1 GBP = 97.30 INR                       

BREAKING NEWS

100 പൗണ്ട് പിഴ മാത്രമല്ല മാസ്‌ക് ധരിക്കാതെ ചെന്നാല്‍ സാധനങ്ങളും കിട്ടില്ല; 24ന് ഫേസ് മാസ്‌ക്കു കള്‍ നിര്‍ബന്ധമാക്കുമ്പോള്‍ എവിടെ കിട്ടും വില കുറഞ്ഞതും ഗുണം കുറയാത്തതുമായവ? സ്വന്തമായി ഉണ്ടാക്കാനാവുമോ? മാസ്‌കുകളെ കുറിച്ച് അറിയേണ്ടതെല്ലാം

Britishmalayali
kz´wteJI³

ഷോപ്പിംഗിനിറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരുമെന്നു മാത്രമല്ല, സാധനം വാങ്ങുവാനും നിങ്ങള്‍ക്ക് സാധിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കരുതെന്നാണ് പുതിയ സര്‍ക്കാര്‍ നിയമം ഷോപ്പുടമകള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ജൂലായ് 24 മുതല്‍ നിലവില്‍ വരുന്ന നിയമം നടപ്പാക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഷോപ്പ് മാനേജര്‍മാര്‍ക്ക് നല്‍കുന്നത്. മാസ്‌ക് ധരിക്കാതെ എത്തുന്ന ഉപഭോക്താവിന് സേവനം നിഷേധിക്കുവാനുള്ള അധികാരം അവര്‍ക്ക് നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മാസ്‌ക് ധരിക്കാതെ ഷോപ്പിംഗിനെത്തുന്നവര്‍ക്ക് 100 പൗണ്ട് പിഴ ചുമത്താനുള്ള അധികാരം പോലീസിന് നല്‍കിയിട്ടുണ്ടെങ്കിലും ഈ നിയമം നടപ്പാക്കുവാന്‍ അത് മാത്രം പോരെന്നാണ് വിലയിരുത്തുന്നത്. അതിനു തക്ക അംഗങ്ങള്‍ പോലീസ് സേനയില്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. പോലീസിനെ അവസാന ആശ്രയം എന്ന നിലയില്‍ മാത്രമേ വിളിക്കാവൂ എന്ന് പോലീസ് അധികാരികളും പറയുന്നു. എന്നാല്‍ മാസ്‌ക് ധരിക്കാതെ എത്തുന്ന ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കണമോ എന്ന കാര്യം ഓരോ ഷോപ്പുടമകളുടെയും തീരുമാനത്തിന് വിടാനും നീക്കമുണ്ട്.

മാസ്‌ക് നിര്‍ബന്ധമാക്കുന്നത് ഉപഭോക്താക്കളുടെ ഭയം അകറ്റും എന്നാണ് ഇതേക്കുറിച്ച് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. അതോടൊപ്പം ഷോപ്പിലെ ജീവനക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഇത് ഉപകരിക്കും. സെയില്‍സ് ആന്‍ഡ് റീടെയ്ല്‍ അസിസ്റ്റന്റ്മാരായി ജോലിചെയ്യുന്നവരില്‍ കോവിഡ് മരണനിരക്ക് പുരുഷന്മാരില്‍ 75 ശതമാനവും സ്ത്രീകളില്‍ 60 ശതമാനവും കൂടുതലാണെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 11 വയസ്സില്‍ താഴെയുള്ള കുട്ടികളും, ചില പ്രത്യേക വൈകല്യങ്ങള്‍ ഉള്ളവരും മാത്രമായിരിക്കും ഈ പുതിയ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെടുക എന്നും അദ്ദേഹം പ്രസ്താവിച്ചു.

ജൂലായ് 24 മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതോടെ മാസ്‌കിന് ആവശ്യക്കാര്‍ ഏറും. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എറ്റ്സിയില്‍ ഓരോ രണ്ട് സെക്കന്റിലും മാസ്‌കിന്റെ ലഭ്യതയെ കുറിച്ച് അന്വേഷണം വരുന്നു എന്നാണ്. ഈ പകര്‍ച്ചവ്യാധി എത്തിയതുമുതല്‍ ലോകമാകമാനമായി ഏകദേശം 12 മില്ല്യണ്‍ ഗൃഹനിര്‍മ്മിത മാസ്‌കുകളാണ് വിറ്റുപോയിരിക്കുന്നത്. എന്നാല്‍ ആവശ്യക്കാര്‍ ഏറുകയും ലഭ്യത കുറയുകയും ചെയ്തതോടെ മാസ്‌കിന്റെ വില വര്‍ദ്ധിക്കുവാന്‍ ആരംഭിച്ചു. പുനരുപയോഗയോഗ്യമായ മാസ്‌കുകള്‍ ഇപ്പോള്‍ എറ്റ്സിയില്‍ വില്‍ക്കുന്നത് 14 പൗണ്ട് വരെ ഈടാക്കിയാണ്. 10 എണ്ണത്തിന്റെ ഒരു പാക്കിന് 85 പൗണ്ട് എന്ന നിരക്കില്‍ ഈടാക്കുന്നു.

അതേ സമയം ഗൃഹനിര്‍മ്മിത മാസ്‌കുകളോ മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകളോ ഏതാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ചും പലരും സംശയമുന്നയിക്കുന്നുണ്ട്. എന്‍ 95 മെഡിക്കല്‍ മാസ്‌കുകളെക്കാല്‍ കുറഞ്ഞ സുരക്ഷമാത്രമേ ഗൃഹ നിര്‍മ്മിത മാസ്‌കുകള്‍ നല്‍കുന്നുള്ളു. എന്നാല്‍ പൊതുവായ ഉപയോഗത്തിന് ഗൃഹനിര്‍മ്മിത മാസ്‌കുകള്‍ മതിയാകും. ഈ അവസരത്തില്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ വിവിധതരം മാസ്‌കുകളെ കുറിച്ചും, ദൈനംദിന ഉപയോഗത്തിയായി വീട്ടില്‍ തന്നെ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചും അറിയാം.

കോപ്പര്‍ ഇന്‍ഫ്യുസ്ഡ് മാസ്‌കുകള്‍
ഒരു ബ്രിട്ടീഷ് കമ്പനിയായ കോപ്പര്‍ ക്ലോത്തിംഗാണ് കഴുകുവാന്‍ കഴിയുന്നതും, പുനരുപയോഗയോഗ്യമായതുമായ കോപ്പര്‍ ഇന്‍ഫ്യുസ്ഡ് കെ എന്‍ 99 ഫേസ് മാസ്‌കുകള്‍ പുറത്തിറക്കുന്നത്. ഇതിന്റെ ഉപരിതലത്തില്‍ സ്പര്‍ശിക്കുന്ന നിമിഷം തന്നെ വൈറസിനെ നിര്‍വീര്യമാക്കുവാനുള്ള കഴിവുണ്ട് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഇത്തരം മാസ്‌കുകള്‍ക്ക് 29.99 പൗണ്ടാണ് വില. സാര്‍സ് കോവ് 2 വൈറസിനെ നശിപ്പിക്കാന്‍ കോപ്പര്‍ ആണ് ഉപയോഗിക്കുന്നത് എന്ന് കമ്പനി പറയുന്നു. ക്ലിനിക്കല്‍ ടെസ്റ്റുകളില്‍ അവരുടെ പ്രത്യേക ചെമ്പ് കൂട്ടിന് വൈറസിനെ നശിപ്പിക്കുന്നതില്‍ 99.8 ശതമാനം വരെ വിജയിക്കാനായി എന്നും അവര്‍ അവകാശപ്പെടുന്നു. ഇത് ഒരു മിനിറ്റിനുള്ളിലാണ് പത്ത് മിനിറ്റ് എടുത്താല്‍ 99.99 ശതമാനം ഫലവത്താണെന്നും അവര്‍ പറയുന്നു.

ടി ഷര്‍ട്ടില്‍ നിന്നും എങ്ങനെ ഫേസ് മാസ്‌ക് ഉണ്ടാക്കാം
തയ്യലിന്റെ ആവശ്യമില്ലാതെ തന്നെ ടി ഷര്‍ട്ടില്‍ നിന്നും ഫേസ് മാസ്‌ക് ഉണ്ടാക്കം എന്നത് റുണ റേയുടെ യൂട്യുബ് ചാനല്‍ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. കത്രിക, പെന്‍സില്‍, റൂളര്‍ എന്നിവയും ഫേസ്മാസ്‌ക് ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ട ടി ഷര്‍ട്ടുമാണ് ആവശ്യ വസ്തുക്കള്‍. ടി ഷര്‍ട്ടിന്റെ മദ്ധ്യഭാഗത്തുനിന്ന് 16' നീളത്തിലും 4' വീതിയിലും ഒരു കഷണം വെട്ടിയെടുക്കുക. അതിനുശേഷം അത് പകുതിയായി മടക്കുക. രണ്ടറ്റത്തുനിന്നും 4 ഇഞ്ച് അടയാളപ്പെടുത്തുക. പിന്നീട് ടി ഷര്‍ട്ടില്‍ തൊങ്ങലുകള്‍ ഉണ്ടാക്കുക. ഉള്‍വശം പുറത്തേക്ക് മടക്കുകയും മൂലകളിലെ തൊങ്ങലുകള്‍ വേര്‍തിരിച്ചെടുക്കുക. മറ്റു തൊങ്ങലുകള്‍ നടുക്കായി കെട്ടിവയ്ക്കുക. ബാക്കിയുള്ള ടീ ഷര്‍ട്ടില്‍ നിന്നും ഇയര്‍ സ്ട്രാപ്പുകള്‍ വെട്ടിയെടുക്കുക. ഈ സ്ട്രാപ്പുകള്‍ പുറത്തെ തൊങ്ങലുകളുമായി കെട്ടി മാസ്‌കായി ഉപയോഗിക്കാം.

വാക്വം ക്ലീനര്‍ ബാഗുകളില്‍ നിന്നും ഫേസ്മാസ്‌ക് എങ്ങനെ ഉണ്ടാക്കാം
ബാഗ് ദീര്‍ഘചതുരാകൃതിയില്‍ മുറിക്കുക. ബാഗിന്റെ ഉള്‍വശം മുകളിലേക്ക് തിരിഞ്ഞിരിക്കുന്ന തരത്തില്‍ താഴെയും മുകളിലുമായി രണ്ട് തവണ മടക്കുക. അടിയിലെ കോണുകള്‍ ഉള്ളിലേക്ക് മടക്കുക. ഒരു പേപ്പര്‍ ക്ലിപ്പ് എടുത്ത് അത് നിവര്‍ത്തുക. രണ്ട് റബ്ബര്‍ബാന്‍ഡുകള്‍ ഇതിന്റെ രണ്ടറ്റത്തും പിന്‍ ചെയ്ത് പിടിപ്പിക്കുക. നിവര്‍ത്തിയ പേപ്പര്‍ ക്ലിപ്പ് മുകള്‍ ഭാഗത്തായി മദ്ധ്യത്തിലൂടെ കടത്തുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മാസ്‌കായിരിക്കുന്നു ഇത്.

കിച്ചന്‍ ടവലില്‍ നിന്നും മാസ്‌ക് എങ്ങനെ ഉണ്ടാക്കാം
ഇതിന് കിച്ചന്‍ ടവലിന്റെ രണ്ട് ലയറുകളും ഒരു ടിഷ്യൂവും ആവശ്യമാണ്. അതിനെ പകുതിയായി മുറിച്ച് മാസ്‌ക് കനമുള്ളതായിരിക്കും എന്ന് ഉറപ്പുവരുത്തുവാനായി ഇരുഭാഗങ്ങളിലും മാസ്‌കിംഗ് ടേപ്പുകള്‍ ഉപയോഗിക്കുക. രണ്ട് അറ്റത്തും ദ്വാരങ്ങള്‍ ഇട്ട് അതിലൂടെ ഇലാസ്റ്റിക് ബാന്‍ഡുകള്‍ കടത്തുക. ചില ജാപ്പനീസ് സ്ത്രീകള്‍ ബ്രായില്‍ നിന്നും മാസ്‌ക് ഉണ്ടാക്കുന്ന വിദ്യയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രായുടെ ഒരു കപ്പ് വെട്ടിയെടുത്ത് അതിനോട് ബ്രാ സ്ട്രാപ്സ് തുന്നിച്ചേര്‍ക്കുന്നതാണ് ഇതിന്റെ രീതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category