1 GBP = 97.30 INR                       

BREAKING NEWS

ഹുവേ 5ജി കമ്പോണന്റുകള്‍ വാങ്ങുന്നത് ഡിസംബര്‍ 31 മുതല്‍ നിയമവിരുദ്ധമാക്കി ബ്രിട്ടന്‍; തിരിച്ചടിക്കുമെന്ന് ഭീഷണി ഉയര്‍ത്തി ചൈനയും; ബ്രിട്ടനും ചൈനയും വ്യാപാരയുദ്ധം തുടങ്ങി

Britishmalayali
kz´wteJI³

സാങ്കേതിക രംഗത്തെ ഭീമനായ ഹുവേ കമ്പനിയെ ബ്രിട്ടനിലെ 5 ജി നെറ്റ് വര്‍ക്കില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള ആദ്യപടി എന്ന നിലയില്‍ എടുത്ത, തെറ്റായ തീരുമാനത്തിനെതിരെ തിര്‍ച്ചടിക്കുമെന്ന് ചൈന ഭീഷണി മുഴക്കി. മറ്റ് രജ്യങ്ങള്‍ക്ക് സുതാര്യമായി വ്യാപാരം ചെയ്യുവാനുള്ള അന്തരീക്ഷം ബ്രിട്ടനിലുണ്ടോ എന്നത് സംശയകരമാണെന്നും ചൈന പറയുന്നു. ഹുവേയുടെ നിലവിലുള്ള 5 ജി സാങ്കേതികവിദ്യ 2027 ഓടെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഇല്ലാതെയാക്കും എന്ന കള്‍ച്ചറല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെന്‍ പ്രസ്താവിച്ചു. അടിസ്ഥാന സൗമര്യ വികസനത്തിന് ഹുവേയുടെ സഹായം തേടുമെന്ന ജനുവരിയില്‍ നടത്തിയ പ്രസ്താവനയില്‍ നിന്നുള്ള തിരിച്ചുപോക്കാണിത്.

ഹുവേയെ സംബന്ധിച്ച് തികച്ചും തെറ്റും അനുയോജ്യമല്ലാത്തതുമായ തീരുമാനം എന്നാണ് ഇതിനെ കുറിച്ച് ചൈനീസ് അംബാസിഡര്‍ ലിയു സിയാവൊമിംഗ് പറഞ്ഞത്. അഞ്ച് വര്‍ഷം മുന്‍പ് ഡേവിഡ് കാമറൂണ്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ശക്തിപ്പെടുത്തിയ ബന്ധം തകര്‍ച്ചയുടെ വക്കിലേക്ക് നീങ്ങുകയാണെന്നാണ് ചൈനയില്‍ നിന്നുള്ള സൂചനകള്‍ കാണിക്കുന്നത്. തീരുമാനം നിരാശാജനകമാണെന്ന് പറഞ്ഞ ഹുവേ, ബ്രിട്ടനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇത് നിരാശാജനകമായ ഒരു വാര്‍ത്തയാണെന്നും കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനില്‍ ഹുവേയുടെ ഭാവി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.

സര്‍ക്കാരിന്റെ പുതുക്കിയ നയം അനുസരിച്ച് ഈ വര്‍ഷം ഡിസംബറിന് ശേഷം ഒരു ടെലികോം കമ്പനിക്കും ഹുവേ 5ജി കമ്പോണന്റുകള്‍ വാങ്ങുവാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. മാത്രമല്ല, വരുന്ന ഏഴു വര്‍ഷം കൊണ്ട് വാവെയുടെ ഹാര്‍ഡ് വെയറുകളെല്ലാം ഈ നെറ്റ്വര്‍ക്കില്‍ നിന്നും ഘട്ടം ഘട്ടമായി നീക്കം ചെയ്യും. ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച ഈ നിര്‍ദ്ദേശം പക്ഷെ ബ്രിട്ടനില്‍ 5 ജി നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ രണ്ടു വര്‍ഷത്തെ കാലതാമസം വരുത്തും. ഹുവേ കമ്പനിയുടെ മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ ആഘാതം വിലയിരുത്തിയതിന് ശേഷമണ് എന്‍ എസ് സി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.

ദേശീയ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ഉള്ളതിനാല്‍ ഹുവേ കമ്പനിയുടെ സാങ്കേതിക വിദ്യ ഒരിക്കലും ഉപയോഗിക്കരുതെന്ന് അമേരിക്ക സഖ്യകക്ഷികള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടന്റെ ഈ പുതിയ തീരുമാനം അമേരിക്ക സ്വാഗതം ചെയ്തിട്ടുമുണ്ട്. സുതാര്യമായ വ്യപാര സംസ്‌കാരത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും വിജയമാണിത് എന്നായിരുന്നു ബ്രിട്ടനിലെ അമേരിക്കന്‍ അംബാസിഡര്‍ വൂഡി ജോണ്‍സണ്‍ ഇതേക്കുറിച്ച് പറഞ്ഞത്.
ഹുവേയെ നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് ബെയ്ജിംഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാസങ്ങളായി ഇത്തരമൊരു തീരുമാനത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന ടോറി എംപിമാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേ സമയം 3 ജി 4 ജി നെറ്റ്വര്‍ക്കില്‍ നിന്നും വാവെയ് കമ്പോണന്റുകള്‍ നീക്കം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തില്‍ ആശങ്കയും അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ 3 ജി 4 ജി നെറ്റ്വര്‍ക്കുകളില്‍ സുരക്ഷാ ഭീഷണിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category