംസാരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ചില ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അത്തരത്തിലൊരു ഉറപ്പ് സച്ചിന്‍ പൈലറ്റില്‍ നിന്ന് ബിജെപിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 101 ആണ്. അത് ഇപ്പോഴും അശോക് ഗെലോട്ടിന്റെ പക്കലുണ്ട് എന്നാണ് സൂചന. 102 എംഎല്‍എമാര്‍ അശോക് ഗെലോട്ടിന്റെ ഒപ്പമുണ്ടെന്നാണ് വിവരം. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിലേക്ക് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളടക്കം 122 എംഎല്‍എമാരെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ 107 കോണ്‍ഗ്രസ് എംഎല്‍എമാരുണ്ട്. മറ്റുള്ളവരെല്ലാം സഖ്യകക്ഷികളാണ്. 13 സ്വതന്ത്രരുടെയും അഞ്ച് ചെറുപാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണയിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്.

സച്ചിന്‍ പൈലറ്റിനൊപ്പം 17 പേരെങ്കിലും പോയി എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പക്ഷത്ത് 90 കോണ്‍ഗ്രസ് എംഎല്‍എമാരും ഏഴ് സ്വതന്ത്രരും ചെറുപാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരും ഉണ്ട്. അങ്ങനെ അശോക് ഗെലോട്ടിന്റെ ഒപ്പം 102 എംഎല്‍എമാരാണ് ഇപ്പോഴുള്ളത്. സച്ചിന്‍ പൈലറ്റിനൊപ്പം രണ്ട് മന്ത്രിമാരും ഉണ്ടെന്നത് സര്‍ക്കാരിനെ ക്ഷീണിപ്പിക്കുന്നുണ്ട്. ഇന്നലെ രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് ''കുടുംബം'' എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരുടെ വീഡിയോ പങ്കുവച്ചത്.അതിനിടെ, ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയെന്ന ചെറുപാര്‍ട്ടി സ്വന്തം രണ്ട് എംഎല്‍എമാരെ ഭരണകക്ഷിയില്‍ നിന്ന് പിന്‍വലിച്ചു. സച്ചിന്‍ പൈലറ്റിനോ അശോക് ഗെലോട്ടിനോ പിന്തുണ നല്‍കരുത് എന്നാണ് പാര്‍ട്ടി നേതൃത്വം എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അവശ്യഘട്ടത്തില്‍ പക്ഷേ ഈ എംഎല്‍എമാരും ഗെലോട്ടിനൊപ്പം നില്‍ക്കുമെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category